ഞെട്ടിക്കുന്നത്; പഴയ കറന്‍സി നോട്ടുകള്‍ നല്‍കി വാങ്ങിയ 450 കിലോ സ്വര്‍ണം പിടികൂടി
ദില്ലി: കറന്‍സി നിരോധനം നിലവില്‍ വന്നശേഷം നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) വിഭാഗം ദില്ലിയില്‍ നിന്നും 450 കിലോഗ്രാം സ്വര്‍ണം പിടികൂടി. 430 കിലോയുടെ സ്വര്‍ണക്കട്ടികളും 15 കിലോയുടെ ആഭരങ്ങളുമാണുള്ളത്. 120 കോടി രൂപ വിലമതിക്കുന്നതാണ് സ്വര്‍ണക്കട്ടികള്‍.
ശ്രീ ലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകളുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. സ്വര്‍ണം കൂടാതെ 80 കിലോ വെള്ളി, 2.48 കോടിയുടെ അസാധു നോട്ടുകള്‍, 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ എന്നിവയും റവന്യു ഇന്റലിജന്‍സ് കണ്ടെടുത്തു. ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ നല്‍കിയാണ് സ്വര്‍ണക്കട്ടികള്‍ വാങ്ങിയത്. നികുതി ഇല്ലാതെ സ്‌പെഷ്യല്‍ എകണോമിക് റെഗുലേഷന്‍ പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് ഇവ. സ്വര്‍ണമത്രയും പിന്നീട് വിപണിയിലിറക്കി പുതിയ നോട്ടുകളായി മാറ്റിവാങ്ങുകയായിരുന്നു ഉടമസ്ഥരുടെ കണക്കുകൂട്ടല്‍.

കൂടാതെ, നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ഒരുമാസത്തിനുള്ളില്‍ ഇതേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഓണ്‍ലൈന്‍ കൈമാറ്റം നടത്തിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്വര്‍ണനാണയങ്ങള്‍ വാങ്ങി പണം വെളുപ്പിച്ചെടുക്കാനായിട്ടായിരുന്നു ഇവരെ കൈമാറിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications