Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയിലും മോസ്‌കിലും ദൈവമില്ല: സുബ്രഹ്മണ്യന്‍ സ്വാമി

ഗുവാഹത്തി: എവിടെയൊക്കെയാണ് ദൈവമുള്ളത്. അമ്പലങ്ങളിലും പള്ളികളിലും ക്ഷേത്രങ്ങളിലുമാണോ. ബി ജെ പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സംശയമൊന്നും ഇല്ല. കാര്യം സര്‍വ്വവ്യാപി എന്നൊക്കെ പറയുമെങ്കിലും പള്ളിയിലും മോസ്‌കിലുമൊന്നും ദൈവമില്ല എന്നാണ് സ്വാമി പറയുന്നത്. പിന്നെ എവിടെയാണ് ദൈവ്. അത് അമ്പലത്തില്‍ മാത്രമാണ്. മുസ്ലിം പള്ളികള്‍ വെറും കെട്ടിടങ്ങളാണ് എന്നും അവ എപ്പോള്‍ വേണമെങ്കിലും പൊളിക്കപ്പെടാം.

ആസ്സാമിലെ ഒരു സര്‍വ്വകലാശാലയുടെ ചടങ്ങില്‍ സംസാരിക്കവേയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഈ മണ്ടത്തരം പറഞ്ഞത്. എന്തായാലും സ്വാമി പറഞ്ഞത് മണ്ടത്തരമാണ് എന്ന് എതിരാളികള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ നേതാക്കളും കൂടി തിരിച്ചറിഞ്ഞു എന്നതാണ് രസകരമായ കാര്യം. തലക്കെട്ട് സൃഷ്ടിക്കാന്‍ വേണ്ടിയാണ് സ്വാമി ഇതൊക്കെ വെച്ചടിക്കുന്നത് എന്നാണ് സഹപ്രവര്‍ത്തകര്‍ പോലും പറയുന്നത്.

subramanian-swamy

ബി ജെ പി യുടെ സംസ്ഥാന പ്രസിഡണ്ട് സിദ്ധാര്‍ഥ് ഭട്ടാചാര്യയാണ് സ്വാമിക്കെതിരെ രംഗത്ത് വന്നത്. അദ്ദേഹം സംസ്ഥാനത്ത് വരുമ്പോഴൊക്കെ ഇത്തരത്തില്‍ എന്തെങ്കിലും പറഞ്ഞ് വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ ശ്രമിക്കും. അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ ദേശീയ നേതൃത്വത്തിന് അയക്കും. വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ മാത്രമാണ് സ്വാമിയുടെ പ്രസ്താവനയിലുള്ളത്.

സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയും രംഗത്തെത്തിയിട്ടുണ്ട്. സ്വാമി പറഞ്ഞ കാര്യം അസംബന്ധമാണ് എന്നാണ് ഗോഗോയ് വിശേഷിപ്പിച്ചത്. അമ്പലങ്ങളിലും പള്ളികളിലും ക്ഷേത്രങ്ങളിലും മറ്റും ആളുകള്‍ വെറുതെ പോകുന്നതല്ല. സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാക്കുകളില്‍ ദേഷ്യം വന്ന ചിലരാകട്ടെ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+