സ്വർണ്ണാഭരണം വാങ്ങുന്നവരൊക്കെ മണ്ടന്‍മാരോ? ബുദ്ധിമാന്‍മാർ സ്വർണ്ണത്തിലൂടെ ലാഭമുണ്ടാക്കുന്നത് എങ്ങനെ
വില വർധിച്ചതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണം നിക്ഷേപകർക്ക് വമ്പിച്ച രീതിയിലുള്ള ലാഭമാണ് നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകൾ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ കുറയ്ക്കൽ പ്രതീക്ഷകൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവയെല്ലാം സ്വർണ വിലയിലെ വർധനവിന് കാരണമായി. ഇന്ത്യയിൽ, ഡോളർ-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളും ഇറക്കുമതി നികുതികളും സ്വർണ നിക്ഷേപത്തെ സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ, നിന്നുകൊണ്ട് ഫിസക്കല്‍ ഗോള്‍ഡ് ( ആഭരണം, കട്ടി, നാണയം) വാങ്ങുന്നതാണോ അല്ലെങ്കില്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതാണോ ആദായകരം എന്ന് പരിശോധിക്കുകയാണ് ഇവിടെ.
ഫിസിക്കല്‍ സ്വർണത്തിന്റെ വിലയെടുത്താൽ, 2024 സെപ്തംബർ 11-ന് 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് ഏകദേശം 73,200 രൂപയായിരുന്നു. ഒരു വർഷത്തിനു ശേഷം ഈ വർഷം സെപ്തംബർ 12-ന് ഇത് 1,11,280 രൂപയായി ഉയർന്നു, അതായത് ഏകദേശം 52% വർധന. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,647.55 ഡോളറിനടുത്തെത്തിയതോടെയാണ് ഇന്ത്യയിലേയും വിലയിലും വലിയ മുന്നേറ്റമുണ്ടായത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ചെന്നൈയിൽ ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്.

ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിച്ചവർക്കും മികച്ച റിട്ടേണുകൾ ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗോൾഡ് ഇടിഎഫുകൾ ശരാശരി 50% വരെ റിട്ടേൺ നൽകി. 2025 ഓഗസ്റ്റിൽ മാത്രം ഗോൾഡ് ഇടിഎഫുകളിലേക്ക് 2,189.5 കോടി രൂപയുടെ നെറ്റ് ഇൻഫ്ലോ ഉണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (എഎംഎഫ്ഐ) റിപ്പോർട്ട് പ്രകാരം, ഗോൾഡ് ഇടിഎഫുകളുടെ ആസ്തി മാനേജ്മെന്റ് (എയുഎം) റെക്കോർഡ് 72,495 കോടി രൂപയിലെത്തി. ഓഗസ്റ്റിലെ ഇൻവെസ്റ്റ്മെന്റ് ഫ്ലോ 74% വർധിച്ചു. ഇത് ഇടിഎഫുകളിലെ നിക്ഷേപകരുടെ വർധിച്ച വിശ്വാസത്തെ സൂചിപ്പിക്കുന്നു.
എന്താണ് ഗോൾഡ് ഇടിഎഫ്, എങ്ങനെ പ്രവർത്തിക്കുന്നു?
ഗോൾഡ് ഇടിഎഫ് സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടുന്ന ഒരു നിക്ഷേപ മാർഗ്ഗമാണ്. ഇത് സ്വർണ വിലയെ അടിസ്ഥാനമാണ് നിലനില്‍ക്കുന്നത്. അതായത് മാർക്കറ്റിൽ സ്വർണ വില ഉയരുമ്പോൾ ഇടിഎഫിന്റെ വിലയും ഉയരും. നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും വഴി ഗോൾഡ് ഇടിഎഫ് വാങ്ങാം. ഷെയറുകളെപ്പോലെ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഗോൾഡ് ഇടിഎഫുകൾ ഭൗതിക സ്വർണത്തിന്റെ ബാക്കപ്പോടെ പ്രവർത്തിക്കുന്നു, എന്നാൽ നിക്ഷേപകർക്ക് ഭൗതിക സ്വർണം കൈവശം വയ്ക്കേണ്ടതില്ല.
ഗോൾഡ് ഇടിഎഫുകളിലെ നിക്ഷേപത്തിന്റെ ഗുണങ്ങള്‍
സുരക്ഷയാണ് ഏറ്റവും വലിയ പ്രത്യേക. അതായത് ഫിസിക്കല്‍ സ്വർണം പോലെ സൂക്ഷിക്കേണ്ട ആവശ്യം ഇടി എഫുകള്‍ക്കില്ല. അതിനാൽ മോഷ്ടിക്കപ്പെടുമോയെന്ന പ്രശ്നമില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം സുതാര്യതയാണ്. അതായത് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത വിലകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാം. ഇടിഎഫുകള്‍ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയും ചെയ്യാം. ചെറിയ തുകയിൽ നിക്ഷേപം തുടങ്ങാം എന്നതും ഭൗതിക സ്വർണത്തിന്റെ സ്റ്റോറേജ്, ഇൻഷുറൻസ് ചെലവുകൾ ഇല്ലെന്നുള്ളതും മറ്റ് സവിശേഷതകളാണ്. ഡിജിറ്റൽ ട്രാൻസാക്ഷനുകൾ വഴി റിമോട്ട് ആക്സസും സാധ്യമാണ്.
ഗോൾഡ് ഇടിഎഫുകളുടെ റിസ്കുകൾ
സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മാർക്കറ്റ് അസ്ഥിരതയുടെ സ്വാധീനമുണ്ട്. എക്സ്പെൻസ് റേഷ്യോ (ഫണ്ട് മാനേജ്മെന്റ് ചാർജ്) നൽകണം, ഇത് റിട്ടേണുകളെ ചെറുതായി കുറയ്ക്കാം. ദീർഘകാലത്തിൽ സ്വർണ വില കുറഞ്ഞാൽ നഷ്ടമുണ്ടാകാം. ട്രാക്കിങ് എറർ- ഇടിഎഫ് വില യഥാർത്ഥ സ്വർണ വിലയുമായി പൂർണമായി പൊരുത്തപ്പെടാതിരിക്കാം. കൂടാതെ, ഭൗതിക സ്വർണം കൈവശം ഇല്ലാത്തതിനാൽ ചില നിക്ഷേപകർക്ക് മാനസികമായ ആശ്വാസക്കുറവും ഉണ്ടായേക്കാം.
ഭൗതിക സ്വർണത്തിലെ നിക്ഷേപം
ഇന്ത്യൻ നിക്ഷേപകർ പരമ്പരാഗതമായി ഫിസിക്കല്‍ സ്വർണ്ണം വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ്. ആഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ കട്ടികളായി അവർ സ്വർണ്ണം വാങ്ങുന്ന.. എന്നാൽ സ്റ്റോറേജ് ചെലവുകൾ, മേക്കിങ് ചാർജുകൾ, ശുദ്ധത പ്രശ്നങ്ങൾ എന്നിവയുണ്ട്. 3 ശതമാനം ജി എസ് ടിയും ഉണ്ടെങ്കിലും സ്വർണം ആഭരണമായി വാങ്ങുന്നതിനും രാജ്യത്ത് വന്‍ഡിമാന്‍ഡാണുള്ളത്.
ജാഗ്രത കൈവിടരുത്
കഴിഞ്ഞകാല റിട്ടേണുകളെ മാത്രം ആശ്രയിച്ച് നിക്ഷേപം തീരുമാനിക്കരുത്. സ്വർണ വിലകൾ അന്താരാഷ്ട്ര വിപണി, ഡോളർ-രൂപ വിനിമയ നിരക്ക്, ഭൗമരാഷ്ട്രീയ സംഭവങ്ങൾ തുടങ്ങിയവയെ ആശ്രയിച്ചിരിക്കും. ഭാവി റിട്ടേണുകൾക്ക് ഉറപ്പില്ല. വിദഗ്ധരുടെ അഭിപ്രായപ്രകാരം, പോർട്ട്ഫോളിയോയുടെ 5-10% സ്വർണത്തിൽ നിക്ഷേപിക്കുന്നത് വൈവിധ്യവൽക്കരണത്തിന് നല്ലതാണ്, പക്ഷേ റിസ്ക് സഹനശേഷി പരിഗണിക്കണം.












Click it and Unblock the Notifications