Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം 3 കിലോ, ഒരു കോടിയുടെ വജ്രം, 15 കോടിയുടെ ആസ്തി; വിജയുടെ ഭാര്യ സംഗീതയും കോടീശ്വരി

തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടന്‍ വിജയ് തമിഴ്‌നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. ചെന്നൈയിലെ പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന അദ്ദേഹം കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തന്റെയും ഭാര്യ സംഗീതയുടെയും ആസ്തി വിവരങ്ങളും താരം ഇതോടൊപ്പം വിശദീകരിച്ചു.

600 കോടി രൂപയില്‍ അധികം ആസ്തിയുണ്ടെന്ന് പത്രികയില്‍ താരം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്റ്റലിന് 6 കോടിയുടെ ആസ്തിയാണുള്ളത്. ഇതും തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാണ്. ആഡംബര ജീവിതം ഒഴിവാക്കിയാണ് വിജയ് ജനസേവനത്തിന് എത്തുന്നത് എന്ന് ടിവികെ പ്രവര്‍ത്തകര്‍ തിരിച്ചടിക്കുന്നു. എന്നാല്‍ വിജയുടെ ഭാര്യ സംഗീതയുടെ ആസ്തി വിവരങ്ങളും ചര്‍ച്ചയായിട്ടുണ്ട്.

vijay wife sangeetha asset details-

വിജയും സംഗീതയും സ്വരച്ചേര്‍ച്ച ഇല്ല എന്നാണ് അടുത്തിടെ വന്ന വാര്‍ത്തകള്‍. ഇരുവരും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ ഏപ്രില്‍ 20ന് കോടതി വാദം കേള്‍ക്കും. അന്ന് വിജയിയോട് നേരിട്ട് എത്താന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 23നാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്.

വിജയ്ക്ക് 416 കോടിയുടെ സ്ഥാവര-ജംഗമ വസ്തുക്കളുണ്ട്. 110 പവന്‍ സ്വര്‍ണാഭരണം, അഞ്ച് ആഡംബര കാറുകള്‍ എന്നിവ ഇതിനു പുറമെയാണ്. എന്നാല്‍ ബാങ്ക് വായ്പയോ ബാധ്യതകളോ വിജയ്ക്കില്ല എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പമാണ് വിജയ് ഭാര്യയുടെ ആസ്തി വിവരങ്ങളും സൂചിപ്പിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം സംഗീത 613520 രൂപ സമ്പാദിച്ചിട്ടുണ്ട്. 2021-22, 2024-25 സാമ്പത്തിക വര്‍ഷം പക്ഷേ, അവര്‍ക്ക് വരുമാനം ഇല്ല.

സംഗീതയുടെ ആസ്തിയില്‍ സ്വര്‍ണം പ്രധാനം

ആഭരണങ്ങളുടെ കാര്യത്തില്‍ സംഗീതയ്ക്ക് വലിയ ആസ്തിയുണ്ട്. മൂന്നു കിലോ ഗ്രാം സ്വര്‍ണം സംഗീതയുടെ കൈവശമുണ്ട്. രണ്ട് കിലോ വെള്ളി ആഭരണങ്ങളും. രണ്ടും ചേര്‍ത്ത് 4.07 കോടി രൂപയുടെ മൂല്യം വരും. 134.91 കാരറ്റ് വജ്രാഭരണങ്ങളും സംഗീതയ്ക്കുണ്ട്. ഏകദേശം ഒരു കോടി രൂപയുടെ മൂല്യം വരുമിത്. സംഗീതയുടെ മൊത്തം ആസ്തി 15 രൂപയ്ക്ക് മുകളില്‍ വരും. ഇതിന് പുറമെ 25 കോടിയുടെ ജംഗമ സ്വത്തുമുണ്ട്. കുടുംബ സ്വത്തിലും ഇവര്‍ക്ക് അവകാശമുണ്ട്.

വിജയ്‌ക്കെതിരെ വിവാഹ മോചന ഹര്‍ജി നല്‍കിയ വേളയില്‍ സംഗീത നീലാങ്കരയിലെ വീട്ടില്‍ താമസിക്കാനുള്ള അവകാശം കോടതിയില്‍ ഉന്നയിച്ചിരുന്നു. അല്ലെങ്കില്‍ തുല്യമായ സൗകര്യമുള്ള വീട് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ബ്രിട്ടനിലാണ് സംഗീത താമസിക്കുന്നത്. അവരുടെ പിതാവിനും മറ്റും ബ്രിട്ടനിലാണ് ബിസിനസ്. ശ്രീലങ്കന്‍ വംശജയായ വ്യവസായിയുടെ മകളാണ് സംഗീത. വിജയിയോടുള്ള ആരാധന പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു.

2021 മുതല്‍ വിജയുമായി അകല്‍ച്ചയിലാണ് സംഗീത എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ മോചന വേളയില്‍ അവര്‍ ജീവനാംശം ചോദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഈ വേളയിലാണ് സംഗീതയുടെയും വിജയുടെയും ആസ്തി വിവരങ്ങള്‍ പരസ്യമായിരിക്കുന്നത്. ജീവനാംശം നിര്‍ണയിക്കുമ്പോള്‍ ഈ കണക്കുകള്‍ കോടതിയിലും ചര്‍ച്ചയായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+