സ്വര്‍ണ-വെള്ളി കയറ്റുമതിക്കാര്‍ക്ക് തിരിച്ചടി; ഡ്യൂട്ടി ഡ്രോബാക്ക് നിരക്ക് കുത്തനെ കുറച്ച് കേന്ദ്രം

സ്വര്‍ണാഭരണങ്ങള്‍, വെള്ളിയാഭരണങ്ങള്‍, വെള്ളി കൊണ്ടുള്ള ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ലഭിക്കുന്ന ഡ്യൂട്ടി ഡ്രോബാക്ക് നിരക്കുകള്‍ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഡ്യൂട്ടി ഡ്രോബാക്ക് നിരക്കില്‍ 9% വരെയാണ് കുറവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ പുതുക്കിയ പട്ടിക പ്രകാരം കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്ന റീഫണ്ട് തുകയില്‍ കുറവുണ്ടാകും. വ്യാഴാഴ്ച ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇത് അനുസരിച്ച്, സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡ്യൂട്ടി ഡ്രോബാക്ക് നിരക്ക് 1851.99 രൂപയില്‍ നിന്ന് 1794.11 രൂപയായി കുറച്ചു (3.1% കുറവ്). വെള്ളിയാഭരണങ്ങള്‍ക്കും വെള്ളി കൊണ്ടുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്കും ഇത് 29501.09 രൂപയില്‍ നിന്ന് 26859.02 രൂപയാക്കി, ഏകദേശം 9% കുറവാണിത്. കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ക്ക് നല്‍കിയ കസ്റ്റംസ്, എക്‌സൈസ് തീരുവകള്‍ തിരികെ ലഭിക്കുന്ന സംവിധാനമാണ് ഡ്യൂട്ടി ഡ്രോബാക്ക്.

Gold Export

'സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞതോടെ, ഇവയുടെ ഇറക്കുമതി തീരുവയിലും കുറവുണ്ടായിട്ടുണ്ട്. ഡ്യൂട്ടി ഡ്രോബാക്ക് എന്നത് ശതമാനക്കണക്കിലല്ല, മറിച്ച് കൃത്യമായ തുകയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരുന്നത് എന്നതിനാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതില്‍ മാറ്റം വരുത്തേണ്ടതുണ്ട്,' എന്ന് ഐ ബി ജെ എ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.

ഉല്‍പ്പാദന ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും കയറ്റുമതിക്കാരുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനായി, ഈ വര്‍ഷം ജൂലൈയില്‍ സ്വര്‍ണ-വെള്ളി ആഭരണങ്ങളുടെ ചില വിഭാഗങ്ങളില്‍ ഡ്യൂട്ടി ഡ്രോബാക്ക് നിരക്കുകള്‍ സര്‍ക്കാര്‍ ഏകദേശം ഇരട്ടിയാക്കിയിരുന്നു. അന്ന് സ്വര്‍ണാഭരണങ്ങള്‍ക്കും അവയുടെ ഭാഗങ്ങള്‍ക്കും ഗ്രാമിന് 773.17 രൂപയായിരുന്നത് 1,851.99 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു.

വെള്ളിയാഭരണങ്ങള്‍ക്കും വെള്ളി ഉല്‍പ്പന്നങ്ങള്‍ക്കും കിലോയ്ക്ക് 14,990.66 രൂപയായിരുന്നത് 29,501.09 രൂപയായും ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലെ രത്‌ന-ആഭരണ കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതായിരുന്നു ഈ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വന്‍ വര്‍ധനവ്, കയറ്റുമതി ചെയ്യുന്ന ആഭരണങ്ങളുടെ മേലുള്ള നികുതികളും തീരുവകളും ഉയരാന്‍ കാരണമായിരുന്നു.

പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ ലഘൂകരിക്കുന്നതിനും, പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനും, കൂടുതല്‍ മത്സരാധിഷ്ഠിത കയറ്റുമതി വിലനിര്‍ണ്ണയത്തെ പിന്തുണയ്ക്കുന്നതിനും, കയറ്റുമതി ഓര്‍ഡറുകളുടെ ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിനും, ഡ്യൂട്ടി ഡ്രോബാക്ക് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സഹായിക്കും.

നിലവിലുള്ള വിലയേറിയ ലോഹ വിലകള്‍ പ്രതിഫലിപ്പിക്കുന്നതിനും, ഉല്‍പ്പാദന സമയത്ത് കയറ്റുമതിക്കാര്‍ക്ക് ഉണ്ടാകുന്ന തീരുവകളുടെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള റീഇംബേഴ്സ്മെന്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ഓള്‍ ഇന്‍ഡസ്ട്രി ഡ്യൂട്ടി ഡ്രോബാക്ക് നിരക്കുകള്‍ പരിഷ്‌കരിക്കണമെന്ന് ജിജെഇപിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma