കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ വില പൊള്ളുന്നു; കുതിച്ചുയർന്ന് വെള്ളിയും.... ഡോളറിന് മുമ്പിൽ തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ വിപണിയിൽ സ്വർണം, വെള്ളി വില റെക്കോർഡ് വർദ്ധനവിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെയാണ് ഇന്ത്യൻ വിപണിയിൽ സ്വർണം, വെള്ളി വില ഉയർന്നത്. എംസിഎക്സിൽ സ്വർണ ഫ്യൂച്ചറുകളുടെ വില 0.42 ശതമാനം ഉയർന്ന് 39, 109 രൂപയിലെത്തി. സിൽവർ ഫ്യൂച്ചർ വില .05 ശതമാനം ഉയർന്ന് 48,470 രൂപയിലെത്തി.

ഡികെ ശിവകുമാര്‍ അറസ്റ്റില്‍... നാല് ദിവസത്തെ ചോദ്യം ചെയ്യല്‍, ചിദംബരത്തിന് പിന്നാലെ അറസ്റ്റ്!!ഡികെ ശിവകുമാര്‍ അറസ്റ്റില്‍... നാല് ദിവസത്തെ ചോദ്യം ചെയ്യല്‍, ചിദംബരത്തിന് പിന്നാലെ അറസ്റ്റ്!!

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും മോശം നിലയിലാണ്. 90 പൈസ ഇടിഞ്ഞ് ഒരു യുഎസ് ഡോളറിനെതിരെ 72.27 ആണ് രൂപയുടെ മൂല്യം. കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ആറ് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. സ്വർണ വിലയിൽ ഏകദേശം 20 ശതമാനത്തിന്റെ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

gold

യുഎസ്-ചൈന വ്യാപാര യുദ്ധവും ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയും വിലക്കയറ്റത്തിന്റെ ആക്കം കൂട്ടി. സ്വർണ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ഗോൾഡ് ഇടിഎഫികൾ കൈകാര്യം ചെയ്യുന്ന ആസ്തിയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് മടങ്ങിയെത്തുന്നുണ്ട്.

അതേ സമയം വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ യുഎസ് വിവിധ ചൈനീസ് വസ്തുക്കൾക്ക് 15% തീരുവ ചുമത്താൻ തുടങ്ങി. പാദരക്ഷകൾ, സ്മാർട്ട് വാച്ചുകൾ, ഫ്ലാറ്റ് പാനൽ ടെലിവിഷനുകൾ എന്നിവ ഉൾപ്പെടെയുള്ളവയ്ക്ക് ഇതോടെ വില ഉയരും. യുഎസ് ക്രൂഡ് ഓയിലിന് ചൈനയും അധിക തീരുവ ചുമത്തിയിട്ടുണ്ട്.

English summary
Gold and silver prices increased as rupee falls against dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X