സ്വര്‍ണം 100 ഹെക്ടറില്‍; ഞെട്ടിക്കുന്ന കണ്ടെത്തല്‍, ഇന്ത്യ മഞ്ഞലോഹത്തില്‍ കുളിക്കും, കൂടെ ചെമ്പ്
ന്യൂഡല്‍ഹി: സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതിനിടെ ഇന്ത്യയില്‍ വമ്പന്‍ സ്വര്‍ണ ശേഖരമുണ്ട് എന്ന് കണ്ടെത്തല്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് വലിയ ശേഖരമുണ്ട് എന്ന് പരിശോധനയില്‍ തെളിഞ്ഞത്. ജബല്‍പൂര്‍ ജില്ലയിലെ സിഹോറ താലൂക്കിലാണ് ഭൂമിക്കടയില്‍ മഞ്ഞലോഹം. വര്‍ഷങ്ങളായി നടത്തിവന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
പരിശോധന നടത്തിയ പ്രദേശത്ത് 100 ഹെക്ടറില്‍ ഭൂമിക്കടിയിലാണ് സ്വര്‍ണം. കൂടെ ചെമ്പ്, മാംഗനിസ് ഉള്‍പ്പെടെ ധാതു സമ്പന്നമാണ് ഈ പ്രദേശം എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ പരിശോധന നടത്തിയാല്‍ സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ സാധിക്കും. ലക്ഷക്കണക്കിന് ടണ്‍ സ്വര്‍ണം ഇവിടെയുണ്ട് എന്നാണ് കണക്കാക്കുന്നത്. അറിയാം കൂടുതല്‍ വിവരങ്ങള്‍...

representative image
പുതിയ കണ്ടെത്തല്‍ മധ്യ ഇന്ത്യയിലെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം സാമ്പത്തിക രംഗത്തിന് ഉത്തേജനമാകുമെന്നാണ് കരുതുന്നത്. ഇരുമ്പ്, മാംഗനീസ് എന്നിവ ഇവിടെയുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിശദമായ പരിശോധന നടന്നത്. 100 ഹെക്ടറില്‍ സ്വര്‍ണം ആഴ്ന്ന് കിടക്കുന്നു എന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിയുന്നത്.
റീജ്യണല്‍ ഓഫീസ് ഓഫ് ജിയോളജിയിലെ ഉദ്യോഗസ്ഥരാണ് ജബല്പൂരില് വര്‍ഷങ്ങളായി പരിശോധന നടത്തിവരുന്നത്. മണ്ണ് പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണം മാത്രമല്ല, ചെമ്പ് കൂടി ഇവിടെയുണ്ട് എന്ന് മനസിലായി. രാസ പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ ലോഹങ്ങളുടെയും ധാതുക്കളുടെയും ശേഖരമുണ്ട് എന്ന് വ്യക്തമായത്. അടുത്ത കാലത്തായി മധ്യ ഇന്ത്യയില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ധാതു വിഭവ ശേഖരമായിരിക്കുമിത്.
ഈ രണ്ട് ജില്ലകള്‍ ഇന്ത്യയെ 'പൊന്നാക്കി' മാറ്റും
ജബല്‍പൂരിന് അടുത്തുള്ള കട്നി ജില്ലയില്‍ സ്വര്‍ണം ഭൂമിക്കടയില്‍ ഉണ്ട് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. അന്ന് തന്നെ ജബല്‍പൂരിലും സ്വര്‍ണശേഖരമുണ്ട് എന്ന് പ്രചാരണമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ കാര്യമായ തെളിവ് ലഭിച്ചില്ല. പിന്നീടാണ് വിശദമായ പരിശോധന നടത്തിയതും തെളിവുകള്‍ ലഭിച്ചിരിക്കുന്നതും.
കട്നിയിലും ജബല്‍പൂരിലും സ്വര്‍ണം കണ്ടെത്തിയതോടെ കൂടുതല്‍ ജിയോളജിക്കല്‍ വിദഗ്ധര്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇരുമ്പയിര് ഖനനത്തിലും കയറ്റുമതിയിലും നേരത്തെ ശ്രദ്ധിക്കപ്പെട്ട പ്രദേശമാണ് ജബല്‍പൂര്‍. ഇരുമ്പ്, മാംഗനീസ്, ലേറ്ററേറ്റ്, ലിംസ്റ്റണ്, സിലിക്ക സാന്റ് എന്നിവയുടെ 42 ഖനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഖനന മേഖലയില്‍ നിന്ന് കോടികളുടെ വരുമാനം സംഭാവന ചെയ്യുന്ന ജില്ലയാണ് ജബല്‍പൂര്‍. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്ന് ഖനനം ചെയ്യുന്ന ഇരുമ്പ് കയറ്റുമതി ചെയ്യുന്നത്. സ്വര്‍ണം കൂടി ഇവിടെ കണ്ടെത്തിയത് കൂടുതല്‍ നിക്ഷേപം ലഭിക്കാന്‍ കാരണമാകും. അടിസ്ഥാന സൗകര്യം നേരത്തെ ഉള്ളതിനാല്‍ വലിയ നിക്ഷേപം ആവശ്യമില്ല എന്നതും എടുത്തു പറയണം. എത്രത്തോളം സ്വര്‍ണമുണ്ട് എന്ന് അറിയാനുള്ള പരിശോധനയാണ് ഇനി നടക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?












Click it and Unblock the Notifications