Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങേണ്ടെന്ന് മോദി.. പിന്നാലെ ഇടിഞ്ഞു താഴ്ന്നു ജ്വല്ലറി ഓഹരികള്‍; നേട്ടം ഇവര്‍ക്ക് മാത്രം

സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് വീണ് ജ്വല്ലറി ഓഹരികള്‍. രാവിലെ 11:50-ഓടെ, എന്‍എസ്ഇയില്‍ ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില 55.90 രൂപ അഥവാ 1.10 ശതമാനം ഇടിഞ്ഞ് 5,046 രൂപയിലെത്തി. കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യയുടെ ഓഹരി വില 26.30 രൂപ അഥവാ 4.38 ശതമാനം കുറഞ്ഞ് 574.70 രൂപയിലാണ് വ്യാപാരം നടത്തിയത്.

ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!
ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!

പിസി ജ്വല്ലര്‍, ഗോള്‍ഡിയം ഇന്റര്‍നാഷണല്‍, തങ്കമയില്‍ ജ്വല്ലറി എന്നിവയുടെ ഓഹരികളും ഏകദേശം 2 ശതമാനം താഴ്ന്ന നിലയിലായിരുന്നു. സെന്‍കോ ഗോള്‍ഡ്, പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്‌സ് എന്നിവ മാത്രമാണ് നേട്ടത്തോടെ വ്യാപാരം നടത്തിയ പ്രധാന ജ്വല്ലറി ഓഹരികള്‍. പ്രാദേശിക ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അത്യന്താപേക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണം എന്നായിരുന്നു മോദിയുടെ ആഹ്വാനം.

Gold Buying

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോദി ഈ അഭ്യര്‍ത്ഥന നടത്തിയത്. വിനോദയാത്രകള്‍ക്കോ വിദേശരാജ്യങ്ങളില്‍ വിവാഹങ്ങള്‍ നടത്തുന്നതിനോ വേണ്ടി മാത്രം വിദേശത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും, പകരം ഇന്ത്യയില്‍ വിവാഹങ്ങള്‍ നടത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം അത്യന്താപേക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കണം എന്നും മോദി പറഞ്ഞു.

സ്വദേശി ആശയത്തിനും സ്വയംപര്യാപ്തതയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്, സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് രാജ്യം കടക്കുമ്പോഴേക്കും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് ആഭരണങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും വേണ്ടി സ്വര്‍ണം വാങ്ങുന്നത് പതിവാണ്. റെക്കോഡ് വിലയിലും ഈ പതിവിന് മാറ്റം വന്നിട്ടില്ല.

സ്വര്‍ണവില കൂടിയിടത്ത് നിന്ന് കുറയാന്‍ കാരണമെന്ത്? ഇനി തിരികെ കയറില്ലേ?
സ്വര്‍ണവില കൂടിയിടത്ത് നിന്ന് കുറയാന്‍ കാരണമെന്ത്? ഇനി തിരികെ കയറില്ലേ?

ഈ സാഹചര്യത്തിലാണ് മോദിയുടെ ആഹ്വാനം. നേരത്തെ മെയ് മാസത്തിലും പ്രധാനമന്ത്രി മോദി സമാനമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടയില്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ പങ്കാളികളാകാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഏഴ് നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. അതിലൊന്ന് സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം എന്നതായിരുന്നു.

അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍, പൊതുഗതാഗത സംവിധാനങ്ങളും കാര്‍പൂളിംഗും ഉപയോഗിച്ച് ഇറക്കുമതി ചെയ്ത ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുക, അത്യാവശ്യമല്ലാത്ത ചെലവുകള്‍ പുനഃപരിശോധിക്കുക, ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കുക, വിദേശത്തുള്ള വിവാഹങ്ങള്‍ പുനഃപരിശോധിക്കുക എന്നിവയായിരുന്നു മറ്റ് അഭ്യര്‍ത്ഥനകള്‍.

ഒരു ഗ്രാം സ്വര്‍ണത്തിന് 67000 രൂപയോ..!!? ഞെട്ടേണ്ട, പൊന്നുവില പറപറക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്
ഒരു ഗ്രാം സ്വര്‍ണത്തിന് 67000 രൂപയോ..!!? ഞെട്ടേണ്ട, പൊന്നുവില പറപറക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി പുനരാരംഭിക്കാനും, പാചക എണ്ണയുടെ ഉപഭോഗം കുറയ്ക്കാനും, ഇറക്കുമതി ചെയ്യുന്ന രാസവളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഏറ്റവും പുതിയ അഭ്യര്‍ത്ഥനയിലും സ്വദേശി ആശയത്തിനും സ്വയംപര്യാപ്തതയ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ മോദി ആവശ്യപ്പെട്ടു. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തിക്ക് രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+