കൊറോണയുടെ പൊടിപോലും കാണില്ല, തടയാന്‍ 'മാന്ത്രിക കല്ല്'; ജനങ്ങളെ കബളിപ്പിച്ച ആള്‍ദൈവത്തിന് സംഭവിച്ചത്
ലക്നൗ: ലോകം മുഴുവന്‍ പടരുന്ന കൊറോണ വൈറസിനെ നേരിടാന്‍ വലിയ മുന്‍കരുതലുകളാണ് രാജ്യം സ്വീകരിച്ചു പോരുന്നത്. ഇന്ത്യയിലേക്കുള്ള വിസകള്‍ റദ്ദാക്കിയും രാജ്യത്തിന്റെ അതിര്‍ത്തിയിലെ 18ഓളം ചെക്പോസ്റ്റുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 100 കടന്നു. പലരും കൊറോണയെ ചെറുക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചുവരിയാണ്. എന്നാലും പലരും പല അബദ്ധങ്ങളിലും ചെന്നൂപെടുന്നുമുണ്ട്. അങ്ങനെ ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ഭേദമാക്കിത്തരാമെന്ന് വാഗ്ദാനം നല്കിയ ആള് ദൈവത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്.

തന്റെ കൈയിലുള്ള മാന്ത്രിക കല്ല് ഉപയോഗിച്ചാല്‍ കൊറോണ വരില്ലെന്നായിരുന്നു ആള് ദൈവം വാഗ്ദാനം ചെയ്തത്. ഒരു കല്ലിനായി ഓരാളുടെ കൈയില്‍ നിന്നും പതിനൊന്നു രൂപയും ഇയാള്‍ വാങ്ങിയിരുന്നു. കൊറോണ ബാബ എന്ന പേര് സ്വയം അവരോധിച്ച ഇയാളുടെ വീടിന് മുന്നില്‍ കൊറോണയ്ക്ക് മാന്ത്രിക മരുന്നു തന്റെ കൈയിലുണ്ടെന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ കല്ല് കൈയിലുണ്ടെങ്കില്‍ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും ഇയാള്‍ വീട്ടില്‍ വരുന്നവരെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് ഇയാളുടെ വീട്ടിലേക്കെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ വാല ബാബ എന്നറിയിപ്പെടുന്ന ആള് ദൈവത്തെ കസ്റ്റഡിയിലെടുത്തതായി അസിസ്റ്റന്റ് കമ്മിഷണര്‍ വികാസ് ചന്ദ്രത്രിപാടി അറിയിച്ചു. അതേസമയം, ലക്നൗവില്‍ രണ്ട് രോഗികളുടെ പരിശോധനഫലം പോസിറ്റീവായിട്ടുണ്ട്. പതിനൊന്ന് രോഗികളുടെ ഫലം ഇനിയും പുറത്തുവരാനുണ്ട്.
രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. രാജ്യത്താകമാനം വലിയ മുന്‍ കരുതലുകളാണ് സ്വീകരിക്കുന്നത്. വൈറസിനെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാജ്യത്ത് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ നിന്നും ദില്ലിയില്‍ നിന്നുമാണത്. കൊറോണ ബാധിച്ച രാജ്യങ്ങളിലേക്ക് പൗരന്മാര് യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെ മുംബൈയില്‍ വിദേശ ആഭ്യന്തര യാത്രകള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ വിനോദ സഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്ക് കൊണ്ടു പോകരുതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്കി. പൊലീസ് 144ാം വകുപ്പ് ഉപയോഗിച്ചാണ് മുംബൈയില്‍ പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications