Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം പരിശുദ്ധമാണോ? വഞ്ചിക്കപ്പെട്ടാല്‍ നഷ്ടടപരിഹാരം ഉറപ്പ്!

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയ്ക്കാണ് എല്ലാവരും സ്വര്‍ണം വാങ്ങിക്കുന്നത് എങ്കിലും ഇന്ത്യക്കാര്‍ കൂടുതലും ആഭരണങ്ങള്‍ക്കാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വാര്‍ഷിക സ്വര്‍ണ ആവശ്യകതയുടെ പകുതിയോളം സ്വര്‍ണാഭരണങ്ങളില്‍ നിന്നാണ്. എന്നാല്‍ നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണ്ണം ശരിക്കും ശുദ്ധമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

മിക്കവാറും എല്ലാ ദിവസവും വ്യാജ സ്വര്‍ണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് മുന്നിലെത്താറുണ്ട്. സ്വര്‍ണത്തിന്റെ വില സമീപകാലത്ത് റെക്കോഡ് ഉയരത്തിലാണ് വര്‍ധിച്ചത്. 2020 ല്‍ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് 50000 രൂപയായിരുന്നു വില. ഇന്ന് ഇന്ത്യയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 95,420 രൂപയാണ്. ഏപ്രിലില്‍ ഒരു ലക്ഷം രൂപയായിരുന്നു പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില!

Gold Price

സ്വര്‍ണത്തിന്റെ പരിശുദ്ധി അറിയുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ജ്വല്ലറികള്‍ ഹാള്‍മാര്‍ക്കിംഗ് ചെയ്ത ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ തന്നെ നിങ്ങള്‍ 18, 22, അല്ലെങ്കില്‍ 20 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ വ്യാപാരികളോട് 'ഹാള്‍മാര്‍ക്ക്' കാണിക്കാന്‍ ആവശ്യപ്പെടാന്‍ മറക്കരുത്.

സ്വര്‍ണത്തിന്റെ ഏത് ആഭരണം വാങ്ങിക്കുമ്പോഴും മൂന്ന് കാര്യങ്ങള്‍ കാണിക്കാന്‍ ജ്വല്ലറിക്കാരോട് ആവശ്യപ്പെടണം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ എസ്) ലോഗോ, കാരറ്റേജിലെ പരിശുദ്ധിയും സൂക്ഷ്മതയും, 6 അക്ക ആല്‍ഫാന്യൂമെറിക് എച്ച് യു ഐ ഡി എന്നിവയാണ് അവ. നേരത്തെ ആറക്ക എച്ച് യു ഐ ഡി നിര്‍ബന്ധമായിരുന്നില്ല. ജ്വല്ലറിക്കാര്‍ക്ക് ബി ഐ എസ് ലോഗോയും പ്യൂരിറ്റി മാര്‍ക്കും ജ്വല്ലറിയുടെ ലോഗോയും ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ നമ്പറും കാണിക്കാന്‍ കഴിയും.

എന്നാല്‍ അതൊരു കാലഹരണപ്പെട്ട നിയമമാണ്. 2023 മാര്‍ച്ച് 31 ന് ശേഷം 6 അക്ക ആല്‍ഫാന്യൂമെറിക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഇല്ലാതെ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണങ്ങളോ സ്വര്‍ണ്ണാഭരണങ്ങളോ വില്‍ക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാന്‍ഡേര്‍ഡ്‌സ് നിരോധിച്ചിരിക്കുകയാണ്. ഓരോ ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണത്തിനും ഒരു അദ്വിതീയ എച്ച് യു ഐ ഡി നമ്പര്‍ ഉണ്ട്.

അത് എങ്ങനെ പരിശോധിക്കാം എന്നല്ലേ? വളരെ ലളിതമാണ്. നിങ്ങളുടെ ഫോണില്‍ ബി ഐ എസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എച്ച് യു ഐ ഡി വായിക്കാന്‍ ആഭരണത്തില്‍ സൂം ഇന്‍ ചെയ്യുക. ആപ്പില്‍ എച്ച് യു ഐ ഡി നമ്പര്‍ നല്‍കിയാല്‍ ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണ വ്യാപാരിയുടെ വിവരങ്ങള്‍, അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, ഉല്‍പ്പന്നത്തിന്റെ പരിശുദ്ധി, ഉല്‍പ്പന്നത്തിന്റെ തരം, കൂടാതെ ഉല്‍പ്പന്നം പരിശോധിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത ഹാള്‍മാര്‍ക്കിംഗ് സെന്ററിന്റെ വിശദാംശങ്ങള്‍ എന്നിവയും നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

6 അക്ക എച്ച് യു ഐ ഡി ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി അല്ലെങ്കില്‍ സൂക്ഷ്മത ഉറപ്പ് നല്‍കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല, ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം ഭാവിയില്‍ വില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന് ശരിയായ വിപണി വില നിങ്ങള്‍ക്ക് നേടിത്തരും. ഇനി അഥവാ നിങ്ങള്‍ വഞ്ചിക്കപ്പെട്ടാല്‍, നഷ്ടപരിഹാരം നേടാന്‍ സഹായിക്കുന്ന ഒരു നിയമവും പ്രാബല്യത്തിലുണ്ട്.

ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ ആഭരണങ്ങളില്‍ അടയാളപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ പരിശുദ്ധിയുള്ളതായി കണ്ടെത്തിയാല്‍, വാങ്ങുന്നയാള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്, അത് വില്‍ക്കുന്ന വസ്തുവിന്റെ ഭാരത്തിനും പരിശോധനാ നിരക്കുകള്‍ക്കും അനുസൃതമായി കണക്കാക്കുന്ന വ്യത്യാസത്തിന്റെ ഇരട്ടി തുകയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+