ജയ്പൂരില്‍ വീണ്ടും വന്‍ സ്വർണ ശേഖരം: കുഴിച്ച് നോക്കിയതല്ല, ഉപയോഗിച്ചത് ഹൈടെക് രീതി
ജയ്പൂർ: ഇന്ത്യയുടെ സ്വർണ്ണ ഖനന മോഹള്‍ക്ക് വീണ്ടും ഒരു സന്തോഷ വാർത്ത. രാജസ്ഥാനിലെ ബാൻസ്വാദ ജില്ലയിൽ മൂന്ന് കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വമ്പൻ സ്വർണ്ണ ഖനിയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ സമീപ പ്രതദേശങ്ങളായ ജഗ്പുര, ഭൂകിയ എന്നിവിടങ്ങളിൽ സ്വർണ്ണ ഖനികൾ കണ്ടെത്തിയിരുന്നു. ഇതോടെ മേഖയിലെ മൂന്നാമത്തെ ഖനിയായി പുതിയ കണ്ടെത്തല്‍ മാറി. പുതിയ ഖനിയിൽ ഖനനത്തിനായി ഉടൻ ടെൻഡറുകൾ പുറപ്പെടുവിക്കുന്നും ഇതിലൂടെ രാജസ്ഥാനിന് വൻ വരുമാനം സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ജയ്പൂരിലെ ഭൂമിക്കടിയിലെ സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് സ്വർണത്തിന്റെ കണ്ടെത്തലിനായി ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (GPR) സാങ്കേതികതയും വെരി ലോ ഫ്രീക്വൻസി (VLF) സാങ്കേതികത തുടങ്ങിയ രണ്ട് രീതികളാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.

എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ സാങ്കേതിക വിദ്യ
ഈ സാങ്കേതികത ഉപയോഗിച്ച് ശാസ്ത്രജ്ഞർ മണ്ണിന്റെ ഓരോ പാളികളും പരിശോധിക്കുന്നു. ഇതിലൂടെ മണ്ണിനടിയിലെ ലോഹങ്ങൾ കണ്ടെത്താൻ സാധിക്കും. അടിത്തട്ടില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകള്‍ വിശകലനം ചെയ്യുന്നതിലൂടെ ഭൂമിക്കടിയിലെ ലോഹം ഏതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സ്വർണം ഉള്‍പ്പെടേയുള്ള മൂല്യമേറിയ ലോഹങ്ങളാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രാമായിരിക്കും ഖനനം ആരംഭിക്കുക.
വെരി ലോ ഫ്രീക്വൻസി സാങ്കേതിക വിദ്യ
സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്താനുള്ള രണ്ടാമത്തെ പ്രധാന സാങ്കേതികതയാണ് വി.എൽ.എഫ് അഥവാ വെരി ലോ ഫ്രീക്വൻസി. ഇതിലൂടെ ശാസ്ത്രജ്ഞർ ഭൂമിക്കടിയിലേക്ക് ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ അയയ്ക്കുന്നു. ഈ തരംഗങ്ങളുടെ പ്രതികരണത്തിലൂടെ സ്വർണം ഉള്‍പ്പെടേയുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും.
ഖനികളിലെ അടക്കം സ്വർണ്ണം ഒരു സ്ഥലത്ത് മാത്രം അടിഞ്ഞ് കൂടി കിടക്കുന്നത് ആയിരിക്കില്ല. അതായത് സ്വർണം അയിരുകളായി വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടക്കുകയായിരുന്നു. ചിലപ്പോള്‍ ഒരു വലിയ പാറയിൽ നിന്ന് ഏതാനും ഗ്രാം സ്വർണ്ണം മാത്രമാണ് ലഭിക്കുക. അതിന് തന്നെ വിവിധ ശുദ്ധീകരണ പ്രക്രിയകളും ആവശ്യമായി വരും.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്തൃ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എന്നാൽ, ആഭ്യന്തര ഉൽപ്പാദനം വളരെ പരിമിതമാണ്. രാജ്യത്തെ മൊത്തം സ്വർണ്ണ നിക്ഷേപം ഏകദേശം 879.58 മെട്രിക് ടണ്ണാണെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രധാന സ്വർണ്ണ ഖനികൾ കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. നിലവില്‍ കണക്കുകള്‍ പ്രകാരം കർണാടകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഉൽപ്പാദക സംസ്ഥാനം.
ഇന്ത്യയുടെ വാർഷിക സ്വർണ്ണ ഉൽപ്പാദനം ഏകദേശം 2-3 ടണ്ണാണെന്നാണ് അടുത്തിടെ പുറത്ത് വന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്തിന് ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നു. രാജസ്ഥാന് പുറമെ അടുത്തിടെ മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ലക്ഷക്കണക്കിന് ടൺ സ്വർണ്ണ നിക്ഷേപം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇത്തരം കണ്ടത്തലുകള്‍ രാജ്യത്തിന്റെ സ്വർണ്ണ ഖനന മോഹങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications