ഡെങ്കി പനി; ദില്ലിയില്‍ ഒരു ലിറ്റര്‍ ആട്ടിന്‍ പാലിന് 2000 രൂപ, പപ്പായ ഇലയ്ക്ക് 500 രൂപ !
ദില്ലി: കാന്‍സറിനെ ചെറുക്കാന്‍ മുള്ളാത്തി പഴത്തിനും ലക്ഷി താരുവിനമുക്കൊ കഴിയുമെന്നും അലോപ്പതി മരുന്നുകള്‍ ഒഴിവാക്കി ഇവ കഴിച്ചാല്‍ മതിയെന്നും ഇടയ്ക്കൊരു പ്രചാരണമുണ്ടായിരുന്നു. കാന്‍സറില്‍ നിന്ന് മുക്തി നേടാന്‍ കൊതിച്ച് എത്രയോ പേരാണ് ശാസ്ത്രീയമായ യാതൊരു പിന്‍ബലവും ഇല്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോയത്. രോഗം ബാധിച്ച മനുഷ്യന്റെ രക്ഷപ്പെടാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നു ഈ പ്രചാരണങ്ങള്‍ വ്യാപിയ്ക്കുന്നതിന് കാരണമായത്. ദില്ലിയിലും ഇതുപോലുള്ള ഒരു മുതലെടുപ്പ് നടക്കുകയാണ്.
ഡെങ്കിപ്പനിയുടെ പിടിയില്‍ അകപ്പെട്ട ദില്ലി നഗരത്തില്‍ ആട്ടിന്‍ പാലിനും പപ്പായ ഇലയ്ക്കും റോക്കറ്റ് വില വര്‍ധന. ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ ആട്ടിന്‍പാലിനും പപ്പായ ഇലയ്ക്കും കഴിയുമെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് ഇവയുടെ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. ഒരു ലിറ്റര്‍ ആട്ടിന്‍ പാലിന് 2000 രൂപയാണ് നിലവിലെ വിലയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പപ്പായ ഇലയ്ക്ക് അഞ്ഞൂറ് രൂപയാണ് വില. കുറച്ച് ദിവസം മുന്‍പ് ലിറ്ററിന് 800 രൂപയായിരുന്നു ആട്ടിന്‍പാലിന്റെ വില.

ആട്ടിന്‍പാലോ പപ്പായ ഇലയോ രോഗം കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയക്കപ്പെട്ടതായി ഒരു വിവരവും ഇല്ല. എന്നിട്ടും ആളുകള്‍ രോഗം മാറാന്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിപ്പെടുകയാണ്. നഗരത്തില്‍ കരിഞ്ചന്തയിലും ആട്ടിന്പാല് വില്‍പ്പന തകര്‍ക്കുന്നുണ്ട്. ആടിന്റെ വിലയും കൂടിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ 500 രൂപയ്ക്കും 850 രൂപയ്ക്കും ഒരു ലിറ്റര്‍ ആട്ടിന്പാല് ലഭിയ്ക്കും. ഡെങ്കി പനി ദില്ലിയെ പിടികൂടും മുന്‍പ് ഒരു ലിറ്റര്‍ ആട്ടിന്‍ പാലിന് 35-40 രൂപയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications