Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വീടുകളിലെ ഞെട്ടിക്കുന്ന സ്വർണ ശേഖരം: 1962 ലെ മുംബൈ തെരുവിലെ സംഭവം ഓർത്ത് ആനന്ദ് മഹീന്ദ്ര

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം കൈവശം വെച്ചിരിക്കുന്നത് ഇന്ത്യയിലെ സ്ത്രീകള്‍ ആണെന്നുള്ള കണക്കുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. പല പ്രമുഖ രാജ്യങ്ങളുടേയും ജി ഡി പിയേക്കാള്‍ സ്വത്ത് സ്വർണ രൂപത്തില്‍ ഇന്ത്യയിലെ വീടുകളില്‍ ഉണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ തന്നെ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഇത് സംബന്ധിച്ച് പങ്കുവെച്ച ഒരു കുറിപ്പും വൈറലായി മാറുകയാണ്.

ഏതാണ്ട് 25000 ടണ്‍ സ്വർണമാണ് ഇന്ത്യൻ സ്ത്രീകൾ കൈവശം വെച്ചിരിക്കുന്നതെന്നാണ് കണക്ക്. പട്ടികയില്‍ ഇന്ത്യക്ക് പിന്നിലായുള്ള പത്ത് രാജ്യങ്ങളിലെ സ്ത്രീകളുടെ ആകെ സ്വർണത്തിന്റെ കണക്ക് എടുത്താല്‍ പോലും ഇന്ത്യയെ മറികടക്കാന്‍ ആവില്ലെന്നതാണ് ശ്രദ്ധേയം. ഇത് വ്യക്തമാക്കുന്ന ഒരു പോസ്റ്റു പങ്കുവെച്ചാണ് 1962 യുദ്ധകാലത്തെ ഓർമ്മകളെ കുറിച്ച് ആനന്ദ മഹീന്ദ്ര കുറിച്ചിരിക്കുന്നത്.

gold-anand-mahindra-

'1962-ൽ, ചൈനയുമായുള്ള യുദ്ധകാലത്ത്, സർക്കാർ ഒരു ദേശീയ പ്രതിരോധ ഫണ്ട് സൃഷ്ടിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വർണ്ണവും ആഭരണങ്ങളും സംഭാവന ചെയ്യാൻ പൗരന്മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. നെറ്റിൽ ലഭ്യമായ വിവരങ്ങളിൽ നിന്ന്, ഇന്നത്തെ വിലയ്ക്ക് ആയിരക്കണക്കിന് കോടി വിലമതിക്കുന്ന സ്വർണ്ണം ഫണ്ടിനായി ശേഖരിച്ചതായി ഞാൻ കണ്ടു. ഓൺലൈൻ സ്രോതസ്സുകൾ പ്രകാരം, പഞ്ചാബ് മാത്രം 252 കിലോഗ്രാം സ്വർണം സംഭാവന ചെയ്തതായി തോന്നുന്നു' - അദ്ദേഹം കുറിച്ചു.

ഏഴു വയസ്സുള്ളപ്പോൾ, മുംബൈയിലെ (അന്ന് ബോംബെ) തെരുവിൽ എന്റെ അമ്മയോടൊപ്പം നടക്കുമ്പോള്‍ ട്രക്കുകളില്‍ മെഗാഫോണുകൾ ഉപയോഗിച്ച് പൗരന്മാർ രാജ്യത്തിന്റെ പ്രതിരോധത്തിനായി അവരുടെ ആഭരണങ്ങൾ സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കുന്നത് ഞാൻ വ്യക്തമായി ഓർക്കുന്നു. അമ്മ നിശബ്ദമായി തന്റെ സ്വർണ്ണ വളകളും മാലകളും ശേഖരിച്ച്, ഒരു തുണി തായ്‌ലയിൽ വച്ചുകൊണ്ട്, ട്രക്കിലെ സന്നദ്ധപ്രവർത്തകർക്ക് കൈമാറുന്നത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആ അളവിലും, ആത്മാവിലും, വിശ്വാസത്തിലുമുള്ള സന്നദ്ധ പ്രവർത്തനങ്ങൾ ഇന്നത്തെ ലോകത്ത് ഇപ്പോഴും നടക്കുമോ?

1962 ലെ ആ ഓർമ്മ എന്നെ ഓർമ്മിപ്പിക്കുന്നത്, ഒരു രാജ്യത്തിന്റെ ദേശീയ പ്രതിരോധശേഷി ആത്യന്തികമായി നയപരമായ ഉപകരണങ്ങളെ മാത്രമല്ല, മറിച്ച് അവിടുത്തെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയെയും ആശ്രയിച്ചിരിക്കുന്നു എന്നാണ്.- ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്ത്രീകൾ കൈവശം വെച്ചിരിക്കുന്ന സ്വർണം ഏകദേശം 24,000 മുതൽ 25,488 ടൺ വരെ ആണെന്നാണ് കണക്ക്. ഇത് ലോകത്തിലെ സ്വർണത്തിന്റെ ഏകദേശം 11% ആണ്. അതായത് അമേരിക്ക, ജർമനി, ഇറ്റലി തുടങ്ങിയ 10 രാജ്യങ്ങളിലെ സ്ത്രീകളുടെ മൊത്തം സ്വർണ സമ്പത്തിനെക്കാൾ കൂടുതലാണെന്ന്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ സമ്പത്തുകളിൽ ഒന്നായ ഇത് ചില രാജ്യങ്ങളുടെ കേന്ദ്ര ബാങ്ക് റിസർവുകളെക്കാൾ വലുതുമാണ്.

സാംസ്കാരികമായി തന്നെ സ്വർണം ഇന്ത്യൻ സ്ത്രീകളുടെ സമ്പത്തിന്റെ പ്രതീകമാണ് എന്നതാണ് ഇന്ത്യയില്‍ ഈ തരത്തില്‍ സ്വർണം കുമിഞ്ഞ് കൂടാനുള്ള പ്രധാന കാരണം. വിവാഹം, ഉത്സവങ്ങൾ, സുരക്ഷിത നിക്ഷേപം എന്നീ ഘടകങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ തന്നെ സ്വർണം ഇന്ത്യയില്‍ അഭിവാജ്യ ഘടകമാണ്. ഈ സ്വർണം പലപ്പോഴും ആവശ്യ ഘട്ടങ്ങളില്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായകരമാകുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+