കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോധ്ര കലാപം ആസൂത്രണം ചെയ്തതും ബിജെപിയെന്ന് വെളിപ്പെടുത്തല്‍... രാജ്യം ഞെട്ടുന്നു

Google Oneindia Malayalam News

ദില്ലി/അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തിന്റെ നേതാക്കള്‍. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ ഗുജറാത്ത് കലാപത്തിന് വഴിവച്ച ഗോധ്ര സംഭവം ആസൂത്രണം ചെയ്തത് ബിജെപി ആണെന്നാണ് ഇവരുടെ ആരോപണം.

നരേന്ദ്ര മോദിയെ വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തിയ്ക്കാന്‍ വേണ്ടി ആയിരുന്നു അത് എന്നാണ് പട്ടേല്‍ പ്രക്ഷോഭത്തിന്റെ നേതാക്കളായ രാഹുല്‍ ദേശായിയും ലാല്‍ബായി പട്ടേലും ആരോപിയ്ക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിയ്ക്കാവുന്നതാണ് ഈ ആരോപണം.

2002 ഫെബ്രുവരി 27 നാണ് സബര്‍മതി എക്‌സ്പ്രസ്സിലെ എസ് 6 ബോഗിയ്ക്ക് അക്രമി സംഘം തീയിട്ടത്. അയോധ്യയില്‍ ശിലാപൂജ നടത്തി മടങ്ങുകയായിരുന്ന 59 ഹിന്ദു തീര്‍ത്ഥാടകരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്നാണ് ആയിരങ്ങള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപം ഉണ്ടായത്.

ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടി

ബിജെപി വര്‍ഗ്ഗീയ പാര്‍ട്ടി

ബിജെപി അടിസ്ഥാനപരമായി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നാണ് പട്ടേല്‍ നേതാവ് രാഹുല്‍ ദേശായി പറയുന്നത്.

മുസ്ലീങ്ങളോട് ഭയം

മുസ്ലീങ്ങളോട് ഭയം

മുസ്ലീങ്ങളോടുള്ള ഭയം എപ്പോഴും നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ പരിപാടി. അത് ഇപ്പോഴും തുടരുകയാണെന്നും ആക്ഷേപം ഉന്നയിക്കുന്നു.

ഹിന്ദുക്കള്‍ ഒരുമിയ്ക്കണം

ഹിന്ദുക്കള്‍ ഒരുമിയ്ക്കണം

ഹിന്ദുക്കള്‍ ഒരുമിയ്ക്കണം, അല്ലെങ്കില്‍ മുസ്ലീങ്ങള്‍ തങ്ങളെ കൊല്ലും എന്ന് പ്രചരിപ്പിയ്ക്കാന്‍ വേണ്ടിയാണ് ഗോധ്ര തീവപ്പ് ആസൂത്രണം ചെയ്തത് എന്നാണ് ആക്ഷേപം. അന്ന് തീവണ്ടിയ്ക്ക് തീയിട്ടത് മുസ്ലീങ്ങളാണോ എന്ന് തനിയ്ക്ക് അറിയില്ലെന്നും രാഹുല്‍ ദേശായി പറയുന്നു.

അധികാരത്തിന് വേണ്ടി

അധികാരത്തിന് വേണ്ടി

നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ രാഷ്ട്രീയ ഗൂഢാലോചനയെന്നും ദേശായി ആരോപിയ്ക്കുന്നു.

തങ്ങളും ചിന്തിച്ചു

തങ്ങളും ചിന്തിച്ചു

ബിജെപിയുടെ പ്രചാരണം കണ്ട് തങ്ങളും വര്‍ഗ്ഗീയമായി ചിന്തുച്ചു എന്നാണ് ദേശായി പറയുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ വഞ്ചിയ്ക്കപ്പെട്ടതായി തോന്നുന്നു.

 ഇപ്പോള്‍ പട്ടേലുകളെ

ഇപ്പോള്‍ പട്ടേലുകളെ

അന്ന് ബിജെപി മുസ്ലീങ്ങളെയാണ് വേട്ടയാടിയത്, ഇപ്പോള്‍ അവര്‍ പട്ടേല്‍ സമുദായക്കാരെ വേട്ടയാടുന്നു എന്നാണ് ഇവരുടെ ആക്ഷേപം.

English summary
Godhra train burning was a pre-planned political stunt by the BJP to win the state election later that year, say Patidar Agitation leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X