Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബുദ്ധിമാന്‍മാർക്ക്' സ്വർണാഭരണത്തോടുള്ള സ്നേഹം കുറയുന്നു; അവരുടെ നോട്ടം ദേ.. ഇതിലാണ്

കോഴിക്കോട്: വിലവർധിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യയിലെ സ്വർണത്തിന്‍റെ ആവശ്യകതയില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ആഭരണത്തിനുപുറമെ നിക്ഷേപ ഉൽപ്പന്നങ്ങളായി സ്വർണം വാങ്ങുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നുവെന്നാണ് മലബാർ ഗ്രൂപ്പിന്റെ ബുള്ളിയൻ ആൻഡ് ട്രഷറി ഹെഡ് ദിലീപ് നാരായണൻ വ്യക്തമാക്കുന്നത്. ഇപ്പോൾ വിറ്റുപോകുന്ന സ്വർണത്തിന്‍റെ 20-30 ശതമാനം വരെ ഡിനാണയങ്ങൾ, ബാറുകൾ തുടങ്ങിയ നിക്ഷേപ ഉൽപ്പന്നങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

"ദീപാവലി സീസണിൽ നിക്ഷേപ ആവശ്യകതയിലേക്കുള്ള വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഡിജിറ്റൽ ഗോൾഡ്, മറ്റ് പ്ലാറ്റ്ഫോമുകൾ വഴിയുള്ള പങ്കാളിത്തം വർധിക്കുന്നു," അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വർണ വിപണിയിൽ "സ്ട്രക്ചറൽ മെച്യൂരിറ്റി" വരുന്നു. ആളുകള്‍ ഇപ്പോൾ ചെറിയ വില ഇടിവുകളെക്കാൾ ഗുണനിലവാരത്തിനും ദീർഘകാല മൂല്യത്തിനും കൂടുതൽ ശ്രദ്ധ നൽകുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവ ഈ പ്രവണതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. "സുരക്ഷിത ആസ്തിയായി സ്വർണത്തോടുള്ള വിശ്വാസം" തുടർന്നും വാങ്ങൽ താൽപ്പര്യത്തിന് അടിസ്ഥാന ഘടകമായി മാറുന്നുവെന്നും ദിലീപ് നാരായണൻ അഭിപ്രായപ്പെട്ടു.

gold

ചില താൽക്കാലിക ഇടിവുകൾ ഉണ്ടെങ്കിലും. സ്വർണ വില മുന്നോട്ട് തന്നെ പോകാനുള്ള പ്രവണതയിലാണുള്ളത്. ജപ്പാനിലെ കിയോട്ടോയിൽ നടന്ന LBMA ആനുവൽ പ്രെഷ്യസ് മെറ്റൽസ് കോൺഫറൻസിൽ മലബാർ ഗോൾഡ് & ഡയമണ്ട്സിനെയും ഇന്ത്യൻ ബുള്ളിയൻ വ്യവസായത്തെയും പ്രതിനിധീകരിച്ച് പങ്കെടുക്കുകയായിരുന്ന അദ്ദേഹം "ഇന്ത്യ ആഗോള സ്വർണ ആവശ്യകതയുടെ ഹൃദയമായി തുടരുന്നു" എന്നും വ്യക്തമാക്കി.

കോൺഫറൻസിൽ നികുതി പരിഷ്കാരങ്ങൾ, ഡിജിറ്റൽ സുതാര്യത തുടങ്ങിയ ഇന്ത്യൻ നടപടികൾ ബുള്ളിയൻ ഇക്കോസിസ്റ്റത്തിലെ ഇന്ത്യയുടെ പങ്കിനെ ശക്തിപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടപ്പെട്ടു. അടുത്ത വർഷത്തെ സ്വർണ വില പ്രവചനങ്ങൾ $4,800 മുതൽ $6,000/ഔൺസ് വരെയാണ്.

കേരളത്തിലെ സ്വർണ വില

കേരളത്തിലെ സ്വർണപ്രേമികളെ അതിശയിപ്പിച്ച് കഴിഞ്ഞ ദിവം സ്വർണവിലയിൽ വലിയ ഉയർച്ചയുണ്ടായി. രാവിലെ മാത്രം ഗ്രാമിന് ₹1,800യുടെ വർധനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം വിലയിൽ നേരിയ ശമനം ഉണ്ടായി, ₹320യുടെ ഇടിവാണ് സംഭവിച്ചത്. ഇന്ന് രാവിലെ സ്വർണവില വീണ്ടും താഴ്ന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് ₹30 കുറഞ്ഞ് ₹11,505 ആയി. അതനുസരിച്ച് ഒരു പവന്റെ വില ₹92,040 ആയി, ഇതോടെ സ്വർണവില ₹92,000ക്ക് മുകളിലായി തുടരുകയാണ്. വിലയിടിവ് ഉണ്ടായെങ്കിലും അത് വളരെ ചെറിയ തോതിലാണെന്നതാണ് ശ്രദ്ധേയമായത്. അതേസമയം, കേരളത്തിൽ വെള്ളിയുടെ വിലയിൽ ഇന്ന് വീണ്ടും വർധനയുണ്ടായി. ഗ്രാമിന് ₹2 ഉയർന്ന് വെള്ളിയുടെ വില ₹165 ആയി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+