മലദ്വാരത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; മലയാളി പിടിയില്‍
കോയമ്പത്തൂര്‍: അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കോഴിക്കോട് സ്വദേശി സല്‍മാന്‍ പാരീസ് ആണ് പിടിയിലായത്.
25 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച വച്ചാണ് ഇയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. എയര്‍ അറേബ്യ വിമാനത്തിലായിരുന്നു സല്‍മാന്‍ പാരീസ് എത്തിയത്.

സംശയാസ്പദമായ സാഹചര്യത്തില്‍ നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ഇയാളെ പിടികൂടി പരിശോധിക്കുമ്പോഴാണ് ഒളിച്ച് വച്ച സ്വര്‍ണ്ണം കണ്ടെത്തിയത്. 930 ഗ്രാം തൂക്കമുള്ള എട്ട് സ്വര്‍ണ്ണക്കട്ടികളാണ് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത്.
പോലീസ് കസ്റ്റഡിയിലെടുത്ത സല്‍മാനെ ചോദ്യം ചെയ്തു വരികയാണ്. ജോലി തേടി ഷാര്‍ജയിലേക്ക് പോയ സല്‍മാന്‍ തൊഴില്‍ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പെട്ടെന്ന് പണം സമ്പാദിക്കാന്‍ സ്വര്‍ണ്ണക്കടത്ത് തിരഞ്ഞെടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications