ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി; അത് കുടിച്ച 19 കാരിയെ ആൾദൈവം ചെയ്തത്! കർണ്ണാടക ആൾദൈവം കുടുങ്ങി
പനാജി: 19 കാരിയെ കർണാടകയിൽ സ്വയെ പ്രഖ്യാപിത ആൾദൈവം ബലാത്സംഗം ചെയ്തെന്ന് പരാതി. ഗോവയിലെ വാസ്കോയിൽ താമസിക്കുന്ന പെൺകുട്ടിയാണ് ബലാത്സംഗംത്തിന് ഇരയായത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് സ്വദേശിനിയാണ് പരാതിക്കാരി.
ഇപ്പോള്‍ ഗോവയില്‍ താമസിച്ചു വരികയാണ്. സംഭവത്തില്‍ പോലീസ് കേസെടുക്കുയും ആള്‍ദൈവത്തെ അറസ്റ്റുചെയ്യാന്‍ പ്രത്യേക സംഘം രൂപവത്കരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സന്തോഷ് കുമാർ എന്നയാൾ സിന്ധുദുർഗിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു. യാത്രക്കിടെ സന്തോഷ് കുമാർ ശാതള പാനീയവും വാഗ്ദാനം നൽകി.

മയക്കുമരുന്ന് കലർത്തി
സന്തോഷ് കുമാർ പെമൺകുട്ടിക്ക് നൽകിയ ശാതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയെന്നാണ് തോന്നുന്നതെന്ന് പോലീസ് പറയുന്നു.

വീട്ടിൽ ആൾദൈവം
ബോധരഹിതയായ പെൺകുട്ടിയെ സന്തോഷ് കുമാർ ഗോവയിലെ ഒരു വീട്ടിലെത്തിക്കുകയായിരുന്നു. ആ വീട്ടിലായിരുന്നു ആൾദൈവം ഉണ്ടായിരുന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

ക്രൂരമായി ബലാത്സംഗം ചെയ്തു
പെൺകുട്ടിയെ വീട്ടിലെത്തിയ ഉടനെ വിടെ ഉണ്ടായിരുന്ന എല്ലാവരും പുറത്തേക്ക് പോകുകയും. കർണാടകയിലെ സ്വയെ പ്രഖ്യാപിത ആൾദൈവം ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഭീഷണി
തുടര്‍ന്ന് ആള്‍ദൈവം യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തു.

സന്തോഷ് കുമാരിനെ നേരത്തെ അറിയാം
ആൾദൈവത്തിന് അടുത്ത് എത്തിച്ച സന്തോഷ് കുമാറിനെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടെന്നാണ് പോലീസ് കരുതുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം ചുമത്തി വാസ്കോ പോലീസ് കേസെടുത്തിട്ടുണ്ട്.

ഗൂഢാലോചനയിൽ പങ്ക്
സംഭവം ആസൂത്രിതമാണോയെന്നും ആള്‍ദൈവത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും അറസ്റ്റിനു ശേഷമെ വ്യക്തമാകൂവെന്ന് പോലീസ് പറയുന്നു.

പെൺകുട്ടി അനുയായിയല്ല
അതേസമയം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആൾദൈവത്തിന്റെ അനുയായി അല്ലെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications