കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കി പനി; ദില്ലിയില്‍ ഒരു ലിറ്റര്‍ ആട്ടിന്‍ പാലിന് 2000 രൂപ, പപ്പായ ഇലയ്ക്ക് 500 രൂപ !

Google Oneindia Malayalam News

ദില്ലി: കാന്‍സറിനെ ചെറുക്കാന്‍ മുള്ളാത്തി പഴത്തിനും ലക്ഷി താരുവിനമുക്കൊ കഴിയുമെന്നും അലോപ്പതി മരുന്നുകള്‍ ഒഴിവാക്കി ഇവ കഴിച്ചാല്‍ മതിയെന്നും ഇടയ്‌ക്കൊരു പ്രചാരണമുണ്ടായിരുന്നു. കാന്‍സറില്‍ നിന്ന് മുക്തി നേടാന്‍ കൊതിച്ച് എത്രയോ പേരാണ് ശാസ്ത്രീയമായ യാതൊരു പിന്‍ബലവും ഇല്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോയത്. രോഗം ബാധിച്ച മനുഷ്യന്റെ രക്ഷപ്പെടാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നു ഈ പ്രചാരണങ്ങള്‍ വ്യാപിയ്ക്കുന്നതിന് കാരണമായത്. ദില്ലിയിലും ഇതുപോലുള്ള ഒരു മുതലെടുപ്പ് നടക്കുകയാണ്.

ഡെങ്കിപ്പനിയുടെ പിടിയില്‍ അകപ്പെട്ട ദില്ലി നഗരത്തില്‍ ആട്ടിന്‍ പാലിനും പപ്പായ ഇലയ്ക്കും റോക്കറ്റ് വില വര്‍ധന. ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ ആട്ടിന്‍പാലിനും പപ്പായ ഇലയ്ക്കും കഴിയുമെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് ഇവയുടെ വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. ഒരു ലിറ്റര്‍ ആട്ടിന്‍ പാലിന് 2000 രൂപയാണ് നിലവിലെ വിലയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പപ്പായ ഇലയ്ക്ക് അഞ്ഞൂറ് രൂപയാണ് വില. കുറച്ച് ദിവസം മുന്‍പ് ലിറ്ററിന് 800 രൂപയായിരുന്നു ആട്ടിന്‍പാലിന്‍റെ വില.

Goat Milk

ആട്ടിന്‍പാലോ പപ്പായ ഇലയോ രോഗം കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയക്കപ്പെട്ടതായി ഒരു വിവരവും ഇല്ല. എന്നിട്ടും ആളുകള്‍ രോഗം മാറാന്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിപ്പെടുകയാണ്. നഗരത്തില്‍ കരിഞ്ചന്തയിലും ആട്ടിന്‍പാല്‍ വില്‍പ്പന തകര്‍ക്കുന്നുണ്ട്. ആടിന്റെ വിലയും കൂടിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ 500 രൂപയ്ക്കും 850 രൂപയ്ക്കും ഒരു ലിറ്റര്‍ ആട്ടിന്‍പാല്‍ ലഭിയ്ക്കും. ഡെങ്കി പനി ദില്ലിയെ പിടികൂടും മുന്‍പ് ഒരു ലിറ്റര്‍ ആട്ടിന്‍ പാലിന് 35-40 രൂപയായിരുന്നു.

English summary
Dengue Outbreak: Goat Milk and Papaya Leaves Being Sold at Sky-High Rates in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X