കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം: മുന്‍ മന്ത്രിയായ ബിജെപി നേതാവ് ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍

Google Oneindia Malayalam News

മുംബൈ: സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണ്ണായകമായേക്കാവുന്ന ഉപതിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലെ ദെഗ്ലൂർ-ബിലോലി നിയമസഭാ മണ്ഡലത്തില്‍ നടക്കാന്‍ പോവുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ റൗസാഹേബ് അന്തപുർക്കര്‍ മരിച്ചതിനെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്നമാണ്.

ശിവസേനയുടേയും എന്‍സിപിയുടേയും പിന്തുണ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കുള്ളത് കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം ആശ്വാസകരമാണെങ്കിലും ശക്തമായ മത്സരവുമായി ബിജെപിയും രംഗത്തുണ്ട്.

അലന്‍സിയര്‍ അപമര്യാദയായി പെരുമാറി: വേണുവിന്റെ പരാതി മോഹന്‍ലാലിന് കൈമാറി ഫെഫ്കഅലന്‍സിയര്‍ അപമര്യാദയായി പെരുമാറി: വേണുവിന്റെ പരാതി മോഹന്‍ലാലിന് കൈമാറി ഫെഫ്ക

എം എൽ എയുടെ മകൻ ജിതേഷ് റൗസാഹേബ്

മരിച്ച എംഎൽഎയുടെ മകൻ ജിതേഷ് റൗസാഹേബ് അന്തപുർക്കറിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിത്. അടുത്തിടെ പാർട്ടിയിൽ ചേർന്ന മുൻ ശിവസേന നിയമസഭാംഗമായ സുഭാഷ് സാബ്നയാണ് ബിജെപി സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടി വിട്ടത്.

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി

മുൻ എം എൽ എ ഓംപ്രകാശ് പോക്കർണയും

മുൻ എംപി ഭാസ്കരറാവോ പാട്ടീൽ-ഖട്ഗാവോങ്കറും മുൻ എംഎൽഎ ഓംപ്രകാശ് പോക്കർണയുമാണ് ബിജെപി വിട്ടത്. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഇരുവരും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ബിജെപിയില്‍ നിന്നും മടങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് ചില നേതാക്കളേയും ഇരുവരും കോണ്‍ഗ്രസില്‍ എത്തിച്ചിട്ടുണ്ട്.

പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നത

പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നത ചൂണ്ടിക്കാട്ടിയായിരുന്നു ഖട്ഗാവങ്കറും പോകർണയും ബിജെപിയിലേക്ക് കൂടുമാറിയത്. നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാന്റെ ഭാര്യാസഹോദരനായ ഖട്ഗാവ്കർ മൂന്ന് തവണ നിയമസഭാംഗവും എംപിയും കോൺഗ്രസ്-എൻസിപി സർക്കാരിൽ മന്ത്രിയുമായിരുന്നു.

ഏഴ് വർഷം മുമ്പ്

ഏഴ് വർഷം മുമ്പാണ് ഖട്ഗാവ്കർ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ ചേരാനുള്ള മുതിർന്ന നേതാവ് ഭകരറാവോ പാട്ടീൽ-ഖട്ഗാവോങ്കറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു തീരുമാനം അറിഞ്ഞതിന് ശേഷമുള്ള ചവാന്റെ പ്രതികരണം. വളരെ മികച്ച ജനപിന്തുണയും പ്രവര്‍ത്ത പരിചയവുമുള്ള നേതാവിന്റെ വരവ് തീർച്ചയായും മാണ്ഡത്തിലും മറാത്ത്വാഡയിലും പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ അനുയായികൾക്കും വിശ്വസ്തര്‍ക്കും

തന്റെ അനുയായികൾക്കും വിശ്വസ്തര്‍ക്കും നീതി ലഭിക്കുന്നതിന് വേണ്ടിയാണ് വീണ്ടും കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നായിരുന്നു ഖട്ഗാവ്കർ വ്യക്തമാക്കിയത്. ഇരുവരുടേയും മടങ്ങി വരവ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കരുത്താവും. മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനുള്ള നേതാക്കളാണ് ഖട്ഗാവോങ്കറും പോക്കര്‍ണയും. ഇരുവരുടേയും നീക്കം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത് ബിജെപിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

ബിജെപിയുടെ ശക്തമായ വെല്ലുവിളി

അതേസമയം, മന്ത്രിയായ അശോക് ചവാന് ചുമതലയുള്ള നന്ദേഡ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം. ബിജെപിയുടെ ശക്തമായ വെല്ലുവിളി ഏറ്റെടുത്ത ചവാന്‍ സഖ്യകക്ഷികളായ ശിവസേനയെയും എൻസിപിയെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണി നിരത്തി മുന്നോട് കൊണ്ടുപോവുകയും തിരഞ്ഞെടുപ്പ് റാലികളിൽ നിറ സാന്നിധ്യമായി പങ്കെടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പന്തർപൂർ ഉപതിരഞ്ഞെടുപ്പില്‍ എൻസിപി സ്ഥാനാർത്ഥി ഭാഗീരഥ് ഭാൽകെയെ പരാജയപ്പെടുത്തി പാർട്ടി സ്ഥാനാര്‍ത്ഥി സമാധൻ ഓട്ടോഡെ വിജയിച്ചിച്ചതാണ് ദെഗ്ലൂർ-ബിലോലിയിലും ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നത്.

ഒക്ടോബർ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ

ഒക്ടോബർ 30-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളികളായ കോൺഗ്രസും ബിജെപിയും ഉൾപ്പെടെ 12 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ബുധനാഴ്ച. നാമനിർദ്ദേശ പത്രിക പിൻവലിക്കലിന്റെ അവസാന ദിവസമായ ബുധനാഴ്ച ഒമ്പത് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്‍മാറിയതോടെയാണ് അന്തിമ ചിത്രം വ്യക്തമായത്. ആകെ ലഭിച്ച ലഭിച്ച 23 നോമിനേഷൻ ഫോമുകളിൽ രണ്ടെണ്ണം അസാധുവായിരുന്നു.

കറുപ്പിൽ സ്വർണ നിറം: പുത്തന്‍ സാരിയില്‍ സ്റ്റൈലിഷായി നടി ഭാവന

Recommended Video

cmsvideo
ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍..ചെയ്തത് കൊടും ചതി | Oneindia Malayalam

English summary
Going back to mother party‌: Bhaskarrao patil khatgaonkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X