Get Updates
Get notified of breaking news, exclusive insights, and must-see stories!

22 കാരറ്റ് സ്വര്‍ണം ആര്‍ക്കും വേണ്ട.. 9 കാരറ്റിലേക്ക് തിരിഞ്ഞു ജ്വല്ലറിക്കാരും, ഡിമാന്‍ഡേറി

2026 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണവിലയില്‍ 52 ശതമാനത്തോളം കുത്തനെ വര്‍ധനവുണ്ടാവുകയും ഉപഭോഗം 21 ശതമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍, കുറഞ്ഞ കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യന്‍ ആഭരണ നിര്‍മ്മാതാക്കള്‍. ഐസിആര്‍എയുടെ പ്രവചനങ്ങള്‍ പ്രകാരം, 2027 സാമ്പത്തിക വര്‍ഷത്തില്‍ ഉപഭോഗം വീണ്ടും 20 ശതമാനം കുറയാന്‍ സാധ്യതയുണ്ട്.

22-കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയില്‍, 9-കാരറ്റ് ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് അംഗീകാരം ലഭിച്ചത് പുതിയൊരു വിപണി സാധ്യത തുറന്നുനല്‍കിയിട്ടുണ്ടെന്നും, ഈ വിഭാഗം സാവധാനമെങ്കിലും സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു. 9-കാരറ്റ് ആഭരണങ്ങളുടെ വില്‍പന തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്താണ് മുന്നേറുന്നതെന്ന് കാരറ്റ്ലേനിന്റെ ചീഫ് കാറ്റഗറി മെര്‍ച്ചന്‍ഡൈസിംഗ് ആന്‍ഡ് ഡിസൈന്‍ ഓഫീസറായ പിയൂഷ് സേത്ത് പറഞ്ഞു.

Gold Buying

'വിവിധ വിഭാഗങ്ങളിലായുള്ള ഞങ്ങളുടെ ആകെ ആഭരണ വില്‍പനയുടെ ഏകദേശം 5-10 ശതമാനത്തോളം ഇതില്‍ നിന്നാണ് ലഭിക്കുന്നത്. ഈ വിഹിതം ഇനിയും വര്‍ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. 9 കാരറ്റ് വിഭാഗം 25 ശതമാനത്തിലധികം വില്‍പനയ്ക്ക് കാരണമാകുന്നുണ്ട് എന്ന് കാമ ജ്വല്ലറിയുടെ സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റായ സിമ്രാന്‍ ഷാ പറയുന്നു.

തൊട്ടുപിന്നാലെ 20 ശതമാനവുമായി 14-കാരറ്റ് ആഭരണങ്ങളും, 12-15 ശതമാനവുമായി 18-കാരറ്റ് ആഭരണങ്ങളും സ്ഥാനം പിടിക്കുന്നു. 9കാരറ്റ് വിഭാഗം ആദ്യ വര്‍ഷത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നും വരും വര്‍ഷങ്ങളില്‍ ഇതിന് കൂടുതല്‍ വേഗത കൈവരിക്കാനാകുമെന്ന് തങ്ങള്‍ കരുതുന്നു എന്ുനും അവര്‍ കൂട്ടിച്ചേര്‍ത്തു. 14-കാരറ്റ് ആഭരണങ്ങള്‍ വിപണിയില്‍ വന്ന തുടക്കകാലത്തുനിന്നും വ്യത്യസ്തമായി, 9-കാരറ്റ് വിഭാഗത്തെക്കുറിച്ച് ആളുകള്‍ക്ക് പെട്ടെന്ന് തന്നെ ട്രെന്‍ഡായി മാറിയതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

'14/18 കാരറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് 9-കാരറ്റ് ആഭരണങ്ങളുടെ വില്‍പ്പനയിലെ വളര്‍ച്ച പെട്ടെന്നുള്ള കുതിച്ചുചാട്ടത്തേക്കാള്‍ ഉപരിയായി സ്ഥിരതയാര്‍ന്നതാണ്,' റിദ്ധിസിദ്ധി ബുള്ളിയന്‍സ് മാനേജിംഗ് ഡയറക്ടറും ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ പൃഥ്വിരാജ് കോത്താരി പറഞ്ഞു. ആകെ വിപണിയില്‍ ഇതിന്റെ വിഹിതം ഇപ്പോഴും ചെറുതാണ്.

എങ്കിലും, 14-കാരറ്റ് ആഭരണങ്ങള്‍ തുടക്കകാലത്ത് വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് 9-കാരറ്റ് വിഭാഗം വളരുന്നത്. ഇതിന്റെ പ്രധാന കാരണം കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നു എന്നതാണ്. 24-കാരറ്റ് സ്വര്‍ണത്തിന് 99.9% ശുദ്ധതയാണ് ഉള്ളത്. ആഭരണങ്ങളില്‍ ഏറ്റവും പ്രചാരത്തിലുള്ള 22-കാരറ്റ് സ്വര്‍ണത്തില്‍ 91.6% ശുദ്ധമായ സ്വര്‍ണമാണുള്ളത്. 18-കാരറ്റില്‍ 75% ശുദ്ധമായ സ്വര്‍ണമുണ്ട്.

14-കാരറ്റില്‍ 58.5% ശുദ്ധമായ സ്വര്‍ണമുണ്ട്. 9-കാരറ്റില്‍ 37.5% ശുദ്ധമായ സ്വര്‍ണമുണ്ട്. സ്വര്‍ണ്ണത്തിന്റെ അളവ് കുറവായതിനാല്‍ 9-കാരറ്റ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലയുടെ കാര്യത്തില്‍ വലിയ നേട്ടം നല്‍കുന്നു. എങ്കിലും, ആഭരണത്തിന്റെ മൊത്തത്തിലുള്ള വില സ്വര്‍ണത്തിന്റെ അളവിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

'നിര്‍മ്മാണ വൈദഗ്ധ്യം, പണിക്കൂലി, ഡിസൈനിലെ സങ്കീര്‍ണതകള്‍, കൂടാതെ ആഭരണത്തില്‍ ഉപയോഗിച്ചിരിക്കുന്ന വജ്രം അല്ലെങ്കില്‍ രത്‌നങ്ങള്‍ എന്നിവയുടെ മൂല്യം എന്നിവയും വിലയെ സ്വാധീനിക്കുന്നു. നിലവില്‍, 9 കാരറ്റ് സ്വര്‍ണത്തെ പരമ്പരാഗത നിക്ഷേപമെന്നതിലുപരി, എളുപ്പത്തില്‍ സ്വന്തമാക്കാവുന്ന ഒരു 'ലൈഫ്സ്‌റ്റൈല്‍' ഉല്‍പ്പന്നമായാണ് കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+