Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങുമ്പോള്‍ നിങ്ങളും ആ മണ്ടത്തരം കാണിക്കുന്നോ? ഇങ്ങനെ വാങ്ങിയാല്‍ പവന് 10000 വരെ ലാഭം

സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ച് കുതിച്ചതോടെ സാധാരണക്കാർ സ്വർണം വാങ്ങുന്നത് പൊതുവെ കുറച്ചിരിക്കുകയാണ്. കല്യാണത്തിന് മറ്റും സ്വർണം വാങ്ങുന്നവരാകട്ടെ തങ്ങളുടെ അളവുകളില്‍ വലിയ കുറവും വരുത്തിയിരിക്കുന്നു. 22 കാരറ്റ് ആഭരണങ്ങള്‍ക്ക് പകരം താരതമ്യേന മൂല്യവും വിലയും കുറഞ്ഞ 21, 18 കാരറ്റുകളിലേക്ക് തിരിയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയാണ് സ്വർണ്ണം ഡിജിറ്റലായി വാങ്ങിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഞെട്ടിക്കുന്ന വർധനവും.

കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 15 ദശലക്ഷം ഇന്ത്യക്കാർ ഡിജിറ്റൽ സ്വർണം വാങ്ങിയെന്നാണ് പുതിയ റിപ്പോർട്ട്. സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയതോടെയാണ് ആളുകള്‍ ഡിജിറ്റല്‍ സ്വർണത്തിലേക്ക് കൂടുതലായി തിരിഞ്ഞത്. സ്വർണം ആഭരണമായി വാങ്ങുമ്പോള്‍ വരുന്ന പ്രധാനപ്പെട്ട അധിക ചിലവാണ് പണിക്കൂലി. ഇതോടൊപ്പം തന്നെ ഹാള്‍മാർക്കിങ് ചാർജ് ഉള്‍പ്പെടേയുമുണ്ട്.

digital-gold

നിലവില്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനം മുതല്‍ പത്ത് ശതമാനം വരെയാണ്. ഡിസൈന്‍ അനുസരിച്ച് പണിക്കൂലി 20 ശതമാനം വരെ ഉയരാം. ഉദാഹരണത്തിന് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വർണത്തിന്റെ വില 71840 രൂപയാണ്. എന്നാല്‍ആഭരണമായി വാങ്ങുമ്പോള്‍ പത്ത് ശതമാനം പണിക്കൂലിയില്‍ 81400 രൂപയിലധികം നല്‍കേണ്ടി വരും. പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി എസ് ടി എന്നിവ ചേർത്താണ് ആഭരണങ്ങളുടെ വില കണക്കാക്കുന്നത്. അതായത് ഡിജിറ്റല്‍ സ്വർണം വാങ്ങിക്കുമ്പോള്‍ പവന് 10000 രൂപവരെ ലാഭിക്കാന്‍ കഴിയും.

ഇതിന് പുറമെ സുക്ഷിച്ച് വെക്കാനുള്ള റിസ്ക്, പണിക്കുറവ്, തേയ്മാനം എന്നിവയെല്ലാം ഫിസിക്കല്‍ ഗോള്‍ഡ് നിക്ഷേപ രംഗത്തെ വെല്ലുവിളികളാണ്. അതായത് മോഷ്ടാക്കളേയും പിടിച്ചു പറിക്കാരേയും മുതല്‍ സ്വന്തം കയ്യില്‍ നിന്ന് കളഞ്ഞ് പോകുമോ എന്ന് വരെ ഭയക്കണം. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡിന് ഇത്തരം വെല്ലുവിളികളൊന്നുമില്ല എന്നതാണ് ശ്രദ്ധേയം.

ഡിജറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നവർക്ക് കള്ളന്‍ കട്ടുകൊണ്ടുപോകുമോ, പണിക്കൂലി നല്‍കേണ്ടി വരുമോ, തേയ്മാനമുണ്ടാകുമോ എന്ന ആശങ്കയൊന്നും വേണ്ട. ഡിജിറ്റൽ സ്വർണം ഓൺലൈനായി വാങ്ങാനും വിൽക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. നിക്ഷേപകർക്ക് ആവശ്യമായി വരുമ്പോള്‍ അത് ഭൗതിക സ്വർണമാക്കി മാറ്റാനും കഴിയും. ഡിജിറ്റല്‍ സ്വർണ ഇടപാടുകളില്‍ നാം ചെയ്യേണ്ട പ്രധാന കാര്യം വാങ്ങുന്നത് വിശ്വസനീയമായ കമ്പനികളില്‍ നിന്നാണെന്ന് ഉറപ്പ് വരുത്തണം.

10 രൂപക്ക് മുതല്‍ ഡിജിറ്റല്‍ സ്വർണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. എന്നാൽ, ഫിസിക്കൽ സ്വർണമായി മാറ്റാൻ കുറഞ്ഞത് അര ഗ്രാം സ്വർണം ആവശ്യമാണ്. ഇത്തരത്തില്‍ മാറ്റുമ്പോള്‍ ചിലപ്പോൾ ഡെലിവറി അല്ലെങ്കിൽ മേക്കിംഗ് ചാർജുകൾ ഈടാക്കാം. നേരത്തെ യുവതലമുറയ്ക്ക് ഇടയിലായിരുന്നു ഡിജിറ്റല്‍ സ്വർണത്തിന് പ്രചാരണം കൂടുതലെങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രായമായ നിക്ഷേപകരും വ്യാപകമായി ഡിജിറ്റല്‍ മാർഗ്ഗത്തിലേക്ക് തിരിയുകയാണ്.

എങ്ങനെ നിക്ഷേപിക്കാം

ഡിജിറ്റൽ സ്വർണത്തിന്റെ ജനപ്രീതി വർധിക്കാൻ കാരണം, എപ്പോൾ വേണമെങ്കിലും എവിടെനിന്നും ആപ്പ് വഴി എളുപ്പത്തിൽ നിക്ഷേപിക്കാനുള്ള സൗകര്യമാണ്. ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത്, അക്കൗണ്ട് സജ്ജീകരിച്ച്, ആവശ്യമുള്ള സ്വർണത്തിന്റെ അളവ് തിരഞ്ഞെടുത്ത് പേയ്മെന്റ് പൂർത്തിയാക്കിയാൽ മതി. യുഎസിലെ താരിഫ് ഭീഷണികളും ഭൂരാഷ്ട്രീയ സംഘർഷങ്ങളും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് 2024-ൽ, ഇന്ത്യയുടെ സ്വർണ ഡിമാൻഡ് 802.8 ടണ്ണായി ഉയർന്നു.

ഇന്നത്തെ സ്വർണ വില

അതേസമയം, കേരളത്തില്‍ ചൊവ്വാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 8980 രൂപയും പവന് 71840 രൂപയുമായി. ഏപ്രിൽ 22നായിരുന്നു സ്വർണത്തിന് കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 74320 രൂപയായിരുന്നു അന്നത്തെ പവന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+