Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; വിവാദ ആള്‍ദൈവം രാധേ മാ കുഴഞ്ഞുവീണു

മുംബൈ: മുംബൈ ബോറിവാലി സ്വദേശിനിയായ നിക്കി ഗുപ്തയുടെ പരാതി പ്രകാരം സ്ത്രീധന പീഡന കേസില്‍ അന്വേഷണം നടക്കവെ വിവാദ ആള്‍ദൈവം രാധേമാ കുഴഞ്ഞുവീണു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെയായിരുന്നു രാധേ മാ തന്റെ ഭക്തരുടെ ഇടയില്‍ കുഴഞ്ഞുവീണത്.

തന്നോട് ഒരു ചോദ്യവും ചോദിക്കേണ്ടെന്നും താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ ദൈവം തരുമെന്നുമായിരുന്നു അവരുടെ പ്രതികരണം. മറ്റു ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിക്കാതെ അവര്‍ മുഖം പൊത്തി നില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ഔറംഗാബാദിലെത്തിയ രാധാ മേ ഇവിടത്തെ പ്രശസ്തമായ ഹോട്ടലിലാണ് തങ്ങിയത്.

radhe-maa

ഹോട്ടല്‍ മുറിയില്‍വെച്ച് ഇവരെ പോലീസ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. കുട്ടിയുടുപ്പും ഡാന്‍സുമൊക്കെയായ ഭക്തരെ കൈയ്യിലെടുക്കുന്ന രാധേ മാ പോണ്‍ താരം സണ്ണി ലിയോണിന്റെ ആരാധികയായാണ് അറിയപ്പെടുന്നത്. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ഭക്തരെ തൊടാന്‍ അനുവദിക്കാറുണ്ടെന്നും ആരോപണമുണ്ട്.

നിക്കി ഗുപ്തയില്‍ നിന്നും കൂടുതല്‍ സ്ത്രീധനം വാങ്ങാനായി ഭര്‍ത്താവിനെയും ബന്ധുക്കളെയും പ്രേരിപ്പിച്ചത് രാധേ മാ ആണെന്നാണ് പരാതി. വിവാഹ സമയത്തുതന്നെ കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ സ്ത്രീധനമായി വാങ്ങിയിരുന്നെങ്കിലും പിന്നീടും പണത്തിനായി പീഡിപ്പിക്കുകയായിരുന്നെന്ന് നിക്കി ഗുപ്ത പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+