കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിലെ മരം കോച്ചുന്ന തണുപ്പിനെ തോല്‍പ്പിക്കാന്‍ നിയോഗ്... രാജ്യത്തിന് അഭിമാനനിമിഷം

ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം എക്‌സ്‌പെഡീഷനില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി

  • By Manu
Google Oneindia Malayalam News

കോഴിക്കോട്: നിയോഗ് കൃഷ്ണ... ഈ പേര് മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. എന്നാല്‍ നിയോഗ് ഇപ്പോള്‍ അത്യപൂര്‍വ്വമായ ഒരു നേട്ടത്തിലൂടെ ചരിത്രത്താളുകളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. യാത്രകളുടെയും സാഹസികതകളുടെയും ലോകത്ത് പുത്തന്‍ തരംഗമാണ് സിനിമകളെ അതിരറ്റ് ഇഷ്ടപ്പെടുന്ന ഈ മലയാളി യുവാവ്. ഇന്ത്യയില്‍ നിന്നും ഇതു വരെ ഒരാള്‍ക്കും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വനേട്ടത്തിന്റെ നെറുകയിലാണ് നിയോഗ്.

കൊല്ലം സ്വദേശിയായ ഈ 26കാരന്‍ മലയാളികള്‍ക്കു കേട്ട് പരിചയും പോലുമില്ലാത്ത സാഹസിക മല്‍സരമായ ആര്‍ട്ടിക് പോളാര്‍ എക്‌സ്ട്രീം എക്‌സ്‌പെഡീഷനില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷമാണ് ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ഈ യാത്ര. ആഗോള തലത്തില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് നിയോഗിനു ഇത്തരമൊരു അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്.

ആര്‍ട്ടിക് പോളാര്‍ എസ്‌ക്പഡീഷന്‍

ആര്‍ട്ടിക് പോളാര്‍ എസ്‌ക്പഡീഷന്‍

സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട മല്‍സര ഇനങ്ങളിലൊന്നാണിത്. 30 ഡിഗ്രി തണുപ്പിലൂടെ ആര്‍ട്ടിക്ക് മേഖല മുറിച്ചുകടക്കുകയെന്നതാണ് മല്‍സരാര്‍ഥികളുടെ ദൗത്യം.
ജീവന്‍വരെ നഷ്ടമായേക്കാവുന്ന അതീവ സാഹസികമായ യാത്രയാണിത്.
ഇന്ത്യയില്‍ നിന്നും ഇതിനു മുമ്പ് മറ്റൊരാളും ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടില്ല.

പിന്തുണച്ച് സെലിബ്രിറ്റികളും

പിന്തുണച്ച് സെലിബ്രിറ്റികളും

വോട്ടിങില്‍ നിയോഗിനെ മുന്നിലെത്തിക്കാന്‍ നിരവധി സെലിബ്രിറ്റികള്‍ തന്നെ രംഗത്തുവന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ ടോമസ് എന്നീ ന്യൂജനറേഷന്‍ നായകന്‍മാര്‍, നടന്‍ ഇന്ദ്രജിത്ത്, സംവിധായകന്‍ ആഷിഖ് അബു എന്നിവരെല്ലാം നിയോഗിനു സോഷ്യല്‍ മീഡിയകള്‍ വഴി പിന്തുണ നല്‍കിയിരുന്നു.
നിയോഗിനു വോട്ട് ചെയ്യണമെന്ന് ഇവര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. നിയോഗിനു കൂടുതല്‍ വോട്ടുകള്‍ നേടിക്കൊടുക്കുന്നതിനും ഈ സെലിബ്രിറ്റികളുടെ ഇടപെടലുകളും നിര്‍ണായകമായിട്ടുണ്ട്.

യാത്രാ ലോകത്ത് സുപരിചിതന്‍

യാത്രാ ലോകത്ത് സുപരിചിതന്‍

മലയാളികള്‍ക്ക് നിയോഗെന്ന പേര് അത്ര പരിചിതമല്ലെങ്കിലും യാത്രാ ലോകത്ത് അദ്ദേഹം സൂപ്പര്‍ താരമാണ്. സീറോ ബഡ്ജറ്റ് യാത്രകളിലൂടെ പുതിയൊരു മാറ്റത്തിനു തന്നെ തുടക്കമിട്ട വ്യക്തിയാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ
നിയോഗ്.
വഴിയില്‍ കാണുന്ന വാഹനങ്ങളിലും ട്രക്കുകളിലുമെല്ലാം മാറി മാറി കയറി രാജ്യം മുഴുവന്‍ സഞ്ചരിച്ച് അദ്ദേഹം ഏവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണിലായിരുന്നു ഇത്. അടുത്തിടെയാണ്‌ ആര്‍ട്ടിക് പോളാര്‍ എസ്‌ക്പഡീഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് നിയോഗ് അപേക്ഷ നല്‍കിയത്. റെസ്റ്റ് ഓഫ് വേള്‍ഡ് വിഭാഗത്തില്‍ മല്‍സരിക്കാനാണ് വോട്ടിങിലൂടെ നിയോഗ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പ്

അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പ്

കുറച്ചു വര്‍ഷം മുമ്പാണ് ഇത്തരത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും സാഹസികമായ യാത്രയെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ ഇത്രയുമധികം വോട്ടുകള്‍ നേടി ഇതില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിയോഗ് പറയുന്നു.
നവംബര്‍ 15 മുതല്‍ തന്നെ വോട്ടിങ് ആരംഭിച്ചിരുന്നു. വൈകിയാണ് ഞാന്‍ അപേക്ഷിച്ചത്. എന്നാല്‍ നല്ല വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. വെറും മൂന്നു ദിവസം കൊണ്ടാണ് വോട്ടിങില്‍ താന്‍ ഒന്നാമതെത്തിയതെന്ന് നിയോഗ് അഭിമാനത്തോടെ കൂട്ടിച്ചേര്‍ത്തു.

കേരളത്തിനു പുറത്തു നിന്നും വോട്ടുകള്‍

കേരളത്തിനു പുറത്തു നിന്നും വോട്ടുകള്‍

കേരളത്തിനു പുറത്തു നിന്നും ആയിരത്തിലേറെ വോട്ടുകള്‍ തനിക്കു ലഭിച്ചിട്ടുണ്ടെന്ന് നിയോഗ് വ്യക്തമാക്കി. മലയാളി ഓണ്‍ലൈന്‍ ട്രാവല്‍ ഗ്രൂപ്പുകളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. സഞ്ചാരി, പ്രണയമാണ് യാത്രയോട് തുടങ്ങിയ ഗ്രൂപ്പുരകകളില്‍ തന്റെ യാത്രാ അനുഭവങ്ങള്‍ കുറിക്കാറുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്നും വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. വ്യക്തിപരമായി അറിയാത്ത നിരവധി പേരാണ് തന്നെ പിന്തുണച്ച് രംഗത്തുവന്നതെന്നും നിയോഗ് പറയുന്നു.

English summary
Malayalee Niyog Krishna qulified for Arctic expedition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X