സ്വർണ നിക്ഷേപം 3.46 ടൺ; ഖനനത്തിനൊരുങ്ങി ഈ സംസ്ഥാനം..ചെമ്പും മറ്റ് ലോഹങ്ങളും വേറെ

സ്വർണ ഖനന ലേലത്തിനൊരുങ്ങി ഒഡിൽ. മയൂർഭഞ്ച് ജില്ലയിലെ മദനസാഹി-കഞ്ചിയ സ്വർണ ഖനന ബ്ലോക്ക് 2026-27 സാമ്പത്തിക വർഷത്തിൽ ലേലത്തിന് വെയ്ക്കുമെന്ന് സർക്കാർ അറിയിച്ചു. മന്ത്രി ബിഭൂതി ഭൂഷൺ ജെനയാണ് വ്യാഴാഴ്ച ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

സ്വർണവില തകർന്ന് താഴേക്ക്; ഇടിഞ്ഞത് 33000 രൂപയോളം.. ഇനി 7000 രൂപ കൂടി കുറയും?
സ്വർണവില തകർന്ന് താഴേക്ക്; ഇടിഞ്ഞത് 33000 രൂപയോളം.. ഇനി 7000 രൂപ കൂടി കുറയും?

കിയോഞ്ജർ , ദിയോഗഡ് , മയൂർഭഞ്ച് എന്നീ ജില്ലകളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഛാന മൈൻ ഡയറക്ട്രേറ്റുമായി ചേർന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ സർവ്വേയിൽ കിയോഞ്ജർ ജില്ലയിലെ ഗോപൂർ-ജലാദിഹി , ദിയോഗഡ് ജില്ലയിലെ അദാഷ്-രാമപാലി , മയൂർഭഞ്ച് ജില്ലയിലെ മദനസാഹി-കഞ്ചിയ എന്നിവിടങ്ങളിലെ പാറകളിലാണ് സ്വർണത്തിൻ്റെ അംശം കണ്ടെത്തിയെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ഉടൻ തന്നെ ഖനന ലേലത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

goldde-34

സ്വർണം കൂടാതെ മറ്റ് നിരവധി ലോഹങ്ങളുടെ സാന്നിധ്യവും പ്രദേശങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമായും ചെമ്പ്, ഗ്രാഫൈറ്റ്, വെള്ളി, നിക്കൽ എന്നിവയാണ് കണ്ടെത്തിയത്. ദിയോഗഡ് ജില്ലയിലെ അദാഷ്-രാമപാലി ഭാഗത്താണ് ഇതുള്ളത്. മദനസാഹി-കഞ്ചിയ പ്രദേശത്ത് നിന്നാണ് ചെമ്പിൻ്റേയും സ്വർണത്തിൻ്റേയും ധാതുക്കൾ കൂടുതലായി കണ്ടെത്തിയത്. ഇത്തരം പ്രദേങ്ങളിൽ കൃത്യമായ നിയമപരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എത്രമാത്രം ലോഹങ്ങൾ അടങ്ങിയിട്ടുണ്ട്, അവയുടെ മൂല്യം എന്താണ്, എങ്ങനെയാണ് അവ വേർതിരിച്ചെടുക്ക തുടങ്ങിയ കാര്യങ്ങൾ വിശദമായി പഠിക്കണം', മന്ത്രി വിശദീകരിച്ചു.

സർവ്വേയിൽ മദനസാഹി-കഞ്ചിയ മേഖലയിലൽ 1,462.73 കിലോഗ്രാം സ്വർണ നിക്ഷേപവും 17.06 ദശലക്ഷം ടൺ ചെമ്പ് ശേഖരവുമാണ് കണ്ടെത്തിയത്. അതുപോലെ തന്നെ ദിയോഗഡിലെ അദാഷ് മേഖലയിൽ ഏകദേശം 1,685 കിലോഗ്രാമും കിയോഞ്ജറിലെ ഗോപൂരിൽ 311.07 കിലോഗ്രാം സ്വർണവും കണ്ടെത്തി. അതായത് ആകെ 3.46 ടൺ. സ്വർണം ഖനനം ചെയ്യാനായാൽ അത് രാജ്യത്തിന് വലിയ നേട്ടമാകും.

നിലവിൽ നമ്മുക്ക് ആവശ്യമായ സ്വർണം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ വർഷം മാത്രം 800 ടണ്ണോളം സ്വർണമാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതിക്ക് വിദേശനാണ്യം വേണമെന്നതിനാൽ സ്വർണം ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറൻ്റ് അക്കൌണ്ട് കമ്മി തുടങ്ങിയ ബാധ്യതകൾ കൂടും. ഈ സാഹചര്യത്തിൽ ഇറക്കുമതി കുറക്കണമെങ്കിൽ ആഭ്യന്തര ഖനനം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇന്ത്യയിൽ ഏകദേശം 501-518 ടണ്‍ ദശലക്ഷം സ്വർണ അയിരുകൾ ഉണ്ടെന്നാണ് പ്രാഥമിക കണക്കുകൾ. ഇതിൽ ഏകദേശം 600 മുതൽ 607 ടൺ വരെ ശുദ്ധമായ സ്വർണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഖനനം വർധിപ്പിക്കാനായി നീതി ആയോഗിൻ്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. കൂടുതൽ നിക്ഷേപകരെ മേഖലയിലേക്ക് ആകർഷിക്കാനാണ് നീതി ആയോഗ് ലക്ഷ്യം വെയ്ക്കുന്നത്. സ്വർണഖനന മേഖലയ്ക്ക് ഉയർന്ന തോതിൽ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും നിയന്ത്രണങ്ങൾ കുറച്ചും മേഖലയിലേക്ക് നിക്ഷേപകരെ കൂടുതലായി കൊണ്ടുവരാനാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma