Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധേമാ പ്രസാദമായി നല്‍കുന്നത് മദ്യം,ദര്‍ശനം നല്‍കാന്‍ പറക്കുന്നതോ സ്വന്തം ഹെലികോപ്റ്ററില്‍

മുംബൈ: ഈ രാധേ മാ ഒരു ഒന്നൊന്നര സംഭവം തന്നെ. ഒരു ന്യൂജനറേഷന്‍ ആള്‍ദൈവം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. അങ്ങനെ പറയാനും കാരണങ്ങള്‍ ഏറെയുണ്ട്. രാധേ മാ ഭക്തരെ കാണാന്‍ ഇറങ്ങുന്നത് സ്വന്തം ഹെലികോപ്റ്ററില്‍ ആണത്രേ.. ഭക്തര്‍ക്കു പ്രസാദമായി നല്‍കുന്നതോ മദ്യം.

താന്‍ ദൈവമാണെന്ന് പറയുന്ന ഈ സുന്ദരി ഐറ്റം ഡാന്‍സില്‍ വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളാണ് പരക്കുന്നത്. രാധേ മായെക്കുറിച്ച് കൂടുതല്‍ ചികയുമ്പോള്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കാണ് രാധേ മായുടെ പോക്ക്. ഈ പോക്ക് പോയാല്‍ ഇനി എന്തൊക്കെ കാണേണ്ടി വരും...

സ്വന്തം ഹെലികോപ്റ്റര്‍

സ്വന്തം ഹെലികോപ്റ്റര്‍

വിവിധ സംസ്ഥാനങ്ങളിലുള്ള തന്റെ ഭക്തര്‍ക്കു ദര്‍ശനം നല്‍കാന്‍ വിവാദ ആള്‍ദൈവം രധേ മാ പറക്കുന്നതു സ്വന്തം ഹെലികോപ്റ്ററില്‍. പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ പോകുന്നത് ഹെലികോപ്റ്ററിലാണ്.

പ്രസാദമായി മദ്യം വരെ

പ്രസാദമായി മദ്യം വരെ

രാധേ മായെ ദര്‍ശിക്കുന്നവര്‍ക്ക് മദ്യം വരെ ലഭിക്കും. ഒരുതവണ മുംബൈയിലെ ഒരു ചടങ്ങില്‍ ഇവര്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തത് മുംബൈയിലെ കാലാപാനിയെന്നറിയപ്പെടുന്ന ചാരായമായിരുന്നു.

മന്ത്രിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ

മന്ത്രിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ

കേന്ദ്രവുമായി നല്ല പിടിപാടുള്ള ആളാണ് രാധേ മാ. കേന്ദ്ര മന്ത്രിമാരും, സിനിമാതാരങ്ങളും രാധേ മായുടെ ദര്‍ശനം കാത്ത് ഇരിക്കുന്നവരാണ്.

ഐറ്റം ഡാന്‍സില്‍ വരെ

ഐറ്റം ഡാന്‍സില്‍ വരെ

ചുവന്ന മിനിസ്‌കര്‍ട്ടും കൂളിങ് ഗഌസും ധരിച്ച് ഹിന്ദി ഗാനത്തോടൊപ്പം രാധേ മാ നൃത്തംവെക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ സണ്ണി ലിയോണിനൊപ്പം ഐറ്റം ഡാന്‍സില്‍ വരെ രാധേ മാ ഉണ്ടെന്നാണ് പറയുന്നത്.

കോടികളുടെ സ്വത്ത്

കോടികളുടെ സ്വത്ത്

ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു ഭാഗ്യരത്‌നങ്ങളും രുദ്രാക്ഷങ്ങളും വിറ്റഴിച്ച് കോടികളുടെ സ്വത്ത് ഈ 23കാരി സമ്പാദിച്ച് കൂട്ടിയെന്നും ആരോപണമുണ്ട്.

പിന്തുണയ്ക്കുന്നവര്‍

പിന്തുണയ്ക്കുന്നവര്‍

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നിയുക്ത ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്‍, ബോളിവുഡ് സംവിധായകന്‍ സുഭാഷ് ഗായ്, മനോജ് തിവാരി, നടി രാഖി സാവന്ത് തുടങ്ങിയ പ്രമുഖരെല്ലാം രാധേ മായ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+