മോദിജിയുടെ തന്ത്രം ഫലിച്ചു, ഡിജിറ്റല്‍ ഇന്ത്യക്ക് ദൈവങ്ങളുടെ പിന്തുണ; അമ്പലങ്ങളും ഇനി കാഷ്ലെസ്
തെലങ്കാനയിലെ ഭദ്രാചലത്തുള്ള ശ്രീരാമചന്ദ്ര-സീതാ ദേവി ക്ഷേത്രത്തില്‍ പോവുന്നവര്‍ ഇനി പണവുമായി പോവേണ്ട. ഭക്തര്‍ക്ക് നേര്‍ച്ച പണം നല്കാന് അവിടെ സൈ്വപ്പിങ് മെഷീനുകള്‍ റെഡി.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്നത്. നോട്ടുകളുടെ ഉപയോഗം കുറച്ച് എല്ലാം കാര്‍ഡ് വഴിയാക്കി രാജ്യത്തെ എല്ലാ തലത്തിലും ഡിജിറ്റല്‍ വല്ക്കരിക്കുക. ഈ പദ്ധതിക്ക് ഇപ്പോള്‍ ദൈവങ്ങളും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
തെലങ്കാനയിലെ ഭദ്രാചലത്തുള്ള ശ്രീരാമചന്ദ്ര-സീതാ ദേവി ക്ഷേത്രത്തില്‍ പോവുന്നവര്‍ ഇനി പണവുമായി പോവേണ്ട. ക്ഷേത്രമിപ്പോള്‍ കാഷ്ലെസാണ്. ഭക്തര്‍ക്ക് നേര്‍ച്ച പണം നല്കാന് അവിടെ സൈ്വപ്പിങ് മെഷീനുകള്‍ റെഡി.

ഭദ്രാചലത്തുള്ള ഈ ക്ഷേത്രത്തിലെ മൊത്തം പണമിടപാടുകളും ഇപ്പോള്‍ മെഷീന് വഴിയാണ്. നോട്ട് നിരോധനം വന്ന ശേഷം ഭക്തര്‍ക്ക് നേരിട്ട പ്രതിസന്ധി തരണം ചെയ്യാനാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സൈ്വപിങ് മെഷീനുകള്‍ വച്ചത്. ബുധനാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി.

ഇന്ന് വിശ്വാസികള്‍ വന്നത് കാര്‍ഡുമായാണ്. നോട്ട് നിരോധന ശേഷം അമ്പലത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. കൈയില്‍ പണമില്ലാത്തത് കാരണം പലരും സാധാരണ രീതിയില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു ഇതുവരെ.

ഭക്തരുടെ പരാതി കണക്കിലെടുത്ത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച എട്ട് സൈ്വപിങ് മെഷീനുകള്‍ വച്ചിട്ടുണ്ട്. ആന്ധ്രാ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതുമാണ് മെഷീനുകള്‍. ഇതിനായി പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ഭദ്രാദ്രി-കൊത്താഗുഡം ജില്ലാ കലക്ടര്‍ രാജീവ് ഹനുമാന്ത് സൈ്വപിങ് മെഷീനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന ഭദ്രാചലം കേരളമടക്കമുള്ള പത്ത് സംസ്ഥാനത്തെ വിശ്വാസികളുടെ സ്ഥിരം തീര്‍ഥാടന കേന്ദ്രമാണ്. ഇനിയും ആവശ്യമാണെങ്കില്‍ കുടുതല്‍ സൈ്വപിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ക്ഷേത്രകമ്മിറ്റി അംഗം ടി രമേശ് ബാബു പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications