സ്വർണത്തിന് കൈവിടാനാകുമോ...വില ഉയർന്നതോടെ വാങ്ങൽ രീതി മാറ്റി ഇന്ത്യക്കാർ, പുതിയ രീതി ഇത്
സ്വർണ വില കുതിച്ചുയർന്നതോടെ നിക്ഷേപ രീതി മാറ്റി ഇന്ത്യക്കാർ. സ്വർണാഭരണങ്ങൾക്ക് പകരം നിക്ഷേപം ലക്ഷ്യമിട്ടാണ് കൂടുതൽ പേരും ഇപ്പോൾ സ്വർണം വാങ്ങുന്നതെന്ന് കെയർഎഡ്ജ് റേറ്റിംഗ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2025-ൽ ആകെ സ്വർണ വാങ്ങലുകളിൽ ആഭരണങ്ങളുടെ പങ്ക് ദീർഘകാല ശരാശരിയായ 70 ശതമാനത്തിൽ നിന്ന് 60 ശതമാനത്തിൽ താഴെയായി. എന്നാൽ സ്വർണ നിക്ഷേപത്തിനുള്ള ആവശ്യം കുത്തനെ വർധിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരുടെ സ്വർണ ഉപഭോഗ ശീലങ്ങളിൽ ഘടനാപരമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് കെയർഎഡ്ജ് റേറ്റിംഗ്സ് ഡയറക്ടർ അഖിൽ ഗോയൽ പറയുന്നു. ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ, സ്വർണ വിലയിലെ കുതിപ്പ്, പോർട്ട്ഫോളിയോ വൈവിധ്യവൽക്കരം എന്നിവ സ്വർണത്തിലെ നിക്ഷേപ ഡിമാൻഡിന് തുടർന്നും ഇന്ധനം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സ്വർണ നിക്ഷേപ ആവശ്യം റെക്കോർഡ് നിലവാരത്തിലെത്തി നിൽക്കുകയാണിപ്പോൾ. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫുകൾ), ബാറുകൾ, നാണയങ്ങൾ എന്നിവയിലാണ് ആളുകൾ പ്രധാനമായും നിക്ഷേപിക്കുന്നത്. 2024 ൽ ഇന്ത്യക്കാരുടെ ആകെ സ്വർണ ഉപഭോഗത്തിൽ നിക്ഷേപത്തിന്റെ പങ്ക് വെറും 29 ശതമാനമായിരുന്നു. എന്നാൽ 2025 ആയപ്പോഴേക്കും ഇത് 42 ശതമാനമായി ഉയർന്നു. ഈ പ്രവണത ശക്തമായി തുടരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. 2027 സാമ്പത്തിക വർഷത്തോടെ നിക്ഷേപത്തിന്റെ പങ്ക് 35-40 ശതമാനത്തിൽ എത്തുമെന്നാണ് എ.എൻ.ഐ. പ്രതീക്ഷിക്കുന്നത്.
വില റെക്കോഡിലെത്തിയിട്ടും സ്വർണാഭരണ ഉപഭോഗം ഇന്ത്യയിൽ പൂർണ്ണമായും ഇടിഞ്ഞിട്ടില്ല. ആകെ സ്വർണ ഉപയോഗത്തിൻ്റെ ഏകദേശം 60 ശതമാനവും ഇപ്പോഴും ആഭരണങ്ങളാണ്, ഇത് ആഗോള ശരാശരിയായ 50 ശതമാനത്തേക്കാൾ കൂടുതലാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 2025-ൽ ആഭരണങ്ങളുടെ ആവശ്യം 10 ശതമാനം വർധിച്ച് ഏകദേശം 4.8 ലക്ഷം കോടി രൂപയായി. എങ്കിലും, ഉയർന്ന വില കാരണം ഭാരം കുറഞ്ഞതും കുറഞ്ഞ കാരറ്റിലുള്ളതുമായ ആഭരണങ്ങൾക്കാണ് ആളുകൾ മുൻഗണന നൽകുന്നത്.
ആഗോളതലത്തിലും സ്വർണത്തിനുള്ള ആവശ്യം ഉയർന്ന് റെക്കോഡ് തൊട്ടു. 2024 നെ അപേക്ഷിച്ച് 8 ശതമാനം വില വർധിച്ച് ഏകദേശം 5,000 മെട്രിക് ടണ്ണിലെത്തി. ഈ വളർച്ചയുടെ പ്രധാന പ്രേരകശക്തി നിക്ഷേപ ആവശ്യം തന്നെയായിരുന്നു. ഗോൾഡ് ഇടിഎഫുകളിലേക്ക് പണം ഒഴുകി. ലോകമെമ്പാടുമുള്ള സ്വർണ ഇടിഎഫുകൾ 800 മെട്രിക് ടണ്ണിലധികം എത്തി. ആഗോളതലത്തിലെ മൊത്തം നിക്ഷേപ ചോദനം 2,175 മെട്രിക് ടണ്ണിലെത്തി, ഇത് മുൻകാല റെക്കോർഡ് നിലവാരത്തേക്കാൾ ഉയർന്നതായിരുന്നു.
സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ ഉൾപ്പെടുന്ന ദീർഘകാല ഘടനാപരമായ കാരണങ്ങൾ ഇനിയും സ്വർണ വില ഉയർത്തും. അതേസ












Click it and Unblock the Notifications