കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജിയുടെ തന്ത്രം ഫലിച്ചു, ഡിജിറ്റല്‍ ഇന്ത്യക്ക് ദൈവങ്ങളുടെ പിന്തുണ; അമ്പലങ്ങളും ഇനി കാഷ്‌ലെസ്

തെലങ്കാനയിലെ ഭദ്രാചലത്തുള്ള ശ്രീരാമചന്ദ്ര-സീതാ ദേവി ക്ഷേത്രത്തില്‍ പോവുന്നവര്‍ ഇനി പണവുമായി പോവേണ്ട. ഭക്തര്‍ക്ക് നേര്‍ച്ച പണം നല്‍കാന്‍ അവിടെ സൈ്വപ്പിങ് മെഷീനുകള്‍ റെഡി.

  • By Ashif
Google Oneindia Malayalam News

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ എന്നത്. നോട്ടുകളുടെ ഉപയോഗം കുറച്ച് എല്ലാം കാര്‍ഡ് വഴിയാക്കി രാജ്യത്തെ എല്ലാ തലത്തിലും ഡിജിറ്റല്‍ വല്‍ക്കരിക്കുക. ഈ പദ്ധതിക്ക് ഇപ്പോള്‍ ദൈവങ്ങളും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

തെലങ്കാനയിലെ ഭദ്രാചലത്തുള്ള ശ്രീരാമചന്ദ്ര-സീതാ ദേവി ക്ഷേത്രത്തില്‍ പോവുന്നവര്‍ ഇനി പണവുമായി പോവേണ്ട. ക്ഷേത്രമിപ്പോള്‍ കാഷ്‌ലെസാണ്. ഭക്തര്‍ക്ക് നേര്‍ച്ച പണം നല്‍കാന്‍ അവിടെ സൈ്വപ്പിങ് മെഷീനുകള്‍ റെഡി.

ഭക്തര്‍ക്ക് ആശ്വാസം

ഭദ്രാചലത്തുള്ള ഈ ക്ഷേത്രത്തിലെ മൊത്തം പണമിടപാടുകളും ഇപ്പോള്‍ മെഷീന്‍ വഴിയാണ്. നോട്ട് നിരോധനം വന്ന ശേഷം ഭക്തര്‍ക്ക് നേരിട്ട പ്രതിസന്ധി തരണം ചെയ്യാനാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സൈ്വപിങ് മെഷീനുകള്‍ വച്ചത്. ബുധനാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി.

ക്ഷേത്ര വരുമാനം കുറഞ്ഞു

ഇന്ന് വിശ്വാസികള്‍ വന്നത് കാര്‍ഡുമായാണ്. നോട്ട് നിരോധന ശേഷം അമ്പലത്തിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. കൈയില്‍ പണമില്ലാത്തത് കാരണം പലരും സാധാരണ രീതിയില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു ഇതുവരെ.

എട്ട് സൈ്വപിങ് മെഷീനുകള്‍

ഭക്തരുടെ പരാതി കണക്കിലെടുത്ത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ബുധനാഴ്ച എട്ട് സൈ്വപിങ് മെഷീനുകള്‍ വച്ചിട്ടുണ്ട്. ആന്ധ്രാ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതുമാണ് മെഷീനുകള്‍. ഇതിനായി പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ഭദ്രാദ്രി-കൊത്താഗുഡം ജില്ലാ കലക്ടര്‍ രാജീവ് ഹനുമാന്ത് സൈ്വപിങ് മെഷീനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദക്ഷിണ അയോധ്യക്ക് ആശ്വാസം

ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന ഭദ്രാചലം കേരളമടക്കമുള്ള പത്ത് സംസ്ഥാനത്തെ വിശ്വാസികളുടെ സ്ഥിരം തീര്‍ഥാടന കേന്ദ്രമാണ്. ഇനിയും ആവശ്യമാണെങ്കില്‍ കുടുതല്‍ സൈ്വപിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ക്ഷേത്രകമ്മിറ്റി അംഗം ടി രമേശ് ബാബു പറഞ്ഞു.

English summary
The economic activities of Lord Sriramachandra Swamy and Goddess Sita in Bhadrachalam became cashless from Wednesday. The devotees heaved a sigh of relief with the swiping machines and preferred to do their transactions by using it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X