വധു ലക്ഷ്മി.. വരൻ മഹാവിഷ്ണു.. അതിഥികളുടെ കാര്യം പറയേണ്ട.. ആൾദൈവത്തിന്റെ മകളുടെ വിവാഹം ഇങ്ങനെ!
താനൂക്ക്: പല തരത്തിലുള്ള വിവാഹങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. പലപ്പോഴും ആര്‍ഭാട വിവാഹങ്ങളാണ് വാര്‍ത്തകളില്‍ വലിയ ഇടം പിടിക്കാറുള്ളത്. കര്‍ണാടകയിലെ റെഡ്ഡി കുടുംബത്തിലെ വിവാഹവും കേരളത്തില്‍ രവി പിള്ളയുടെ മകളുടെ വിവാഹവുമെല്ലാം അക്കൂട്ടത്തില്‍ പെടും.
അല്ലെങ്കില്‍ സെലിബ്രിറ്റി വിവാഹമാകണം വാര്‍ത്തയാകണമെങ്കില്‍. എന്നാല്‍ ആന്ധ്രയിലെ ആള്‍ദൈവത്തിന്റെ മകളുടെ വിവാഹം വാര്‍ത്തയായത് ഇത് കൊണ്ടൊന്നുമല്ല. കേട്ടാല്‍ ചിരി വരും.
ചിത്രത്തിന് കടപ്പാട്: India Today

ആൾദൈവത്തിന്റെ മകളുടെ വിവാഹം
ഗോദാവരിയിലെ ആള്‍ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ദൈവത്തിന്റെ അവതാരമെന്ന് സ്വയം പറയുന്നവരാണല്ലോ ഈ ആള്‍ദൈവങ്ങള്‍.

വ്യത്യസ്തമായി വിവാഹം
അതുകൊണ്ട് തന്നെ മകളുടെ വിവാഹവും ഈ ആള്‍ദൈവം വ്യത്യസ്തമാക്കി. വ്യത്യസ്തം എന്നല്ല, വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് വേണം ഈ വിവാഹത്തെ വിളിക്കാന്‍.

പുരാണ സീരിയലോ
ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ഏതെങ്കിലും പുരാണ സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ ആണോ എന്ന് അതിശയിച്ച് പോയാല്‍ കുറ്റം പറയാനൊക്കില്ല. കാരണം അത്തരത്തിലായിരുന്നു വേദിയിലെ വേഷവിതാനങ്ങള്‍.

വധു ലക്ഷ്മി ദേവി
കല്യാണപ്പെണ്ണ് ലക്ഷി ദേവിയെ പോലെ വേഷമിട്ടാണ് എത്തിയത്. വസ്ത്രവും ആഭരണവും മാത്രമല്ല തലയില്‍ കിരീടം വരെ ഉണ്ടായിരുന്നു. വരന്റെ കാര്യവും അങ്ങനെ തന്നെ.

വരൻ മഹാവിഷ്ണു
വധു ലക്ഷ്മി ആണെങ്കില്‍ വരന്‍ മഹാവിഷ്ണു ആകണമല്ലോ. വരനും തലയില്‍ കിരീടവും പുരാണത്തിലേത് പോലുള്ള വേഷവും ആഭരണങ്ങളും അണിഞ്ഞാണ് എത്തിയത്. കയ്യില്‍ ഗദ വരെ ഉണ്ടായിരുന്നു.

വധൂവരന്മാർ മാത്രമല്ല
വധുവും വരനും മാത്രമായിരുന്നു ഈ വേഷം കെട്ടല്‍ എങ്കില്‍ ക്ഷമിക്കാമായിരുന്നു. എന്നാലിവിടെ വധൂവരന്മാരുടെ അച്ഛനമമ്മമാരും ബന്ധുക്കളും എന്തിന് അതിഥികള്‍ പോലും പുരാണ കഥാപാത്രങ്ങളെ പോലെയാണ് എത്തിയത്.

ഇതെന്താ ദേവലോകം
വിവാഹ വേദിയില്‍ എവിടെ നോക്കിയാലും രാജാക്കന്മാരും റാണിമാരും മാത്രം. വിവാഹം കൂടാനെത്തിയ ചെറിയ കുട്ടികളെപ്പോലും വെറുതെ വിട്ടിട്ടില്ല. കുഞ്ഞുങ്ങള്‍ പോലും രാജകുമാരന്മാരും രാജകുമാരിമാരും ആയിരുന്നു.

ചിത്രങ്ങൾ വൈറലായി
ആന്ധ്ര പ്രദേശിലെ താനൂക്കില്‍ വെച്ചായിരുന്നു ഈ വിചിത്രമായ വിവാഹം. താനൂക്കിനടുത്ത് മുക്കാമലയിലാണ് ശ്രീധര്‍ സ്വാമിയുടെ ആശ്രമം. വിവാഹത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications