ഗോഡ്‌സെയുടെ പ്രതിമ; ഹിന്ദുമഹാസഭ മന്ത്രിയെക്കണ്ടു
മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്ന ഹിന്ദുമഹാസഭ ഇതിനായി അനുമതി ചോദിച്ച് ഉത്തര്‍പ്രദേശ് നഗരവികസനകാര്യ മന്ത്രി അസം ഖാനെ സമീപിച്ചു. സംസ്ഥാനത്ത് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ബിജെപിയുടെ പീഡനത്തില്‍ നിന്നും രക്ഷിക്കണെന്നും ഇവര്‍ മന്ത്രിയെ ധരിപ്പിച്ചതായാണ് വിവരം.
മഹാത്മാഗാന്ധി കൊല്ലപ്പെട്ട ജനുവരി 30ന് മീററ്റിലെ സീതാപൂര്‍ ജില്ലയിലെ സിദ്ധൗലി വില്ലേജില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനാണ് ഹിന്ദുമഹാസഭയുടെ പരിപാടി. ഇതിനായി ഇവര്‍ ഇവിടെ സ്ഥലം വാങ്ങിയിട്ടുമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മിക്ക രാഷ്ട്രീകക്ഷികളും പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്തിറങ്ങിയതോടെയാണ് സംഘടന മന്ത്രിയുടെ അനുമതി തേടിയിരിക്കുന്നത്.

അനുമതിക്കായി മന്ത്രിക്ക് പ്രത്യേക കത്തു നല്‍കുകയും ചെയ്തിട്ടുമുണ്ട് ഹിന്ദുമഹാസഭ. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും തങ്ങളുടെ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുമെന്നാണ് ഹിന്ദുമഹാസഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍, പ്രതിമ സ്ഥാപിക്കാനായി സംഘടന ഏറ്റെടുത്ത സ്ഥലം ഒരു ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമിയാണെന്ന് ആരോപണമുണ്ട്. ട്രസ്റ്റിന്റെ ഭൂമിയാണ് കൈയ്യേറിയതെന്ന് കാട്ടി റവന്യൂ ഉദ്യോഗസ്ഥര്‍ ഹിന്ദുമഹാസഭയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഹിന്ദുമഹാസഭയുടെ മുന്‍ നേതാവും ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ലക്ഷ്മി കാന്ത് വാജ്‌പേയി തങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്നത് തടയണമെന്നും സഭ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹിന്ദുമഹാസഭയെ ജനങ്ങളില്‍ നിന്നും അകറ്റാണ് ഇവരുടെ ശ്രമമെന്നാണ് പരാതി.












Click it and Unblock the Notifications