2026 ല്‍ സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിവസങ്ങള്‍ ഏതൊക്കെ? ശുഭമുഹൂര്‍ത്തത്തില്‍ വാങ്ങിയാല്‍ ഇരട്ടിഫലം
സ്വര്‍ണത്തിന് ഇന്ത്യയില്‍ നിക്ഷേപ പ്രാധാന്യത്തോടൊപ്പം തന്നെ സാംസ്‌കാരിക പ്രാധാന്യവുമുണ്ട്. സ്വര്‍ണം വാങ്ങല്‍ വെറും ഒരു സാമ്പത്തിക തീരുമാനമല്ല, വേദ പാരമ്പര്യത്തില്‍ അത് ആത്മീയവും സമൃദ്ധവുമായ ഒരു പ്രവൃത്തിയാണ്. സ്വര്‍ണം സമ്പത്തിനെയും സ്ഥിരതയെയും ദൈവിക അനുഗ്രഹങ്ങളെയും പ്രതീകപ്പെടുത്തുന്നു എന്നാണ് വിശ്വാസം. സ്വര്‍ണം വാങ്ങാന്‍ വിശേഷ ദിവസങ്ങള്‍ തിരഞ്ഞെടുക്കുന്നവരും ഉണ്ട്.
സ്വര്‍ണം വാങ്ങുന്നതിന് ശരിയായ ദിവസം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തിലേക്ക് സമൃദ്ധിയെ ക്ഷണിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഇത് പ്രകാരം 2026 ല്‍ സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമായ ഏറ്റവും നല്ല ദിവസങ്ങള്‍ ഏതൊക്കെയാണ് എന്ന് വേദ ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. അവ ഏതെല്ലാമാണ് എന്ന് നോക്കാം.

2026 ജനുവരിയില്‍ സ്വര്‍ണം വാങ്ങുന്നതിന് ശുഭകരമായ തീയതികള്‍ 5, 7, 19 എന്നിവയാണ്. സമയം രാവിലെ 8:00 മുതല്‍ 11:00 വരെ. ഈ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കും. ഫെബ്രുവരി 2, 12, 24 തിയതികളാണ് ശുഭകരം. സമയം രാവിലെ 10:00 മുതല്‍ 12:30 വരെ. മാര്‍ച്ചിലെ ശുഭദിനങ്ങള്‍ 4, 15, 28 എന്നിവയാണ്. സമയം രാവിലെ 7:30 മുതല്‍ 10:30 വരെ.
ഏപ്രിലില്‍ 3, 11, 23 എന്നീ ദിനങ്ങളും രാവിലെ 8:00 മുതല്‍ 11:00 വരെയുള്ള സമയവും ആണ് സ്വര്‍ണം വാങ്ങാന്‍ ശുഭകരം. മെയ് മാസത്തില്‍ 5, 16, 29 എന്നി തിയതികളും രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയുള്ള സമയവും ശുഭകരമായിരിക്കും. ജൂണ്‍ മാസത്തിലെ 2, 14, 27 തിയതികള്‍ രാവിലെ 8:30 - 11:30 വരെയുള്ള സമയവും ജൂലൈയില്‍ 7, 18, 30 എന്നീ തിയതികളും രാവിലെ 9:00 - ഉച്ചയ്ക്ക് 12:00 വരെയുള്ള സമയവും സ്വര്‍ണം വാങ്ങാന്‍ ശുഭകരമായിരിക്കും.
ഓഗസ്റ്റില്‍ 5, 12, 26, സമയം: രാവിലെ 7:00 - 10:00, സെപ്റ്റംബറില്‍ 3, 15, 28, സമയം: രാവിലെ 8:00 - 11:00 എന്നിവയും സ്വര്‍ണം വാങ്ങാന്‍ അനുയോജ്യമാണ്. ഇക്കാലയളവില്‍ നവരാത്രി, ദസറ തുടങ്ങിയ ഉത്സവങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നത് അനുകൂലമാണ്. ഒക്ടോബറില്‍ 6, 17, 29 എന്നീ ദിനങ്ങളും 7:30 - 10:30 വരെയുള്ള സമയവും അനുയോജ്യമാണ്. ദീപാവലി ആഘോഷങ്ങള്‍ പ്രതീക്ഷിച്ച് സ്വര്‍ണം വാങ്ങാം.
നവംബറില്‍ 4, 16, 27 ദിവസങ്ങളില്‍ രാവിലെ 8-11 നും ഇടയില്‍ സ്വര്‍ണം വാങ്ങിക്കാം. ഡിസംബറില്‍ 2, 14, 25 ദിവസങ്ങളില്‍ 9-12 നും ഇടയില്‍ സ്വര്‍ണം വാങ്ങിക്കാം. ശരിയായ ദിവസം സ്വര്‍ണം വാങ്ങുന്നത് നിങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കുകയും ദൈവിക അനുഗ്രഹങ്ങള്‍ ആകര്‍ഷിക്കുകയും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അഭിവൃദ്ധി ഉറപ്പാക്കുകയും ചെയ്യും എന്നാണ് വിശ്വാസം.












Click it and Unblock the Notifications