മംഗളൂരുവില്‍ ഗോഡ്‌സെയുടെ പ്രതിമ പണിയും; സ്വാമി പ്രണവാനന്ദ
മംഗളുരു: വീണ്ടും ഗോഡ്‌സെയുടെ പ്രതിമ വിവാദം ഉടലെടുക്കുന്നു. മംഗളൂരുവില്‍ മാത്രമല്ല ഗോഡ്‌സെയ്ക്ക് പ്രതിമ പണിയുമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവ് സ്വാമി പ്രണവാനന്ദ
മംഗളൂരുവില്‍ മാത്രമല്ല ബല്ലാരി, ചിത്രദുര്‍ഗ, ബംഗളൂരു, മൈസൂരു, വിജയപുര, ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ മംഗളൂരു എന്നിവിടങ്ങളിലും പ്രതിമ സ്ഥാപിക്കുമെന്ന് സ്വാമി പ്രണവാനന്ദ പറഞ്ഞു.

ഇതിന് അനുമതി തേടി അതത് ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയെങ്കിലും മറുപടി കിട്ടിയില്ലെന്ന് സ്വാമി കുറ്റപ്പെടുത്തി.ഗോഡ്‌സെ രാജ്യസ്‌നേഹിയും ഹൈന്ദവ സ്‌നേഹിയുമാണ്. അദ്ദേഹത്തിന് പ്രതിമയുണ്ടാക്കുന്നതില്‍ ഒരു കുഴപ്പവുമില്ല സ്വാമി പ്രണവാനന്ദ പറഞ്ഞു.
ഔറംഗസേബിനും ടിപ്പുവിനും സ്മാരകങ്ങള്‍ പണിയാമെങ്കില്‍ രാജ്യസ്‌നേഹിയായ ഗോഡ്‌സേയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ? അഞ്ചടിയുള്ള പ്രതിമ മംഗളൂരുവില്‍ വൈകാതെ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications