Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇവിടെയുണ്ട്, ഏകദേശം 18,356 ടൺ; ഇന്ത്യയുടെ പ്രതീക്ഷ മധ്യപ്രദേശിലെ സിംഗ്രൗളിയിൽ.. ഖനനം ഉടൻ

ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 75-80 ശതമാനം ആഭരണങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ആഘോഷ വേളകളിൽ സ്വർണ ഇറക്കുമതി കൂടാറുണ്ട്. 2025 ഓഗസ്റ്റിൽ സ്വർണ ഇറക്കുമതി പ്രതിമാസം 37 ശതമാനം വർധിച്ച് 5.2 ബില്യൺ ഡോളറിലെത്തിയെന്നാണ് കണക്കുകൾ. ഇത്തരത്തിൽ ഉയർന്ന ആവശ്യം നിലനിൽക്കുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര സ്വർണ ഉത്പാദനം വർഷത്തിൽ 1-2 ടൺ മാത്രമാണ്. അതിനാൽ രാജ്യത്തിന് ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും (വർഷം തോറും 850-900 ടൺ) ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരികയാണ്.

ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് വിദേശനാണ്യ ശേഖരത്തിന് സമ്മർദ്ദമുണ്ടാക്കുകയും, ആഗോള വിലയിലെ ചാഞ്ചാട്ടങ്ങൾക്ക് സമ്പദ്‌വ്യവസ്ഥയെ വിധേയമാക്കുകയും ചെയ്യേണ്ടി വരും. അതുകൊണ്ട് തന്നെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കേണ്ടത് പല കാരണങ്ങളാൽ നിർണ്ണായകമാണ്. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലൂടെ പ്രതിവർഷം 1.2 ബില്യൺ ഡോളർ വരെ വിദേശനാണ്യം ലാഭിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

goldmine2-

വില വർധിച്ചതോടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തുന്നുവെന്നത് പ്രതീക്ഷ നൽകുന്നതാണ്. ഏറ്റവും ഒടുവിലായി മധ്യപ്രദേശിൽ നിന്നാണ് പ്രതീക്ഷ നൽകുന്ന വാർത്ത വന്നത്. ഇവിടെ ഉടൻ തന്നെ സ്വർണ ഖനനം ആരംഭിക്കുമന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കൽക്കരി നിക്ഷേപങ്ങൾക്ക് പ്രസിദ്ധമായ സിൻഗ്രൗളി ജില്ലയിലെ ചക്കാരിയ ഗോൾഡ് ബ്ലോക്കിലാണ് സ്വർണ്ണ ഖനനം നടക്കുക. ചിത്രംഗി മേഖലയിലാണ് ഈ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. അഞ്ച് വർഷത്തേക്കാണ് മഞ്ഞലോഹത്തിന്റെ ഖനനത്തിനുള്ള അനുമതി.23 ഹെക്ടർ സ്വർണ്ണ സമ്പുഷ്ടമായ ഭൂമിയിൽ നിന്ന് ഏകദേശം 18,356 ടൺ (18,356,000 കിലോഗ്രാം) സ്വർണം വേർതിരിച്ചെടുക്കാനാണ് പദ്ധതി. ഗരിമ നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡിനാണ് സംസ്ഥാന സർക്കാർ ഖനനത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് ഖനന പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

ലണ്ടൻ ഗോൾഡ് മാർക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കിയാണ് സിൻഗ്രൗളി മിനറൽ വകുപ്പിന് ഈ സ്വർണ്ണ ബ്ലോക്കിൽ നിന്ന് വരുമാനം ലഭിക്കുക. ഖനനത്തിനായി തിരഞ്ഞെടുത്തിട്ടുള്ള ഭൂരിഭാഗം ഭൂമിയും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ ചില ഖനന മേഖലകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( ജി എസ് ഐ) നടത്തിയ പഠനമനുസരിച്ച്, ചക്കാരിയ ഗോൾഡ് ബ്ലോക്കിൽ ഏകദേശം 35,000 ടൺ സ്വർണ്ണ അയിരുണ്ട്. കമ്പനി ഇത് തുരന്ന് അളവുകൾ നിർണ്ണയിച്ചിട്ടുണ്ട്. നിലവിലുള്ള സ്വർണ്ണ ഖനിയോടൊപ്പം രണ്ട് പുതിയ സ്വർണ്ണ ബ്ലോക്കുകൾ കൂടി സ്ഥാപിക്കുകയും ലേലം ചെയ്യുകയും ചെയ്തതായി മിനറൽ ഓഫീസർ ആകാൻക്ഷ പട്ടേൽ അറിയിച്ചു. ഈ ബ്ലോക്കുകളിൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വജ്രം, കൽക്കരി ഖനനങ്ങൾക്ക് പുറമെ, മധ്യപ്രദേശിലെ ജബൽപൂർ, കട്നി ജില്ലകൾ ഇരുമ്പയിര്, ചെമ്പ് ഖനനത്തിനും പേരുകേട്ടതാണ്. ജബൽപൂരിൽ വലിയ മാംഗനീസ് ശേഖരവുമുണ്ട്. കട്നി നഗരം മാർബിൾ ശേഖരത്തിനും പ്രസിദ്ധമാണ്.

വില കുതിക്കുന്നു

ആഗോള സ്വർണവിപണിയിൽ വില കുതിക്കുകയാണ്. നിലവിൽ ഔൺസിന് 3600 ഓളം ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലും വില കുതിച്ചു. 90,000ത്തിന് അടുത്താണ് സംസ്ഥാനത്ത് ഇപ്പോൾ പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണവില 6600 ഡോളർ വരെ തൊടുമെന്നാണ് അടുത്തിടെ വന്ന പ്രവചനം. അങ്ങനെയെങ്കിൽ ഒന്നരലക്ഷം വരെ തൊട്ടേക്കും ഇവിടുത്തെ പവൻ വില. വില ഒരുപരിധി വരെ കുറയണമെങ്കിൽ രാജ്യത്ത് വലിയ തോതിൽ ഉത്പാദനം നടക്കേണ്ടി വരും. അത് എത്രമാത്രം സാധ്യമാകുമെന്നാണ് ഉയരുന്ന ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+