'ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേര് തമിഴാണ്'; ഹിന്ദി വിവാദത്തില്‍ എആര്‍ റഹ്മാന്, വൈറല്‍ ട്വീറ്റ്
ചെന്നൈ : വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണ് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസ്കാര്‍ ജേതാവും സംഗീത സംവിധായകനുമായ എ ആര് റഹ്മാന് .
തമിഴനങ്ക് അഥവാ തമിഴ് ദേവതയുടെ ചിത്രം ട്വീറ്റ് ചെയ്താണ് എ ആര് റഹ്മാന് വിഷയത്തില്‍ പ്രതികരിച്ചത്. ഞങ്ങളുടെ അസ്ഥിത്വത്തിന്റെ വേര് തമിഴാണ് എന്ന കവി ഭാരതിദാസന്റെ വരികളോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ ട്വിറ്റര്‍ , ഫെയ്സ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ റഹ്മാന് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട് .

വ്യാഴാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍, സര്‍ക്കാരുകള്‍ ഭരിക്കാനുള്ള മാധ്യമം ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായും ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്നും ഷാ പറഞ്ഞു. ഇപ്പോള്‍ ഔദ്യോഗിക ഭാഷ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര് പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ ബഹുസ്വര സ്വത്വത്തെ തകര്‍ക്കാന്‍ ബി ജെ പി സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണെന്നും അമിത് ഷായുടെ പ്രസ്താവന ഇന്ത്യയുടെ ഐക്യം തകര്‍ക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതികരിച്ചു. അമിത് ഷാ ഒരേ തെറ്റ് ആവര്‍ത്തിച്ച് ചെയ്യുന്നുണ്ടെന്ന് സ്റ്റാലിന് മുന്നറിയിപ്പ് നല്കി, എന്നാല്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയില്ലെന്ന് സ്റ്റാലിന് ഓര്‍മ്മിപ്പിച്ചു .
ഇതാദ്യമായല്ല ഭാഷാ സംവാദത്തെക്കുറിച്ച് റഹ്മാന് പ്രതികരിക്കുന്നത്. 2019 ജൂണില്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും ത്രിഭാഷാ നയം നിര്‍ബന്ധമാക്കാന്‍ പദ്ധതിയിട്ടപ്പോള്‍, റഹ്മാന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സ്വയംഭരണം എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത് . കൂടാതെ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത ഹിന്ദി പഠിപ്പിക്കല്‍ വ്യവസ്ഥ ഉപേക്ഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍, തമിഴ്നാടിന്റെ ദ്വിഭാഷാ നയത്തെ പ്രശംസിച്ച് റഹ്മാന് ട്വീറ്റ് ചെയ്തിരുന്നു .
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് കേരളത്തില്‍ നിന്നുള്ള എം പി ജോണ്‍ ബ്രിട്ടാസും രംഗത്തെത്തിയിരുന്നു . നാനാത്വത്തില്‍ ഏകത്വം എന്ന ആപ്തവാക്യത്തില്‍ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി . അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു .
ഹിന്ദിയോട് ആര്‍ക്കും എതിര്‍പ്പില്ല. ഹിന്ദി പഠിക്കണമെന്നും പറയണമെന്നും ആഗ്രഹിക്കുന്നവര്‍ തന്നെയാണ് നമ്മള്. യാതൊരു വേര്‍തിരിവും ഇല്ലാതെ ഹിന്ദിയെ നമ്മള് ആശ്ലേഷിക്കുന്നുമുണ്ട് . നല്ല ഹിന്ദി സിനിമ കാണാത്ത ഏത് മലയാളിയാണ് ഇവിടെയുള്ളത്. മറ്റു ഭാഷകള്‍ക്ക് മേല്‍ ഹിന്ദിയെ സ്ഥാപിക്കുന്നതിനോടാണ് നമ്മുടെ വിയോജിപ്പ്. ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നല്‍കേണ്ടതില്ല എന്നാണ് ഭരണഘടന ശില്പികള് തീരുമാനിച്ചത്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണ്. അതാണ് ഭരണഘടന നമ്മോട് പറയുന്നത്. അതിനുമേല്‍ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങളെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു .
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications