കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ സൂക്ഷിക്കണം, തിരിച്ചെത്തുമ്പോള്‍ തലയില്‍ മുടി കാണില്ല

  • By ഭദ്ര
Google Oneindia Malayalam News

തിരുച്ചിറപ്പിള്ളി: ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ക്ക് സാധാരണ ഭയം മാല പൊട്ടിക്കുന്നവരെയും പണം മോഷ്ടിക്കുന്നവരെയുമാണ്, എന്നാല്‍ തമിഴ്‌നാട്ടിലെ കരൂര്‍ ഊരാനി കലൈമന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് തിരിച്ച് പോകുമ്പോള്‍ തലയില്‍ മുടിയുണ്ടാകുമോ എന്നാണ് ഭയം.

തമിഴ്‌നാട്ടിലെ പളനിയില്‍ എത്തുന്നവര്‍ തലമുണ്ഡനം ചെയ്യുന്ന ആചാരം കേട്ടിട്ടുണ്ടാകും എന്നാല്‍ സ്വന്തം അനുവാദമില്ലാതെ തലമുടി വെട്ടിയെടുക്കുന്ന കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല. ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ തല സാരി വെച്ചോ ദുപ്പട്ട വെച്ചോ മൂടി കെട്ടി വെച്ചാണ് എത്തുന്നത്.

splitends4

രണ്ടാഴ്ച മുന്‍പ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മുടി ക്ഷേത്രത്തില്‍ നിന്നുമ തിരിച്ചിറങ്ങുമ്പോഴേക്കും മുറിച്ചെടുത്തിരുന്നു. മുടി ഇഴപിന്നി ഇട്ടിരുന്നതാണ് മുറിച്ചെടുത്തത്. ക്ഷേത്രത്തിലും പരിസരത്തും ഇത് സര്‍വ്വസാധാരണ സംഭവമാണ് എന്നാണ് നാട്ടുക്കാര്‍ പറയുന്നത്.

താന്തോന്നിമല ആര്‍ട്ട് കോളേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം പശുപത് ഈശ്വര്‍ ക്ഷേത്രത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരമായി കോളേജ് വിദ്യാര്‍ത്ഥികള്‍ ദര്‍ശനത്തിന് എത്തിക്കൊണ്ടിരുന്ന ക്ഷേത്രമാണിത്. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മുടി നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ വരാറില്ല.

English summary
This village near Karur, they have another worry: protecting their tresses from the nimblefingered gentry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X