വിചാരണ: വീഡിയോ കോണ്‍ഫറന്‍സിംഗ് വേണമെന്ന് ആശാറാം
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന് വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകാന്‍ വയ്യെന്ന്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിചാരണ നടത്തണമെന്നാണ് വിവാദ സന്യാസി അപേക്ഷ നല്‍കിയിരിക്കുന്നത്.
എന്തായാലും ആശാറാം ബാപ്പുവിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. വിചാരണയ്ക്കായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാനാണ് കോടതി സ്വയം പ്രഖ്യാപിത ആള്‍ദൈവത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ട് എന്നും തന്റെ മൊഴി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രേഖപ്പെടുത്തണമെന്നുമായിരുന്നു ബാപ്പുവിന്റെ ആവശ്യം.

എന്നാല്‍ സെഷന്‍സ് ജഡ്ജി മനോജ് കുമാര്‍ വ്യാസ് ഈ ആവശ്യം നിരാകരിച്ചു. അതേസമയം ആശാറാമിന്റെ പാചകക്കാരന്‍ പ്രകാശ്, മഠാധ്യക്ഷന്‍ ശരത് ചന്ദ്ര എന്നിവരെ ജില്ലാ സെഷന്‍സ് കോതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശാറാം പീഡിപ്പിക്കുമ്പോള്‍ പ്രകാശ് കാവലുണ്ടായിരുന്നു എന്നാണ് ആരോപണം. ഇന്‍ഡോറിലുള്ള ആശ്രമത്തില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോലീസ് ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications