Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിയവർക്ക് ഇന്ന് ലാഭം 57450രൂപ..ഈ കണക്കുകൾ നോക്കൂ

ഇന്ത്യയിൽ സ്വർണ്ണത്തിനും വെള്ളിക്കും വലിയ പ്രാധാന്യമുണ്ട്. കേവലം നിക്ഷേപം എന്നതിനപ്പുറം ഐശ്വര്യത്തിൻ്റേയും സമ്പദ് സമൃദ്ധിയുടേയും പ്രതീകമായാണ് ഇവയെ കണക്കാക്കുന്നത്. അക്ഷയതൃതീയ പോലുള്ള പുണ്യ ദിനങ്ങളിൽ ഈ ലോഹങ്ങൾ വാങ്ങുന്നതും വളരെ പ്രധാന്യത്തോടെയാണ് . ഈ വർഷം ഏപ്രിൽ 19-നാണ് അക്ഷയതൃതീയ.

എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവും കാരണം വിലകൾ ചാഞ്ചാടുന്ന ഈ സമയത്ത് അക്ഷയതൃതീയക്ക് സ്വർണ്ണവും വെള്ളിയും വാങ്ങുന്നത് ലാഭകരമാകുമോയെന്നതാണ് ചോദ്യം. കഴിഞ്ഞ അക്ഷയതൃതീയ മുതലുള്ള സ്വർണ്ണത്തിന്റെ പ്രകടനം പരിശോധിച്ചാൽ അതിന് ഉത്തരം ലഭിക്കും.

gold-main-2-jpg-1

കഴിഞ്ഞ വർഷം ഏപ്രിൽ 30 നായിരുന്നു അക്ഷയ തൃതീയ. അന്ന് 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 97,910 ആയിരുന്നു വില. ഇന്ന് 10 ഗ്രാമിന് 1,55,360 കൊടുക്കണം., അതായത് ഒരു വർഷം കൊണ്ട് സ്വർണ്ണവില ഏകദേശം 58.7% കുതിച്ചുയർന്നു. ഇത് സ്വർണ്ണത്തിന്റെ നിക്ഷേപ മൂല്യം അടിവരയിടുന്നു.

വെള്ളിയുടെ പ്രകടനം സ്വർണ്ണത്തേക്കാൾ മികച്ചതായിരുന്നു. കഴിഞ്ഞ അക്ഷയതൃതീയ മുതൽ വെള്ളി അതിശയകരമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ ഇതുവരെ വെള്ളി ഏകദേശം 6% നേട്ടമുണ്ടാക്കി സ്വർണ്ണത്തെ മറികടന്നു. മാർച്ചിൽ 15% മുതൽ 16% വരെ ഇടിഞ്ഞ് അതിന്റെ ഏറ്റവും മോശം പ്രതിമാസ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണിത്.

കഴിഞ്ഞ അക്ഷയതൃതീയ ദിനത്തിൽ വെള്ളിയുടെ വില ഒരു ലക്ഷം രൂപയായിരുന്നു. നിലവിൽ ഇത് 2.70 ലക്ഷം രൂപയിലെത്തി നിൽക്കുന്നു. അതായത് 170% നേട്ടം.

"അക്ഷയതൃതീയയിലെ സ്വർണ്ണത്തിന്റെ പ്രാധാന്യം ഒരു കാരണവശാലും അവഗണിക്കാൻ കഴിയില്ല. ഈ ദിവസം സാധാരണയായി സ്വർണ്ണവില കൂടുതലായിരിക്കും, എന്നിട്ടും ആളുകൾ സ്വർണ്ണം വാങ്ങാൻ ജ്വല്ലറി കടകളിലേക്ക് ഒഴുകിയെത്തും. അക്ഷയതൃതീയക്ക് മുന്നോടിയായി ജ്വല്ലറി വ്യാപാരികൾ വിവിധ ഉത്സവ ഓഫറുകൾ പ്രഖ്യാപിക്കുമ്പോൾ നിക്ഷേപം ആസൂത്രണം ചെയ്യുന്നത് കൂടുതൽ പ്രയോജനകരമാണ്',കാരറ്റ് ലെയിൻ ബ്ലോഗ് പറഞ്ഞു

യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വർണ്ണ വിലകളിൽ ഏകദേശം 14% ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ 2% വർധനവാണ് സ്വർണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വില വലിയ തോതിൽ ഇടിഞ്ഞെങ്കിലും ഇപ്പോഴും സ്വർണത്തിന് അനുകൂലമാണ് സാഹചര്യം. ഈ വർഷം തന്നെ സ്വർണം പുതിയ റെക്കോഡുകൾ ഭേദിക്കുമെന്നാണ് പ്രവചനങ്ങളിൽ ഏറെയും. വില പവന് 2 ലക്ഷം വരെ ആകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+