കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനേക ഗാന്ധിയുടെ നിർദേശം കേന്ദ്രസർക്കാർ തള്ളി; തൊഴിൽ ചൂഷണം തടയാൻ മന്ത്രിതല സമിതി മാത്രം...

Google Oneindia Malayalam News

ദില്ലി: രാജ്യത്തിലെ Me Too വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു. അതേസമയം തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെടെ അംഗമായ സമിതി വേണമെന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിർദേശം കേന്ദ്രസർക്കാർ അപ്പാടെ തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.

<strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!</strong>ബിജെപിക്ക് സംഭാവന നല്‍കൂ.... രാജ്യത്തെ സേവിക്കാം.... പാര്‍ട്ടിക്കായി പിരിവിറങ്ങി മോദി!!

പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, ഗതാഗത മന്ത്രി നിതിവ്‍ ഗഡ്ക്കരി, മനേക ഗാന്ധി എന്നിവരാണ് മന്ത്രിതല സമിതിയിലുള്ളത്. മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേന്ദ്രമന്ത്രി എം ജെ അക്ബര്‍ അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ സമിതിയെന്ന തീരുമാനം കേന്ദ്രമന്ത്രി മനേകാ ഗാന്ധി മുന്നോട്ട് വെച്ചിരുന്നത്.

മീ ടു വെളിപ്പെടുത്തലുകൾ

മീ ടു വെളിപ്പെടുത്തലുകൾ


Me Too ക്യാംപെയിന്റെ ഭാഗമായി ഉയർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജഡ്ജിമാരടങ്ങുന്ന ഉന്നത സമിതിയെ വെക്കാനാണ് ഞാൻ നിർദേശിച്ചിരിക്കുന്നതെന്നായി മനേക ഗാന്ധി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ മനേക ഗാന്ധിയുടെ നിർദേശം കേന്ദ്ര സർക്കാർ തള്ളുകയാണുണ്ടായത്. വളരെ ഗൗരവമുള്ള വെ ളിപ്പെടുത്തലുകളാണ് മീ ടു വഴി പല ഉന്നതരും നേരിടേണ്ടി വന്നത്.

കേന്ദ്രമന്ത്രിയുടെ രാജി

കേന്ദ്രമന്ത്രിയുടെ രാജി


കേന്ദ്രമന്ത്രിയായിരുന്ന എംജെ അക്ബറിനെതിരെ ആരോപണം ഉയർന്നതോടെയാണ് കേന്ദ്ര സർക്കാർ പ്രതിസന്ധിയിലായത്. വനിത മാധ്യമ പ്രവർത്തകരാണ് എംജെ അക്ബറിനെിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നത്. പല ബാഗത്തു നിന്നും അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നതോടെ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കേണ്ട അവസ്ഥയിൽ എത്തിച്ചേരുകയായിരുന്നു. എംജെ അക്ബറിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയും ഉത്തരവിട്ടിരുന്നു. വിരമിച്ച നാല് ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘം ഇത് സംബന്ധിച്ച കേസുകള്‍ ഏറ്റെടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.

പീഡനം ഓഫീസ് ക്യാബിനിലും...

പീഡനം ഓഫീസ് ക്യാബിനിലും...


സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച മീടൂ ക്യാമ്പെയിനിലാണ് എട്ടോളം സ്ത്രീകള്‍ എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഓഫീസ് ക്യാബിനില്‍ വച്ച് അതിക്രമത്തിന് ഇരയായെന്ന് വരെയുള്ള ആരോപണങ്ങളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം ബോളീവുഡിയും കോളിവുഡിലും മീ ടു ക്യാംപെയിൻ തകർക്കുകയാണ്. ഏറ്റവും അവസാനമായി അമലാപോളും രംഗത്തെത്തിയിട്ടുണ്ട്.

അമല പോളും രംഗത്ത്...

അമല പോളും രംഗത്ത്...

തമിഴ് സംവിധായകൻ സുസി ഗണേശനെതിരെയാണ് അമല പോൾ ആരോപണവുമായി രംഗത്തെത്തിയത്. ലീനയ്ക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകൾക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സുസി ഗണേശനിൽ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് അമല, ലീനയ്ക്ക് പിന്തുണയുമായി എത്തിയത്.അമലയുടെ വാക്കുകൾ-സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാൻ. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ പറയുന്നു.

കന്നഡയിലും നിരവധി വെളിപ്പെടുത്തലുകൾ...

കന്നഡയിലും നിരവധി വെളിപ്പെടുത്തലുകൾ...

കന്നഡ സിനിമ ലോകത്തുനിന്നും മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. നടൻ അർജുനെതിരെയാണ് മലയാളിയായ നടി ആരോപണവുംമായി രംഗത്ത് വന്നിരുന്നത്. നടി സംഗീത ഭട്ട് ആരോപണവുമായി വന്നതിന് പിന്നെലയാണ് മലയാളിയായ ശ്രൂതി ഹരിഹരൻ അർജുനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. അതേമയം ശ്രുതി ഹരിഹരനെതിരെ മനനഷ്ടകേസുമായാണ് സൂപ്പർ താരം രംഗത്തെത്തിയിരിക്കുന്നത്.

English summary
GoI constitutes Group of Ministers led by Rajnath Singh to combat sexual harassment at workplaces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X