കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ജാര്‍ക്കിഹോളിയെ പൂട്ടും; 'വഞ്ചകനെ' വീഴ്ത്താന്‍ ഗോഹക്കില്‍ വജ്രായുധം പുറത്തെടുത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ വിമത സ്വരത്തിന് ശക്തികൂട്ടി കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ താഴെ വീഴ്ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ് രമേശ് ജാര്‍ക്കിഹോളി. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു കൊണ്ട് രാജി സമര്‍പ്പിച്ചെങ്കിലും മറ്റ് 16 വിമത എംഎല്‍എമാര്‍ക്കൊപ്പം രമേശ് ജാര്‍ക്കിഹോളിയേയും സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യനാക്കിയിരുന്നു.

അയോഗ്യതയ്ക്കെതിരേയുള്ള നിയമപോരാട്ടത്തിലാണ് രമേഷ് ജാര്‍ക്കിഹോളിയിപ്പോള്‍. ഈ നിയമപോരാട്ടത്തില്‍ രമേഷ് ജര്‍ക്കിഹോളി വിജയിച്ചിലും ഇല്ലെങ്കിലും ഗോഹക്ക് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. അയോഗ്യത സുപ്രീംകോടതി റദ്ദ് ചെയ്താല്‍ രമേശ് ജര്‍ക്കിഹോളി തന്നെയാകും ഗോഹക്കിലെ ഒരു പ്രധാന സ്ഥാനാര്‍ത്ഥി. അത് ബിജെപി ചിഹ്നത്തിലാണോ, ബിജെപി പിന്തുണയോടെ സ്വതന്ത്രനായിട്ടാണോ എന്ന് മാത്രമാണ് അറിയേണ്ടതുള്ളു.

ഗോഹക്കിലെ മത്സരം

ഗോഹക്കിലെ മത്സരം

രമേഷ് ജാര്‍ക്കിഹോളി മത്സരത്തിന് എത്തിയാല്‍ കോണ്‍ഗ്രസിന് വലിയ അഭിമാന പോരാട്ടമായി ഗോഹക്കിലെ മത്സരം മാറും. വിമതര്‍ ജനവിധി തേടിയാക്കാവുന്ന മറ്റ് മണ്ഡലങ്ങളിലെ മത്സരങ്ങളെല്ലാം പ്രധാന്യം നിറഞ്ഞതാണെങ്കിലും കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കുക രമേഷ് ജാര്‍ക്കിഹോളിയെ പരാജയപ്പെടുത്തുന്നതിനായിരിക്കുമെന്ന് ഉറപ്പാണ്.

ലഖാന്‍ ജര്‍ക്കിഹോളി

ലഖാന്‍ ജര്‍ക്കിഹോളി

രമേഷ് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അതിനൊപ്പം നില്‍ക്കുന്ന കരുത്തും സ്വാധീനവും ഉള്ള ഒരു നേതാവിനെ തന്നെയാണ് നിലവില്‍ കോണ്‍ഗ്രസ് ഗോഹക്കിലേക്ക് പരിഗണിക്കുന്നത്. രമേഷ് ജര്‍ക്കിഹോളിയുടെ സഹോദരനായ ലഖാന്‍ ജര്‍ക്കിഹോളിയെയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. ലഖാന്‍ മാത്രമല്ല എംഎല്‍എയായ മറ്റൊരു സഹോദരനും രമേഷിനെതിരെ കോണ്‍ഗ്രസിനു വേണ്ടി രംഗത്തുണ്ടാവും.

പര്യടനം തുടങ്ങി

പര്യടനം തുടങ്ങി

തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലഖാന്‍ ജാര്‍ക്കിഹോളിയും സതീഷ് ജര്‍ക്കിഹോളിയും കോണ്‍ഗ്രസിന് വേണ്ടി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം മണ്ഡലത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളിലൂടെ പദയാത്രക്കും ലഖാന്‍ പദ്ധതി ഒരുക്കുന്നുണ്ട്.

രമേശിനെതിരെ

രമേശിനെതിരെ

സഹോദരന്‍ സ്ഥാനാര്‍ത്ഥിയാവുന്നു എന്നതിനോടൊപ്പം തന്നെ മണ്ഡലത്തിലെ ബിജെപിയില്‍ ഒരു വിഭാഗം രമേശ് ജാര്‍ക്കിഹോളിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും രമേഷ് ജര്‍ക്കിഹോളിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് പൂജാരി ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തനിക്ക് തന്നെ നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

ബാലചന്ദ്ര വഴി

ബാലചന്ദ്ര വഴി

അതേസമയം, മറ്റൊരു സഹോദരനും ബിജെപി എംഎല്‍എയുമായ ബാലചന്ദ്ര ജാര്‍ക്കിഹോളി വഴി ബിജെപിയിലെ എതിര്‍പ്പുകള്‍ക്ക് പരിഹാരം കാണാമെന്നാണ് രമേശ് ജാര്‍ക്കിഹോളിയുടെ പ്രതീക്ഷ. മന്ത്രിസഭാ വികസനത്തില്‍ ഇടംപിടിക്കാതെ പോയതില്‍ പാര്‍ട്ടി നേതൃത്വത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്ര ജാര്‍ക്കിഹോളി.

മന്ത്രിസഭയില്‍ ഇടംപിടിച്ചില്ല

മന്ത്രിസഭയില്‍ ഇടംപിടിച്ചില്ല

ബാലചന്ദ്ര ജര്‍ക്കിഹോളിയുടെ ഇടപെടല്‍ മൂലമാണ് രമേഷ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമായത്. ഇതിലൂടെ ആരംഭിച്ച ചര്‍ച്ചകളാണ് പിന്നീട് സംസ്ഥാനത്ത് ബിജെപി മന്ത്രിസഭ അധികാരത്തില്‍ എത്താന്‍ തന്നെ കാരണമായത്. എന്നാല്‍ മന്ത്രിസഭ വിപൂലീകരിച്ചപ്പോള്‍ ബാലചന്ദ്ര ജര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് ഏവരേയും അത്ഭുതപ്പെടുത്തി. വര്‍ഷങ്ങളായി ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്റെ അണികള്‍ പ്രതീക്ഷിച്ചത് മന്ത്രിസഭയില്‍ എനിക്ക് ഇടം കിട്ടുമെന്നാണെന്നായിരുന്നു ബാലചന്ദ്രയുടെ പ്രതികരണം

മാണിയേക്കള്‍ വലിയ എതിരാളി ഇനിയുണ്ടോ? പാലായില്‍ ഇടത് വിജയം സുനിശ്ചിതം; അങ്കം തുടങ്ങി മാണി സി കാപ്പന്‍മാണിയേക്കള്‍ വലിയ എതിരാളി ഇനിയുണ്ടോ? പാലായില്‍ ഇടത് വിജയം സുനിശ്ചിതം; അങ്കം തുടങ്ങി മാണി സി കാപ്പന്‍

 മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ള മോദി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി; പാലാ ബിജെപിക്ക് അനുകൂലം: പിള്ള

English summary
gohak assembly bypoll; congress startegy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X