കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയുടെ പൊടിപോലും കാണില്ല, തടയാന്‍ 'മാന്ത്രിക കല്ല്'; ജനങ്ങളെ കബളിപ്പിച്ച ആള്‍ദൈവത്തിന് സംഭവിച്ചത്

Google Oneindia Malayalam News

ലക്‌നൗ: ലോകം മുഴുവന്‍ പടരുന്ന കൊറോണ വൈറസിനെ നേരിടാന്‍ വലിയ മുന്‍കരുതലുകളാണ് രാജ്യം സ്വീകരിച്ചു പോരുന്നത്. ഇന്ത്യയിലേക്കുള്ള വിസകള്‍ റദ്ദാക്കിയും രാജ്യത്തിന്റെ അതിര്‍ത്തിയിലെ 18ഓളം ചെക്‌പോസ്റ്റുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 100 കടന്നു. പലരും കൊറോണയെ ചെറുക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചുവരിയാണ്. എന്നാലും പലരും പല അബദ്ധങ്ങളിലും ചെന്നൂപെടുന്നുമുണ്ട്. അങ്ങനെ ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ഭേദമാക്കിത്തരാമെന്ന് വാഗ്ദാനം നല്‍കിയ ആള്‍ ദൈവത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്.

corona

തന്റെ കൈയിലുള്ള മാന്ത്രിക കല്ല് ഉപയോഗിച്ചാല്‍ കൊറോണ വരില്ലെന്നായിരുന്നു ആള്‍ ദൈവം വാഗ്ദാനം ചെയ്തത്. ഒരു കല്ലിനായി ഓരാളുടെ കൈയില്‍ നിന്നും പതിനൊന്നു രൂപയും ഇയാള്‍ വാങ്ങിയിരുന്നു. കൊറോണ ബാബ എന്ന പേര് സ്വയം അവരോധിച്ച ഇയാളുടെ വീടിന് മുന്നില്‍ കൊറോണയ്ക്ക് മാന്ത്രിക മരുന്നു തന്റെ കൈയിലുണ്ടെന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ കല്ല് കൈയിലുണ്ടെങ്കില്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും ഇയാള്‍ വീട്ടില്‍ വരുന്നവരെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് നൂറുകണക്കിന് ആളുകളാണ് ഇയാളുടെ വീട്ടിലേക്കെത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യവകുപ്പ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ വാല ബാബ എന്നറിയിപ്പെടുന്ന ആള്‍ ദൈവത്തെ കസ്റ്റഡിയിലെടുത്തതായി അസിസ്റ്റന്റ് കമ്മിഷണര്‍ വികാസ് ചന്ദ്രത്രിപാടി അറിയിച്ചു. അതേസമയം, ലക്‌നൗവില്‍ രണ്ട് രോഗികളുടെ പരിശോധനഫലം പോസിറ്റീവായിട്ടുണ്ട്. പതിനൊന്ന് രോഗികളുടെ ഫലം ഇനിയും പുറത്തുവരാനുണ്ട്.

രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. രാജ്യത്താകമാനം വലിയ മുന്‍ കരുതലുകളാണ് സ്വീകരിക്കുന്നത്. വൈറസിനെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാജ്യത്ത് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ നിന്നും ദില്ലിയില്‍ നിന്നുമാണത്. കൊറോണ ബാധിച്ച രാജ്യങ്ങളിലേക്ക് പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ മുംബൈയില്‍ വിദേശ ആഭ്യന്തര യാത്രകള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ വിനോദ സഞ്ചാരികളെ കൂട്ടമായി യാത്രകള്‍ക്ക് കൊണ്ടു പോകരുതെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ് 144ാം വകുപ്പ് ഉപയോഗിച്ചാണ് മുംബൈയില്‍ പ്രത്യേകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

English summary
God Men Corona Wale Baba Arested By UP Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X