കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ദൈവം ഗുര്‍മീത് റഹീമിനെ നിരീക്ഷിക്കണമെന്ന് കോടതി

  • By Gokul
Google Oneindia Malayalam News

ചണ്ഡിഗഡ്: ഇസെഡ് കാറ്റഗറി സുരക്ഷയില്‍ രാജ്യമെങ്ങും പരിവാരങ്ങളുമായി വിലസിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഹരിയാണയിലെ ദേരാ സച്ചാ സൗദാ വിഭാഗത്തിന്റെ തലവനായ ഗുര്‍മീത് റാം റഹീമിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവോ? രാംപാലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയില്‍ ഗുര്‍മീതിന്റെയും ഇദ്ദേഹം നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സര്‍ക്കാരിനോടും പൊലീസിനോടും നിര്‍ദ്ദേശിച്ചിരിക്കയാണ്.

ഇയാളുടെ ആശ്രമത്തിലെ അനുയായികള്‍ക്കും ആയുധ പരിശീലനം നല്‍കുന്നുണ്ടെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിവാദ ആള്‍ദൈവം രാംപാല്‍ പിടിയിലായശേഷം ആള്‍ദൈവങ്ങളായി കോടികള്‍ സമ്പാദിച്ചവരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. അതിനിടയിലാണ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

dera-sacha-sauda-chief-ram-rahim-singh

രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ അനുയായികള്‍ ആയുധങ്ങള്‍ കൊണ്ട് നേരിട്ടതിനാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബലാത്സംഗം കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട ഗുര്‍മീത് നേരത്തെ കോടതിയിലെത്തുമ്പോള്‍ ആയിരക്കണക്കിന് അനുയായികള്‍ കൂടെ എത്തിയത് കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, രാഷ്ട്രീയ സര്‍ക്കാര്‍ തലത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ഗുര്‍മീത് രഹീം. രാംപാലിനെതിരെ ഉണ്ടായ രീതിയില്‍ ശക്തമായ കോടതി ഇടപെടല്‍ ഇല്ലാതെ ഗുര്‍മീതിനെ ഏതെങ്കിലും കേസില്‍ അറസ്റ്റുചെയ്യുക അസാധ്യമാകും. അറസ്റ്റിലായ രാംപാലിനെപോലെ കോടിക്കണക്കിന് രൂപയുടെ ആസ്തി ഗുര്‍മീത് റഹീമിനുമുണ്ട്. കേരളത്തിലടക്കം ഇയാള്‍ക്ക് അനുയായികളും സ്വത്തുക്കളുമുണ്ട്. കേരളത്തിലെത്തുമ്പോള്‍ ഇസെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.

English summary
Godman Gurmeet Ram Rahim's Dera Sacha Sauda under scanner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X