സ്വര്‍ണം വാങ്ങാനാളില്ല.. ഡിസ്‌കൗണ്ടുമായി വ്യാപാരികള്‍, എട്ട് മാസത്തെ ഉയര്‍ന്ന കിഴിവ്
പതിവ് തെറ്റിക്കാതെ ഈ ആഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനവാണ് ഉണ്ടായത്. വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ സീസണായിട്ട് പോലും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. പ്രധാന കേന്ദ്രങ്ങളിലെ ഉപഭോക്താക്കള്‍ പോലും വിപണിയില്‍ നിന്ന് വിട്ടുനിന്നു എന്നാണ് വിവരം. എല്ലായിടത്തുമുള്ള ആഭരണ വില്‍പ്പനക്കാര്‍ക്ക് ഉപഭോക്താക്കളുടെ കുറവ് അനുഭവപ്പെടുന്നു എന്നാണ് ചെന്നൈ ആസ്ഥാനമായുള്ള ഒരു ബുള്ളിയന്‍ ഡീലര്‍ പറയുന്നത്.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിലക്കയറ്റം കാരണം ഡിമാന്‍ഡ് വലിയ തോതില്‍ കുറഞ്ഞു എന്നും ചെന്നൈയിലെ ഡീലര്‍ പറഞ്ഞു. വ്യാഴാഴ്ച ആഭ്യന്തര സ്വര്‍ണ വില 24 കാരറ്റിന്റെ 10 ഗ്രാമിന് 87886 എന്ന റെക്കോഡ് നിരക്കിലായിരുന്നു. വില കൂടുന്നത് കാരണം ഉപഭോക്താക്കള്‍ വിപണിയിലേക്ക് വരാത്തതിനാല്‍ ജ്വല്ലേഴ്‌സിന് നേട്ടമുണ്ടാക്കാനാകുന്നില്ല.

അതിനാല്‍ തന്നെ ഈ ആഴ്ച ഇന്ത്യന്‍ ഡീലര്‍മാര്‍ ഔദ്യോഗിക ആഭ്യന്തര വിലയേക്കാള്‍ ഔണ്‍സിന് 39 ഡോളര്‍ വരെ കിഴിവ് വാഗ്ദാനം ചെയ്താണ് വില്‍പന നടത്തിയത്. ഇതില്‍ 6 ശതമാനം ഇറക്കുമതിയും 3 ശതമാനം വില്‍പ്പന ലെവികളും ഉള്‍പ്പെടുന്നു. സാമ്പത്തിക വര്‍ഷാവസാനമായിരിക്കെ ജ്വല്ലറികള്‍ ഉയര്‍ന്ന വിലയുള്ള ഇന്‍വെന്ററി നിര്‍മ്മിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു ബുള്ളിയന്‍ ഇറക്കുമതി ബാങ്കിലെ ഒരു ഡീലര്‍ പറഞ്ഞു
ഫെബ്രുവരിയില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനം ഇടിഞ്ഞ് 20 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണണ്ണ ഉപഭോക്താവായ ചൈനയില്‍, സ്‌പോട്ട് വിലയേക്കാള്‍ 1 ഡോളര്‍ മുതല്‍ 18 ഡോളര്‍ വരെ വിലക്കുറവിലാണ് സ്വര്‍ണ വ്യാപാരം നടത്തിയത്. അതേസമയം, ഹോങ്കോങ്ങിലെ ഡീലര്‍മാര്‍ ഔണ്‍സിന് 2 ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെ പ്രീമിയം ഈടാക്കി.
ചൈനയുടെ സ്വര്‍ണ വിപണി കിഴിവിനും പ്രീമിയത്തിനും ഇടയില്‍ ആടിയുലയുകയാണ് എന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അനലിസ്റ്റ് സുകി കൂപ്പര്‍ ഒരു കുറിപ്പില്‍ പറഞ്ഞു. ഭൗതിക വിപണി സ്വര്‍ണത്തിന് ദുര്‍ബലമായ അടിത്തറ നല്‍കിയിട്ടുണ്ട് എന്നും ഉയര്‍ന്ന വിലകള്‍ക്കിടയില്‍ ചൈനയുടെ വിപണികള്‍ മന്ദഗതിയിലായി എന്നും അവര്‍ ചൂണ്ടിക്കാട്ടി. ജപ്പാനില്‍ ബുള്ളിയന്‍ 3 ഡോളറിനും 0.5 ഡോളറിനും ഇടയില്‍ കിഴിവ് നല്‍കി വിറ്റഴിച്ചുവെന്ന് ഒരു വ്യാപാരി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ കാരണം വിപണി അസ്ഥിരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരിഫില്‍ നയം വ്യക്തമാകുന്നതുവരെ നിക്ഷേപകര്‍ മാറിനിന്നേക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സിംഗപ്പൂരില്‍ 0.50 ഡോളര്‍ കിഴിവിനും 3 ഡോളര്‍ പ്രീമിയത്തിനും ഇടയില്‍ സ്വര്‍ണം വ്യാപാരം ചെയ്തതായി ഒരു വ്യാപാരി പറഞ്ഞു.












Click it and Unblock the Notifications