സ്വര്‍ണവില 'പലതരം'; ഇങ്ങനെ പറ്റില്ല, മൂല്യ നിര്‍ണയത്തില്‍ പുതിയ നിര്‍ദേശവുമായി സെബി
ന്യൂഡല്‍ഹി: ഡിജിറ്റലായി സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നു. ഓഹരി വിപണികളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഏജന്‍സിയായ സെബി പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ആഗസ്റ്റ് ആറ് വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.
ഇടിഎഫ് വഴി ഇടപാട് നടത്തുന്ന സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്ന നിലവിലെ രീതി മാറ്റണം എന്നാണ് സെബിയുടെ നിര്‍ദേശം. പകരം ഇന്ത്യയിലെ വിപണി വിലയുമായി ഒത്തുപോകുന്ന നിലയിലേക്ക് വില പുതുക്കണം. നിലവില്‍ അന്താരാഷ്ട്ര വില അടിസ്ഥാനമാക്കിയുള്ള വിലയാണ് ഇടിഎഫിലുള്ളത്. ഇതില്‍ മാറ്റം വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

രാജ്യത്ത് സ്വര്‍ണം, വെള്ളി ഇടിഎഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് പകരം ഡിജിറ്റലായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതാണ് രീതി. ഓഹരി വിപണിയിലെ പ്രവര്‍ത്തനത്തിന് സമാനമാണിത്. ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 24 കാരറ്റിന്റെ വില അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇടിഎഫ് വഴി ഏത് സമയവും വില്‍ക്കുകയും വാങ്ങുകയും ചെയ്യാമെന്നത് നേട്ടമാണ്.
ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ (എല്‍ബിഎംഎ) വില ഡോളറില്‍ കണക്കാക്കിയാണ് നിലവില്‍ ഗോള്‍ഡ് ഇടിഎഫില്‍ വില നിശ്ചയിക്കുന്നത്. വില പിന്നീട് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി നികുതികളും മറ്റു ചെലവുകളും ചേര്‍ത്താണ് അന്തിമ വില തീരുമാനിക്കുക. വില നിശ്ചയിക്കുന്നതിന് മുമ്പ് ഒട്ടേറെ പ്രോസസ് നടക്കുന്നതിനാല്‍ വിവിധ സ്ഥാപനങ്ങളിലെ വിലയില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ട്.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് സെബി പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. എംസിഎക്സ് പോലുള്ള ഇന്ത്യന്‍ കമോഡിറ്റി എക്സ്ചേഞ്ചുകള്‍ പരസ്യപ്പെടുത്തുന്ന സ്പോട്ട് വില അടിസ്ഥാനമാക്കാം എന്ന് സെബി പറയുന്നു. സ്വര്‍ണം ഇറക്കുമതിക്കാര്‍, വ്യാപാരികള്‍, ജ്വല്ലറിക്കാര് എന്നിവര്‍ ഇന്ത്യയിലെ വിപണി സാഹചര്യം കൂടി പരിശോധിച്ചാണ് ഈ വില നിശ്ചയിക്കുക. അതോടെ വില നിര്‍ണയത്തില്‍ ഏകീകരണം വരുമെന്ന് സെബി അഭിപ്രായപ്പെടുന്നു.
മറിച്ചുള്ള അഭിപ്രായം ഇങ്ങനെ
സെബിയുടെ നിര്‍ദേശത്തിലെ പാളിച്ചകള്‍ ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന് (ഐബിജെഎ) സെക്രട്ടറി സുരേന്ദ്ര മേത്ത ചൂണ്ടിക്കാട്ടുന്നു. കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലെ സ്പോട്ട് വില ദിവസവും വൈകീട്ട് 4.30നാണ് പ്രഖ്യാപിക്കുക. സ്വര്‍ണം രാജ്യാന്തര തലത്തില്‍ മുഴുസമയ വ്യാപാരം നടക്കുന്നുണ്ട്. വിലയില്‍ ഓരോ നിമിഷവും മാറ്റം വന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ 4.30ലെ വില അടിസ്ഥാനമാക്കുമ്പോള്‍ അന്തരമുണ്ടാകാമെന്നും എല്‍ബിഎംഎ വിലയാണ് അടിസ്ഥാനമാക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു.
അഭിപ്രായങ്ങള്‍ പലതുമുണ്ടെങ്കിലും ഗോള്‍ഡ് ഇടിഎഫിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്വര്‍ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നില്ല എന്നതിനാല്‍ സുരക്ഷാ ഭീഷണിയില്ല. ബാങ്കില്‍ വയ്ക്കുന്നത് വഴി വരുന്ന ലോക്കര്‍ ചാര്‍ജുമില്ല. ഏത് സമയവും വില്‍ക്കാനും വാങ്ങാനും സാധിക്കുന്നു എന്നതും ഗോള്‍ഡ് ഇടിഎഫുകളുടെ നേട്ടമാണ്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications