Get Updates
Get notified of breaking news, exclusive insights, and must-see stories!

സിം കാർഡ് ശേഖരമുണ്ടോ? എങ്കില്‍ അതൊരു സ്വർണ ഖനിയാണ്: 1000 സിം കാർഡില്‍ ഒരു പവന്‍

നിങ്ങള്‍ ഒരു കടുത്ത സ്വർണ വിരോധിയാണോ? അതായത് ഒരു തരി സ്വർണം പോലും വാങ്ങിക്കില്ലെന്ന പിടി വാശിയുള്ളവർ. എന്നാല്‍ നിങ്ങള്‍ ഒരു മൊബൈല്‍ ഫോണോ സിം കാർഡോ ഉപയോഗിക്കുന്നവരാണെങ്കില്‍ അറിയാതെയാണെങ്കിലും നിങ്ങളും സ്വർണം വാങ്ങിയിട്ടുണ്ട്. അതായത് മൊബൈല്‍ ഫോണുകളിലും സിം കാർഡുകളിലും നേരിയ തോതിലാണെങ്കിലും സ്വർണം അടങ്ങിയിരിക്കുന്നു.

മൊബൈൽ ഫോണിനെയോ അല്ലെങ്കില്‍ ടാബുകള്‍ പോലെയുള്ള മറ്റേതൊരു ഉപകരണങ്ങളേയും നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കുന്നതിനാണ് സിം കാർഡുകള്‍ ഉപയോഗിക്കുന്നത്. സിലിക്കൺ ചിപ്പുകളും മറ്റ് ലോഹങ്ങളുമാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. മികച്ച വൈദ്യുതചാലകത, തുരുമ്പെടുക്കാത്ത സ്വഭാവം, ഓക്സിഡേഷനെ ചെറുക്കാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകള്‍ കാരണം സിം കാർഡുകളുടെ കോൺടാക്റ്റ് പോയിന്റുകളിൽ വളരെ നേരിയ തോതില്‍ സ്വർണം ഉപയോഗിക്കുന്നു.

gold-sim-card

എന്നുവെച്ച് സിം കാർഡുകളില്‍ നിന്നും നമുക്ക് സ്വന്തം നിലക്ക് സ്വർണം വേർതിരിച്ച് എടുക്കാന്‍ സാധിക്കില്ല. അതിന്റെ കാരണം വളരെ നേരിയ തോതിലാണ് സ്വർണം അടങ്ങിയിരിക്കുന്നത് എന്നത് തന്നെയാണ്. ശരാശരി 8 മില്ലിഗ്രാം സ്വർണമാണ് ഒരു സിം കാർഡില്‍ ഉപയോഗിക്കുക. ഒരു പവന്‍ സ്വർണം ഉണ്ടെങ്കില്‍ അത് 1000 സിം കാർഡുകളില്‍ ഉപയോഗിക്കാം. എന്നുവെച്ച് 1000 സിം കാർഡുകളില്‍ നിന്ന് തിരിച്ച് അത്രയും തന്നെ സ്വർണം വേർതിരിച്ചെടുക്കാനും സാധിക്കില്ല. വേർതിരിച്ചെടുക്കല്‍ പ്രക്രിയയില്‍ വലിയ ഒരു അളവ് വരെ സ്വർണം നഷ്ടപ്പെടാം. ഇനി ഒന്നും നഷ്ടപ്പെടാതെ 1000 സിം കാർഡുകളില്‍ നിന്നും അത്രയും സ്വർണം വേർതിരിച്ചെടുക്കാന്‍ സാധിച്ചാല്‍ ഇന്നത്തെ വിലയില്‍ 70000 രൂപയോളം ലഭിക്കും.

എങ്ങനെ വേർതിരിക്കാം

പ്ലാസ്റ്റിക്ക് ഭാഗം നീക്കം ചെയ്ത് ലോഹഭാഗം മാത്രം വേർതിരിക്കുകയാണ് ഈ പ്രക്രിയയില്‍ ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഹൈഡ്രോക്ലോറിക് ആസിഡും ഹൈഡ്രജൻ പെറോക്സൈഡും ഉപയോഗിച്ച് സ്വർണവും മറ്റ് ലോഹങ്ങളും ലയിപ്പിക്കുകയും ഇതിനുശേഷം, ഒരു റിഡ്യൂസിംഗ് ഏജന്റ് ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കുകയുമാണ് ചെയ്യേണ്ടത്.അവസാനം ശേഖരിച്ച സ്വർണം ഒരു ഫർണസിൽ ഉരുക്കി, മാലിന്യങ്ങൾ നീക്കം ചെയ്ത് ശുദ്ധമായ രൂപത്തിൽ മാറ്റുന്നു.

സിം കാർഡുകളിൽ നിന്ന് സ്വർണം വീണ്ടെടുക്കുന്നത് സങ്കീർണവും സമയമെടുക്കുന്നതുമായ പ്രക്രിയയുമാണ്. ഇത്രയധികം സിം കാർഡുകള്‍ ശേഖരിക്കുക എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. ഇനി അത്രയും സിം കാർഡുകള്‍ ലഭിച്ചാല്‍ തന്നെ ആസിഡുകൾ, ഉപകരണങ്ങൾ, ഊർജ്ജം എന്നിവയുടെ ചെലവ്, വീണ്ടെടുക്കുന്ന സ്വർണത്തിന്റെ മൂല്യത്തേക്കാൾ കൂടുതലായിരിക്കാം.

പരമ്പരാഗത രാസവസ്തുക്കൾ ഉപയോഗിക്കുന്നത് മലിനീകരണ ഭീഷണി ഉയർത്തുന്നു എന്നത് മാത്രമല്ല, സുരക്ഷിതമല്ലാത്ത രീതികൾ ആരോഗ്യത്തിന് ഹാനികരവുമാണ്. 100 സിം കാർഡുകളില്‍ നിന്ന് സ്വർണം വേർതിരിച്ചെടുക്കാം എന്ന് കരുതിയാല്‍ തന്നെ ഇതിന് മണിക്കൂറുകള്‍ വേണം. അതായത് സിം കാർഡുകളില്‍ സ്വർണം അടങ്ങിയിട്ടുണ്ടെങ്കിലും അത് വേർതിരിച്ചെടുത്ത് വിറ്റ് കാശാക്കാമെന്ന് വെച്ചാല്‍ അത് പലതരത്തില്‍ വലിയ നഷ്ടമായിരിക്കും.

മൊബൈല്‍ ഫോണുകളില്‍ പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCBs), സിം കാർഡ് സ്ലോട്ടുകൾ, ചാർജിംഗ് പോർട്ടുകൾ, കോൺടാക്റ്റ് പാഡുകള്‍ എന്നിവയുടെ നിർമ്മാണത്തിനാണ് സ്വർണം പ്രധാനമായും ഉപയോഗിക്കുന്നത്. സിം കാർഡുകളില്‍ എട്ട് ഗ്രാം ആണെങ്കില്‍ ഒരു സ്മാർട്ട്ഫോണിൽ ശരാശരി 0.034 ഗ്രാം (34 മില്ലിഗ്രാം) സ്വർണം അടങ്ങിയിരിക്കുന്നു എന്നാണ് കണക്ക്. അതായത് ഏകദേശം 6000 ഫോണുകൾ ഉണ്ടെങ്കില്‍ 200-350 ഗ്രാം സ്വർണം ലഭിക്കാം. സിം കാർഡിലെ സ്വർണം വേർതിരിച്ച് എടുക്കുന്നത് പോലെ മൊബൈല്‍ ഫോണിലേയും സ്വർണം വേർതിരിച്ച് എടുക്കല്‍ അത്ര എളുപ്പും ആദായകരവുമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+