കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ അല്‍ഖ്വയ്ദ താവളമുറപ്പിയ്ക്കുന്നെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്

  • By Meera Balan
Google Oneindia Malayalam News

ഗുവാഹട്ടി: അല്‍ഖ്വയ്ദ ഭീകരര്‍ അസമില്‍ താവളമുറപ്പിയ്ക്കാന്‍ നീക്കം നടത്തുന്നതായി അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. അസമിലെ വിഘടന ഗ്രൂപ്പായ ഉള്‍ഫയ്‌ക്കെതിരായ പരമാര്‍ശങ്ങള്‍ നടത്തുന്നതനിടെയാണ് അസമില്‍ അല്‍ഖ്വയ്ദ താവളമുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കാര്യം മുഖ്യമന്ത്രി പറഞ്ഞത്. ഇന്ത്യയിലയേക്കും അല്‍ഖ്വയ്ദ് പ്രവര്‍ത്തനം വ്യാപിയ്ക്കുന്നെന്ന വീഡിയോ പുറത്ത് വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഇത്തരത്തിലൊരു ആശങ്ക തരുണ്‍ ഗൊഗോയ് പങ്ക് വയ്ക്കുന്നത്.

താവളമുറപ്പിയ്ക്കാന്‍ അല്‍ഖ്വയ്ദ ശ്രമിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും ഇത് ചെറുക്കുന്നതിനുള്ള ആദ്യഘട്ട ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി.

Tarun Gogoi

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുറപ്പിയ്ക്കാന്‍ അല്‍ഖ്വയ്ദ ശ്രമിയ്ക്കുന്നത് ഇത് ആദ്യമല്ല. അസമില്‍ മുന്‍പും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അസമിലെ തന്നെ ചില സംഘടനകളുടെ സഹായത്തോടെയാണ് ഈ ശ്രമങ്ങള്‍ നടക്കുന്നത്. ബോഡോലാന്‍ഡില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായും മറ്റും നടക്കുന്ന പല അതിക്രമങ്ങള്‍ക്ക് പിന്നിലും അല്‍ഖ്വയ്ദയുടെ പങ്കുള്ളതായി സംശയിക്കുന്നു.

വിഘടന ഗ്രൂപ്പായ ഉള്‍ഫയ്ക്കും അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടാകാനിടയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല. മാത്രമല്ല ദുര്‍ഗ പൂജയോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്‌ഫോടനങ്ങള്‍ നടത്താന്‍ ഉള്‍ഫ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

English summary
Al-Qaida trying to enter Assam: CM Tarun Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X