സ്വർണ്ണം വാങ്ങലിന് സഡന്‍ സ്റ്റോപ്പിട്ട് ബാങ്കുകള്‍: കാരണം എന്ത്? വില കുറയുമെന്ന പ്രതീക്ഷയോ
മുംബൈ: സ്വർണ്ണം വാങ്ങലിന്റെ വേഗത കുറച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും സ്വർണത്തിന്റെ ഉയർന്ന വിലയും കാരണം ബാങ്കുകൾ ജാഗ്രത പാലിക്കുന്നതാണ് ഇതിന് കാരണം എന്നാണ് സാമ്പത്തി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തന്നെ യുഎസ് ആസ്തികളിൽ നിന്ന് വൈവിധ്യവത്കരണം തേടുന്ന ദീർഘകാല പ്രവണത ബാങ്കുകള്‍ തുടരുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിലും (WGC) പറയുന്നു.
ഈ വർഷം ജൂലൈയിൽ ആഗോള തലത്തിലെ കേന്ദ്ര ബാങ്കുകൾ 10 ടൺ സ്വർണം മാത്രമാണ് വാങ്ങിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 70% കുറവാണ്. 2025-ന്റെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ) 123 ടൺ സ്വർണം വാങ്ങിയപ്പോൾ, 2024-ലെ ഇതേ കാലയളവിൽ ഇത് 130 ടൺ ആയിരുന്നു. ഉയർന്ന വിലയും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും കാരണം ബാങ്കുകൾ കൂടുതൽ ജാഗ്രതയോടെ സ്വർണം വാങ്ങുന്നുവെന്നും വേൾഡ് ഗോൾഡ് കൗൺസില്‍ വ്യക്തമാക്കി.

ഉയർന്ന സ്വർണ വില
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില ഒരു ഔൺസിന് 3,600 ഡോളറിനടുത്ത് എത്തിയിരിക്കുകയാണ്. ഈ റെക്കോർഡ് വിലയാണ് വാങ്ങലിന്റെ വേഗത കുറയാൻ ഒരു കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കേന്ദ്ര ബാങ്കുകൾ തന്ത്രപരമായി സ്വർണം വാങ്ങുന്നത് തുടരുന്നുണ്ട്. അതായത് വിലയെ പൂർണമായി അവഗണിക്കുന്നില്ല.
റിസർവ് ബാങ്കിന്റെ നിലപാട്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2025 ജൂലൈയിൽ സ്വർണ ശേഖരത്തിൽ വർധനവ് വരുത്തിയില്ല. ജൂണിൽ 0.4 ടൺ സ്വർണം ചേർത്തിരുന്നെങ്കിലും, 2025-ന്റെ ആദ്യ ഏഴ് മാസങ്ങളിൽ 4 ടൺ മാത്രമാണ് വാങ്ങിയത്. 2024-ലെ ഇതേ കാലയളവിൽ 40 ടൺ വാങ്ങിയതിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. എന്നിരുന്നാലും, ആർബിഐയുടെ സ്വർണ ശേഖരം 880 ടണ്ണിന്റെ റെക്കോർഡ് ഉയരത്തിലാണെന്നും വേൾഡ് ഗോൾഡ് കൗൺസില്‍ ഇന്ത്യയുടെ മേധാവി കവിത ചാക്കോ പറഞ്ഞു.
"ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ അനുകൂലമായാൽ സ്വർണ വില കുറയാം. അത് കേന്ദ്ര ബാങ്കുകൾക്ക് കൂടുതൽ സ്വർണം വാങ്ങാൻ അവസരമൊരുക്കും," കാനറാ ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധൻ മാധവൻകുട്ടി ജി അഭിപ്രായപ്പെടുന്നു. ഇന്ത്യ-യുഎസ് വ്യാപാര യുദ്ധം ശമിച്ചാൽ അല്ലെങ്കിൽ ഡോളറിന്റെ മൂല്യം കുറഞ്ഞാൽ സ്വർണ വില മൃദുവാകാം. ഇത് ആർ ബി ഐക്ക് കൂടുതൽ സ്വർണം വാങ്ങാൻ അനുയോജ്യമായ സാഹചര്യമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സ്വർണ വാങ്ങലിലെ മന്ദഗതി ശേഖരം കുറയ്ക്കാനുള്ള ശ്രമമല്ല, മറിച്ച് റിസ്ക് മാനേജ്മെന്റിന്റെ ഭാഗമാണെന്ന് മാധവൻകുട്ടി വ്യക്തമാക്കി. അതായത് വില ഉയർന്ന് നില്‍ക്കുമ്പോള്‍ ജാഗ്രത കേള്‍ക്കുന്നു. ആർ ബി ഐയുടെ മൊത്തം റിസർവിൽ 12.1% സ്വർണമാണ്, ഇത് ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു.
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്വർണ ശേഖരം വർധിപ്പിക്കുന്നത്. സ്വർണം സുരക്ഷിതവും സ്ഥിരതയുള്ളതുമായ നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാൽ, ഈ പ്രവണത തുടരുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.
സ്വർണം കേന്ദ്ര ബാങ്കുകൾക്ക് ഒരു തന്ത്രപരമായ ആസ്തിയാണ്. ഇത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും വിദേശ നാണയ റിസർവുകളെ വൈവിധ്യവത്കരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, യുഎസ് ഡോളറിന്റെ മൂല്യം കുറയുന്ന സാഹചര്യത്തിൽ, സ്വർണം ഒരു സുരക്ഷിത തുരുപ്പുചീട്ടായി മാറുന്നു. ഉദാഹരണത്തിന്, ആർ ബി ഐയുടെ സ്വർണ ശേഖരം വിദേശ നാണയ റിസർവിന്റെ 12.1% ആണ്. അതായത് ഇത് 2024-നെ അപേക്ഷിച്ച് വർധിച്ചിരിക്കുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications