കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

#GoBackTrump; ട്വിറ്ററിൽ ഡൊണാൾഡ് ട്രംപിനെതിരെ വൻ പ്രതിഷേധം, ഹാഷ്ടാഗ് ട്രെൻഡിംഗ്!

Google Oneindia Malayalam News

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനേയും ഭാര്യ മെലാനിയ ട്രംപിനേയും സ്വീകരിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് സാധിക്കും എന്നാണ് കരുതുന്നത്.

Recommended Video

cmsvideo
Go Back Trump trending on Twitter | Oneindia Malayalam

അതേസമയം അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ട്വിറ്ററില്‍ #GoBackTrump എന്ന ഹാഷ്ടാഗ് വൈറലാവുകയാണ്. ട്വിറ്റര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണിത്.

trump

ഗുജറാത്തില്‍ മണിക്കൂറുകള്‍ മാത്രമാണ് ട്രംപ് ചെലവിടുന്നത്. എന്നാല്‍ അതിന് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ പൊടിപൊടിക്കുന്നത് 85 കോടിയോളം രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തിനാണ് ട്രംപിനെ സ്വീകരിക്കാന്‍ ഇത്രയും ആവേശം എന്നാണ് ട്വിറ്റേറിയന്‍സ് രോഷം കൊളളുന്നത്. അമേരിക്കയുടേയും റഷ്യയുടേയുമടക്കം നിരവധി രാഷ്ട്രത്തലന്മാര്‍ മുന്‍പും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ബഹളം ഇപ്പോഴെന്തിനാണ് എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നു.

ട്രംപിന്റെ വരവ് പ്രമാണിച്ച് അഹമ്മദാബാദിലെ ചേരികള്‍ മതില്‍കെട്ടി മറച്ചത് ചൂണ്ടിക്കാട്ടിയും ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. മിനുറ്റില്‍ 55 ലക്ഷം രൂപ വെച്ച് ട്രംപിന് വേണ്ടി ചിലവഴിക്കുന്നത് അനാവശ്യമാണെന്നും ട്രംപിന്റെ വരവ് കൊണ്ട് രാജ്യത്തിന് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിന് 60 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് താന്‍ 60 മാസം കൊണ്ട് ചെയ്യുമെന്ന് അവകാശപ്പെട്ട മോദി ഇപ്പോള്‍ അമേരിക്കന്‍ പാലിനും ചിക്കനും വേണ്ടി വാതില്‍ തുറന്ന് കൊടുക്കുകയാണ് എന്നും ട്വിറ്റേറിയന്‍സ് കുറ്റപ്പെടുത്തുന്നു.

English summary
#GoBackTrump trending in twitter against Trump's India visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X