കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ ഗാന്ധി രാജ്യദ്രോഹിയാണോ, പ്രഗ്യാ സിംഗിനെതിരെ പ്രതിപക്ഷം!!

Google Oneindia Malayalam News

ദില്ലി: മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് താക്കൂറിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി. പ്രഗ്യയുടെ എതിരാളിയായ ദ്വിഗിജയ് സിംഗ് നരേന്ദ്ര മോദിയും അമിത് ഷായും ഈ വിഷയത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവനയെ അപലപിക്കുന്നു. ഗോഡ്‌സെ കൊലയാളിയാണ്. അയാളെ മഹത്വവല്‍ക്കരിക്കുന്നത് രാജ്യസ്‌നേഹമല്ല. അത് രാജ്യദ്രോഹമാണെന്നും സിംഗ് പറഞ്ഞു.

1

ബിജെപി ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ഗാന്ധിയെ അപമാനിക്കുന്നത്. നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍, രാഷ്ട്രപിതാവായ ഗാന്ധി ദേശവിരുദ്ധനാണോയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ചോദിച്ചു. അമിത് ഷായും മോദിയും നയിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മനസ്സിലായെന്ന് എന്‍സിപി പറഞ്ഞു.

ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു ഈ പ്രസ്താവനയെ അപലപിച്ചിട്ടുണ്ട്. പാര്‍ട്ടി അവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമധ്യത്തില്‍ പ്രഗ്യാ സിംഗ് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം അതേസമയം പ്രഗ്യാ സിംഗ് സമ്മര്‍ദത്തിനൊടുവില്‍ മാപ്പുപറഞ്ഞിട്ടുണ്ട്.

പാര്‍ട്ടി നിലപാടാണ് തന്റെ നിലപാടെന്നും, അവര്‍ പറഞ്ഞു. ഞാന്‍ എന്റെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് പാര്‍ട്ടിയുടെ ആശയങ്ങളാണ് തനിക്കുമുള്ളത്. പറഞ്ഞ വാക്കുകളില്‍ ഖേദിക്കുന്നുവെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ബിജെപി സംസ്ഥാന ഘടകത്തിനോടാണ് മാപ്പുപറഞ്ഞത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിക്ക് പ്രധാന പദവി, പിന്തുണ പ്രഖ്യാപിച്ച് തേജസ്വി, പ്രതിപക്ഷത്തെ സോണിയ അണിനിരത്തും!!രാഹുല്‍ ഗാന്ധിക്ക് പ്രധാന പദവി, പിന്തുണ പ്രഖ്യാപിച്ച് തേജസ്വി, പ്രതിപക്ഷത്തെ സോണിയ അണിനിരത്തും!!

English summary
godse remark opposition against pragya singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X