നദിയിലൂടെ ഒഴുകിയെത്തിയത് സ്വർണം: വമ്പന്‍ നിധിയുടെ സൂചന, ആഘോഷമാക്കി ബംഗാള്‍ ഗ്രാമീണർ
നദീതീരത്ത് നിന്നും കണ്ടെത്തിയ സ്വർണനാണയം മുരാരുയി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്

കൊല്‍ക്കത്ത: സ്വർണ വില സർവ്വകാല റെക്കോർഡും ഭേദിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. പവന് ശനിയാഴ്ച ഒറ്റ ദിവസംകൊണ്ട് 1,200 രൂപ ഉയർന്ന് 44,240 രൂപയിലാണ് എത്തിയിരിക്കുന്നത്. 2020 ഓഗസ്റ്റിൽ രണ്ടു തവണകളിലായി 1,040 രൂപ കൂടിയതായിരുന്നു ഇതിനു മുൻപുള്ള റെക്കോഡ്. മാർച്ച് ഒന്‍പതിലെ 40720 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
എന്നാല്‍ തുടന്നുള്ള ഒന്‍പത് ദിവസം കൊണ്ട് 3,520 രൂപയുടെ വർധനയാണ് പവൻ വിലയിൽ ഉണ്ടായത്. സ്വർണ വില ഇങ്ങനെ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോവുമ്പോഴാണ് ബംഗാളില്‍ നിന്നും കൌതുകം നിറച്ചുകൊണ്ടുള്ള ഒരു വാർത്ത പുറത്ത് വരുന്നത്.

പശ്ചിമബംഗാളിൽ നദിയിൽ സ്വർണം
പശ്ചിമബംഗാളിൽ നദിയിൽ സ്വർണം കണ്ടെത്തിയെന്നതാണ് വാർത്ത. ഇതോടെ സ്വർണ്ണം ശേഖരിക്കാനായി ഗ്രാമാവാസികളുടെ തിക്കും തിരക്കുമായി. വിവരം അറിഞ്ഞ് ദുരെ ഗ്രാമങ്ങളില്‍ നിന്നുള്ളവർ പോലും നദീ തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഒഡീഷ-ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിലൂടെ ഒഴുകുന്ന ബൻസ്ലോയ് നദിയിലാണ് സ്വർണ്ണം കണ്ടെത്തിയത്.

ബംഗാളിലെ ബിർഭൂം ജില്ലയിലെ മുരാരുയി ഒന്നാം ബ്ലോക്കിലെ നദീതീരത്ത് നദിയിൽ കുളിക്കുന്നതിനിടെ ചില ഗ്രാമീണർ സ്വർണ്ണത്തിന്റെ ചെറിയ കഷണങ്ങൾ കണ്ടെത്തുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ഗ്രാമീണർ കൂട്ടത്തോടെ നദീതീരത്തേക്ക് എത്തുകയായിരുന്നു.

നദീതീരത്ത് ചെറിയ അളവിൽ മണ്ണ്
"നദീതീരത്ത് ചെറിയ അളവിൽ മണ്ണ് മാറ്റിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. എന്നാൽ ഈ സ്വർണ്ണം വളരെ ചെറിയ തോതിലുള്ളതാണ്. ഇത് ഒരു പഴയ പൈസ പോലെ കാണപ്പെടുന്നു, അതിൽ ചില പുരാതന അക്ഷരങ്ങളോ അടയാളങ്ങളോ മറ്റോ ഉണ്ട്," റാബിദാസ് നിവാസിയായ മിറയെ ഉദ്ധരിച്ച് ആജ് തക് പറയുന്നു. ഇതോടെയാണ് കൂടുതല്‍ സ്വർണം ലഭിക്കുമെന്ന പ്രതീക്ഷിയല്‍ ആളുകള്‍ പരിശോധന തുടങ്ങിയത്.
മുടികൊഴിച്ചിലും താരനും മാറും, മുടി ശരവേഗത്തില്‍ വളരൂ: ഉപയോഗിക്കൂ ഉരുളക്കിഴങ്ങ് ജ്യൂസ്

മുമ്പ് എപ്പോഴെങ്കിലും ഉപേക്ഷിക്കപ്പെട്ടതോ സൂക്ഷിച്ച് വെച്ചതോ ആയ നിധിയുടെ ഭാഗമായിരിക്കാം യുവാക്കള്‍ക്ക് കിട്ടിയതെന്നും നാട്ടുകാർ പറയുന്നു. കണ്ടെത്തിയ വിലയേറിയ ലോഹം കൂടുതലും ചക്രം പോലുള്ള നാണയങ്ങളുടെ രൂപത്തിലായിരുന്നു, അവ ഇന്ത്യൻ രാജാക്കന്മാരുടേതാണെന്ന് ചിലർ വിശ്വസിക്കുന്നു. "ഇത് ഹിന്ദു രാജാക്കന്മാരുടെ കാലത്തെ നിധിയാണ്," മറ്റൊരു നാട്ടുകാരൻ പറഞ്ഞു.

ആളുകള്‍ ഇപ്പോള്‍ പ്രദേശത്ത് കൂടുതൽ നിധി
ആളുകള്‍ ഇപ്പോള്‍ പ്രദേശത്ത് കൂടുതൽ നിധി തേടി മണൽ അരിച്ചെടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. "ഇത് ഐതിഹ്യമാണോ സത്യമാണോ എന്നറിയില്ല, എന്നാൽ ഗ്രാമവാസികൾ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണത്തിനായുള്ള തിരച്ചിലിലാണ്. അവരോടൊപ്പം ചേരാൻ ഞാനും വന്നത്." നാട്ടുകാരനായ സുജൻ ഷെയ്ഖ് പറഞ്ഞു.

"ജാർഖണ്ഡിനോട് ചേർന്നുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മഹേഷ്പൂർ രാജ്ബാരിയിൽ നിന്നുള്ളതാണ് സ്വർണ്ണ നാണയങ്ങൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. അവയിൽ ഭൂരിഭാഗവും പിന്നീട് സുബർണരേഖ നദിയിലെ വെള്ളത്തിൽ മുങ്ങിപ്പോയി. രാജ്ബാരിയിൽ നിന്ന് ഈ സ്വർണ്ണം സുവർണരേഖ നദിയിലൂടെ ബൻസ്ലായ് നദിയിൽ എത്താം. എന്നിരുന്നാലും, ഇത് തികച്ചും ഊഹാപോഹമാണ്," ബിശ്വഭാരതി സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ ബിദ്യുത് പട്ടർ വ്യക്തമാക്കുന്നു.

നദീതീരത്ത് നിന്നും കണ്ടെത്തിയ സ്വർണനാണയം
അതിനിടെ, നദീതീരത്ത് നിന്നും കണ്ടെത്തിയ സ്വർണനാണയം മുരാരുയി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ബിർഭും ജില്ലാ ഭരണകൂടം ഇതുവരെ ഇടപെടാന്‍ തയ്യാറായിട്ടില്ല. മറുവശത്ത്, കണ്ടെത്തലിനെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും അറിയിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ നദീതീരത്തെ തമ്പടിക്കാൻ തുടങ്ങിയതോടെ സുരക്ഷാ നിർദ്ദേശങ്ങളുമായി പൊലീസും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഭാഗീരഥിയുടെ കൈവഴിയാണ് ബൻസ്ലോയ് നദി. ജാർഖണ്ഡിലെ ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലെ സാഹേബ്ഗഞ്ചിലെ ബൻസ് കുന്നിലാണ് ഇത് ഉത്ഭവിക്കുന്നത്. 2200 കിലോമീറ്റർ ചുറ്റളവിൽ ഈ നദി ബംഗാളിലെ ബിർഭും മുർഷിദാബാദ് ജില്ലകളിലേക്ക് ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച്, മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന നദിക്ക് ചുറ്റുമുള്ള ജനസംഖ്യ പ്രധാനമായും ആദിവാസികളാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു












Click it and Unblock the Notifications