കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായോട് കടക്ക് പുറത്തെന്ന് ചെന്നൈ ജനത! ഞങ്ങള്‍ ആത്മാഭിമാനം ഉള്ളവര്‍! ഹാഷ്ടാഗ് കാമ്പെയ്ന്‍

  • By Desk
Google Oneindia Malayalam News

പ്രധാനമന്ത്രി രേന്ദ്ര മോദിക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നേരെ പ്രതിഷേധവുമായി തമിഴ് ജനത. തിങ്കളാഴ്ച ചെന്നൈയില്‍ എത്തിയ ഷായ്ക്ക് നേരെ ഗോ ബാക്ക് അമിത് ഷാ എന്ന സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ വഴി ശക്തമായ പ്രതിഷേധമാണ് ചെന്നൈ ജനത നടത്തുന്നത്.

കാവേരി നദീജലതര്‍ക്കത്തില്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ ചെന്നൈ ജനത ഗോ ബാക്ക് കാമ്പെയ്ന്‍ നടത്തിയിരുന്നു. അതിന് പിന്നാലെയാണ് അമിത്ഷായ്ക്കെതിരെ പ്രതിഷേധം നടക്കുന്നത്.

ഗോ ബാക്ക് അമിത് ഷാ

ഗോ ബാക്ക് അമിത് ഷാ

2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തമിഴ്നാട്ടില്‍ ആധിപത്യം സ്ഥാപിക്കുക ​എന്ന ഉദ്ദേശത്തോടെയാണ് അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. ബൂത്ത് തലം മുതലുള്ള നേതാക്കന്‍മാരെ കണ്ട് ചര്‍ച്ച നടത്തി ബിജെപി വിരുദ്ധ വികാരം നിക്കാനുള്ള ചാണക്യ തന്ത്രങ്ങളുമായാണ് അധ്യക്ഷന്‍റെ വരവ്.

ഹാഷ് ടാഗുകള്‍

ഹാഷ് ടാഗുകള്‍

എന്നാല്‍ ഷായുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഗോ ബാക്ക് അമിത് ഷാ കാമ്പെയ്ന്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതുവരെ 80000 ത്തില്‍ അധികം ഹാഷ് ടാഗുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തൂത്തുക്കുടി വെടിവെയ്പ്പ്

തൂത്തുക്കുടി വെടിവെയ്പ്പ്

തൂത്തുക്കുടി വെടിവെയ്പ്പില്‍ പ്രതിഷേധിച്ചാണ് അമിത്ഷായ്ക്കെതിരെ ചെന്നൈ ജനതയുടെ പ്രതിഷേധം. സ്റ്റാര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ 13 പേരാണ് മരിച്ചത്. സംഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

കാലുകുത്താന്‍

കാലുകുത്താന്‍

താങ്കളെ കാലുകുത്താന്‍ അനുവദിച്ചാല്‍ തമിഴ്നാട് ജനത തീവ്രവാദികളും ഭ്രാന്തന്‍മാരുമാണെന്ന് മറ്റുള്ളവര്‍ പറയും. പക്ഷേ ഞങ്ങള്‍ തൂത്തുക്കുടിയിലെ ഉപ്പ് ഭക്ഷിക്കുന്ന ആത്മാഭിമാനമുള്ള ജനതയാണെന്ന് സികെ കുമാരവേല്‍ എന്ന വ്യവസായി ട്വിറ്ററില്‍ കുറിച്ചത്.

പ്രവേശനമില്ല

നിങ്ങള്‍ക്കിവിടെ പ്രവേശനമില്ല
നേപ്പാളില്‍ നിന്നും നോര്‍ത്ത് ഈസ്റ്റില്‍ നിന്നും ഞങ്ങള്‍ ആളുകളെ തമിഴ്നാട്ടിലേക്ക് സ്വാഗതം ചെയ്യും. എന്നാല്‍ അമിത് ഷായെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മറ്റൊരാള്‍ കുറിച്ചു. അതേസമയം പ്രതിഷേധത്തിനിടയില്‍ അമിത് ഷാ ചെന്നൈയില്‍ എത്തി.

തീവ്രവാദി

സമത്വ സുന്ദരനാടാണ് തമിഴ്നാട്. താങ്കളെ പോലുള്ള ഒരു തീവ്രവാദിക്ക് ഇവിടെ കാലുകുത്താന്‍ അവകാശമില്ലെന്നാണ് ഒരാള്‍ കുറിച്ചത്. രാഷ്ട്രീയ നാരദന്‍മാര്‍ക്ക് തമിഴ്മണ്മില്‍ സ്ഥാനമില്ലെന്നും ചിലര്‍ കുറിച്ചു.

ആദ്യം മോദിക്ക്

ആദ്യം മോദിക്ക്

കാവേരി നദീജല തര്‍ക്കത്തില്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രധാനമനമന്ത്രിയെ തമിഴ് ജനത ആട്ടിപ്പായിച്ചത്. ഏപ്രില്‍ 12 ന് ചെന്നൈയില്‍ നടന്ന ദേശീയ ഡിഫെന്‍സ് എക്സ്പോ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി.

'ഗോ ബാക്ക് മോജി

'ഗോ ബാക്ക് മോജി

'ഗോ ബാക്ക് മോജി' എന്ന മുദ്രാവക്യമായിരുന്നു തമിഴ് ജനത ഉയര്‍ത്തിയത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലും ചെന്നൈക്കാരുടെ പ്രതിഷേധം ട്രെന്‍റിങ്ങ് ആയിരുന്നു. ജനങ്ങളുടെ പ്രതിഷേധിച്ച് മോദി ഹെലികോപ്റ്റലിലായിരുന്നു ചെന്നൈയിലേക്ക് തിരിച്ചത്.

ബലൂണുകള്‍

ബലൂണുകള്‍

എന്നാല്‍ മോദി ഗോ ബാക്ക് എന്നെഴുതിയ ബലൂണുകള്‍ പറത്തിവിട്ടായിരുന്നു തമിഴ്നാട് ജനത തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഷാ എത്തി

ഷാ എത്തി

അതേസമയം കനത്ത പ്രതിഷേധങ്ങള്‍ക്കിടെ അമിത് ഷാ ചെന്നൈയില്‍ എത്തി, വന്‍ സുരക്ഷയാണ് ബിജെപി ദേശീയ അധ്യക്ഷന് ഒരുക്കിയിരിക്കുന്നത്.

English summary
gobackamitshah-trending-on-twitter-ahead-of-bjp-presidents-visit-to-chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X